America

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ശ്രീകുമാര്‍ പി

Published

on

ന്യൂയോര്‍ക്ക്: പ്രശസ്തമായ ലിയോനാഡോഡാവിഞ്ചി ഫെല്ലോഷിപ്പിന് കേരളാ  കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി അര്‍ഹനായി. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍  യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്.

 ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എം ഉം  സ്വാമി നേടിയിട്ടുണ്ട്. 1991  ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്.  അഞ്ചു ജില്ലകളില്‍ കളക്ടറായും  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്പാദന  കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍  അവാര്‍ഡ് നല്‍കിയിരുന്നു.  16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാബ്വേ  തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.  സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003  ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പങ്കാളിക്കായുള്ള തിരച്ചില്‍ ഗിന്നസ് ബുക്കില്‍ എത്താനോ ? ( മേരി മാത്യു മുട്ടത്ത്)

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2023 ജൂലൈയില്‍.    

കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേ വെട്ടിക്കുറക്കാനുള്ള നീക്കം വന്‍ ഗൂഢാലോചനയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാലില്‍ അന്തരിച്ചു

സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി

2024 ൽ ഹിലരിയും ട്രംപും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയെന്ന് ഡിക്ക് മോറിസ് 

ന്യൂയോർക്കിൽ കോവിഡ് കേസുകൾ കുറയുന്നു  (കോവിഡ് വാർത്തകൾ)

മരണത്തിലും പിരിയാതെ…ഫ്ലോറിഡയിൽ ദമ്പതികൾ  ദിവസങ്ങളുടെ വ്യത്യാസത്തിൽ വിടപറഞ്ഞു 

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

ആ നൂപുരധ്വനി നിലച്ചു, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ഇനി ഓര്‍മ്മ (ദുര്‍ഗ മനോജ്)

 പ്രോസിക്യൂഷൻ വിജയം അപായ സൂചന (പി പി മാത്യു)

ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി.

ബെത്  ഇസ്രായേല്‍ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍  കൊല്ലപ്പെട്ടു. രണ്ട് പേര്‍ കസ്റ്റഡിയില്‍

കേരള അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ സാരഥികൾ അധികാരമേറ്റു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെത്തി 

അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്‌കോളര്‍ഷിപ്പ് മായാ പോളിന്

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ് ഉജ്ജ്വലമായി

ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു 

കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടണിന്റെ  റൈസ് എഗൈൻസ്റ് ഹംഗർ ചാരിറ്റി സന്നദ്ധപ്രവർത്തനം

ടെക്‌സാസിലെ ബന്ദിനാടകം: കൊല്ലപ്പെട്ടത് ബ്രിട്ടീഷ്  പൗരൻ 

ഷെരീഫ് അലിയാരുടെ നിര്യാണത്തിൽ മാപ്പ് അനുശോചിച്ചു

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

അപരാജിതരായ  കന്യാസ്ത്രീകള്‍ക്കൊപ്പമെന്ന്  ഷമ്മി തിലകന്‍

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

View More