Image

ഏഷ്യൻ -അമേരിക്കൻ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്

Published on 07 December, 2021
ഏഷ്യൻ -അമേരിക്കൻ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി  പോലീസിന്റെ മുന്നറിയിപ്പ്
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് കൗണ്ടിയിലെ  ടോറൻസിൽ  ഏഷ്യൻ-അമേരിക്കൻ വീടുകൾ ലക്ഷ്യമിട്ട് ഗാർഡനേഴ്‌സിന്റെ  വേഷത്തിൽ മോഷ്ടാക്കൾ കറങ്ങിനടപ്പുണ്ടെന്ന്  പോലീസ് മുന്നറിയിപ്പ് നൽകി. ലോസ് ഏഞ്ചൽസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 32 കിലോമീറ്റർ അകലെയാണ് ടോറൻസ് .

ടോറൻസിലെ  ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ ടൗൺഹോമുകളിൽ അടുത്തിടെയായി സമാനമായ  മോഷണം നടന്നതായി ടോറൻസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിവരം ലഭിച്ചു. നഗരത്തിന് പുറത്ത് സ്വന്തമായി ബിസിനസ് നടത്തുന്ന ഏഷ്യൻ വംശജരായ സ്ത്രീകൾ വീടുകളിൽ  വലിയ അളവിൽ പണം  സൂക്ഷിക്കാമെന്നതുകൊണ്ടാണ് ഇത്തരം വീടുകളിൽ  മോഷ്ടാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സമാനതകളുള്ള ഒന്നിലധികം  കവർച്ചകൾ  ഏജൻസിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടോറൻസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഈ മാസം ആദ്യം അറിയിച്ചു.

പൂന്തോട്ടപരിപാലക്കാരുടെ  വേഷത്തിൽ നടക്കുന്ന  മൂന്നോ നാലോ പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
സംശയാസ്പദമായ സാഹചര്യങ്ങളിൽ ഇവർ അമേരിക്കൻ മോഡൽ മിനിവാനുകളും എസ്‌യുവികളും ഓടിച്ചിരുന്നതായും അറിയുന്നു.

സുരക്ഷാ ഗേറ്റുകൾക്കുള്ളിൽ വാഹനങ്ങൾ കടക്കുന്നതിനെക്കുറിച്ച്  ബോധവാന്മാരായിരിക്കണമെന്ന് പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.സംശയം തോന്നിയാൽ 911  എന്ന നമ്പറിൽ വിളിക്കാനും നിർദ്ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക