FILM NEWS

ലാലേട്ടനെ കണ്ടു പഠിക്കണം ; ബാഹുബലി താരം പ്രഭാസിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

ജോബിന്‍സ്

Published

on

മരക്കാള്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം പങ്കുവെച്ചു നടന്‍ ഗണേശ് കുമാര്‍. കാരവാന്‍ സൗകര്യങ്ങള്‍ അടുത്തുണ്ടായിട്ടും തങ്ങള്‍ക്കൊപ്പം വന്നിരുന്ന് തമാശകള്‍ പറഞ്ഞിരുന്ന മോഹന്‍ലാലിനെക്കണ്ട് അന്യഭാഷ നടന്മാര്‍ക്ക് വലിയ അത്ഭുതമായിരുന്നെന്ന് ഗണേശ് കുമാര്‍ പറയുന്നു. ബാഹുബലി താരം പ്രഭാസ് തങ്ങളെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷിന്റെ വാക്കുകള്‍

സിനിമയില്‍ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവര്‍ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹന്‍ലാല്‍ എന്ന മഹാനടന്‍ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്, ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ വെളിയില്‍ പ്ളാസ്റ്റിക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷ നടന്മാര്‍ക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാന്‍ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്, ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്.

അതില്‍ വളരെ നന്നായി സഹകരിച്ച ആളാണ് സുനില്‍ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു.ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറില്‍ പ്രഭാസിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പ്രഭാസ് എന്ന നടനെ കാണാന്‍ എന്റെ മകനടക്കമുള്ളവര്‍ സെറ്റിലുണ്ട്. അവന്‍ സാബു സിറിലിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ടു പോലും അയാള്‍ കാണാന്‍ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നില്‍ കറുത്ത കര്‍ട്ടന്‍ കൊണ്ട് വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.

മനുഷ്യന്‍ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടന്‍ മോഹന്‍ലാല്‍ ഒരു പ്ളാസ്റ്റിക് കസേരയില്‍ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹന്‍ലാല്‍'.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നൈന മണ്ണഞ്ചേരിയുടെ 'സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ' യൂടൂബിൽ റിലീസ് ചെയ്തു

മമ്മൂട്ടിയുടെ 'പുഴു'വും ഒടിടി റിലീസിന്

അല്ലു അര്‍ജുന്‍, ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ സൗത്ത് ഇന്ത്യന്‍ താരം

'വിവാഹഭ്യര്‍ത്ഥന സ്വീകരിച്ച ശേഷം ഞങ്ങള്‍ ചോര കുടിച്ചു'; അപരിഷ്‌കൃതമെന്ന് വിമര്‍ശകര്‍

മമ്മൂട്ടി ചിത്രം പുഴു ഒ.ടി.ടി റിലീസിനെന്നു സൂചന

'അമ്മ' അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ, നിരുപാധികം തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ; പത്മപ്രിയ

ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലന്നും മമ്മൂട്ടി

ധ്യാന്‍ ശ്രീനിവാസന്‍  'സത്യം മാത്രമേ ബോധിപ്പിക്കു'വില്‍  വില്ലനായി സുധീഷ് 

'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

ഒമിക്രോണ്‍ വ്യാപനം; ടൊവിനോയുടെ 'നാരദനും' വരാന്‍ വൈകും

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ

അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കമന്റിട്ട യുവാവിന് നാദിര്‍ഷായുടെ കിടിലന്‍ മറുപടി

ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്

'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍' ഇമ്രാനെ കുറിച്ച് ജൂഹി ചൗള

പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക്

അലി അക്ബര്‍ മതം മാറി, ഇനി രാമസിംഹന്‍

അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുഷ്പയില്‍ അങ്ങനെ ചെയ്തതെന്ന് സാമന്ത

സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

'ഡ്രൈവിങ് ലൈസന്‍സി'ന്റെ ഹിന്ദി റീമേയ്ക്ക്;'സെല്‍ഫിക്ക്' തുടക്കം

 മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു സേവ് ദ ഡേറ്റ്, വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സുനില്‍ ഗ്രോവര്‍

അഞ്ചു വര്‍ഷം മിണ്ടാതിരുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- സന്തോഷ് പണ്ഡിറ്റ്

ബ്രോ ഡാഡി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അതിജീവിതയ്‌ക്ക്‌ വേണ്ടസമയത്ത്‌ പിന്തുണ ലഭിച്ചില്ലെന്ന്‌ ഡബ്‌ളിയു.സിസി

അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞു

View More