Image

രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം

ജോബിന്‍സ് Published on 07 December, 2021
രാജ്യത്ത് മൂന്നാം തരംഗ സാധ്യത ; ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതം
രാജ്യത്ത് ഒരോ ദിവസവും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുകയാണ്. ഒമിക്രോണ്‍ വ്യാപനം അതി തീവ്രമായായാല്‍ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫെബ്രുവരിയോടെ മൂന്നാം തരംഗം ആരംഭിച്ചേക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദരുടെ വിലയിരുത്തല്‍.

എന്നാല്‍ ഇന്ത്യയില്‍ പകുതിയിലധികം ആളുകളും വാക്‌സിന്‍ സ്വീകരിക്കുകയും നിരവധി ആളുകള്‍ക്ക് കോവിഡ് വന്നുപോവുകയും ചെയ്തതിനാല്‍ മൂന്നാം തരംഗം രൂക്ഷമാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ആദ്യത്തെ നിഗമനങ്ങളില്‍ നിന്നും വിത്യസ്തമായി ഒമിക്രോണിന് അപകട സാധ്യത കുറവാണെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി നിരവധി ആളുകള്‍ക്കാണ് സമ്പര്‍ക്കമുള്ളത്. ഇതിനാലാണ് ഇനിയും കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സാധ്യതയുണ്ടെന്ന നിഗമനം. മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ  സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതിനിടെ ബൂസ്റ്റര്‍ ഡോസ് എല്ലാവരിലേയ്ക്കും എത്തിക്കണമെന്ന ആവശ്യം ശക്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇതിനകം അറിയിച്ചു കഴിഞ്ഞു. എ്ന്നാല്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക