Image

സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ ബി ഫ്രണ്ട്‌സിന് നവ സാരഥികള്‍

Published on 12 December, 2021
 സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ ബി ഫ്രണ്ട്‌സിന് നവ സാരഥികള്‍


സൂറിച്ച്: ഇരുപതിന്റെ നിറവില്‍ ബി ഫ്രണ്ട്സ് സ്വിറ്റസര്‍ലന്‍ഡിന് നവസാരഥികള്‍ . ടോമി തൊണ്ടാംകുഴി പ്രസിഡന്റായും , ബോബ് തടത്തില്‍ സെക്രെട്ടറിയായും, വര്‍ഗീസ് പൊന്നാനക്കുന്നേല്‍ ട്രഷററായുമുള്ള മുപ്പത്തിയൊന്നംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു .

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്സ് സ്വിറ്റസര്‍ലന്റ് ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോള്‍ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയില്‍ സ്വിറ്റസര്‍ലന്‍ഡിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്സ് രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവുമായി നൂറ്റിയെഴുപത്തിയഞ്ചിലധികം കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളര്‍ന്നപ്പോള്‍ ഇരുപതാം വര്‍ഷത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്കായി പ്രഗത്ഭരും പ്രവര്‍ത്തനപരിചയവുമുള്ള മുപ്പത്തിയൊന്നു അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് .

ഡിസംബര്‍ നാലാം തിയതി സൂറിച്ചില്‍ വെച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വര്‍ഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത് പ്രസിഡെന്റ് പ്രിന്‍സ് കാട്ട്രുകുടിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ സെക്രട്ടറി ബോബ് തടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ അഗസ്റ്റിന്‍ മാളിയേക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജൂബി അലാനിക്കല്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു .

പ്രസിഡന്റ് അധ്യക്ഷപ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവര്‍ത്തങ്ങളില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത സഹപ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചു . മഹാമാരിക്കിടയിലും വിവിധ രീതിയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും , സാഹചര്യങ്ങളുടെ പേരില്‍ 2020 ലെ ഓണാഘോഷം വേണ്ടന്ന് വെച്ച് നാട്ടിലെ പതിന്നാലു ജില്ലകളിലും അശരണരായ ഒരു പറ്റം മനുഷ്യജന്മങ്ങള്‍ക്കു ഓണസമ്മാനങ്ങളും ഭക്ഷണവും നല്‍കാന്‍ മുന്‍കൈയെടുത്ത ഭാരവാഹികളെ യോഗം ഒന്നടങ്കം അഭിനന്ദിച്ചു .

അതുപോലെ ക്രിസ്മസിനും 2021 ലെ ഓണക്കാലത്തും സംഘടനാ നാട്ടില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികള്‍ക്ക് ഉറപ്പാക്കിയ ഭാരവാഹികളെ എജിഎമ്മിന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് ജോസ് പെല്ലിശേരി യോഗത്തിനെത്തിയ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും അടുത്ത വര്‍ഷത്തേക്ക് നല്ലൊരു ഭരണസമിതിയെ തെരഞ്ഞെടുക്കാനും യോഗത്തിനോട് അഭ്യര്‍ത്ഥിച്ചു .

തുടര്‍ന്ന് കര്‍മ്മപഥത്തില് 20 വര്ഷങ്ങള് തികയുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കാനന്‍ നവസാരഥികളെ തെരെഞ്ഞെടുക്കുന്നതിനായി യോഗം ബീന കാവുങ്ങലിനെയും ഡോളിന്‍സ് കൊരട്ടിക്കാട്ടുതറയിലിനെയും ഇലക്ഷന്‍ ഓഫീസേര്‍സായി തെരെഞ്ഞെടുത്തു .സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഇലക്ഷന്‍ ഓഫീസര്‍ ബീന കാവുങ്ങല്‍ യോഗത്തിനു വിശദീകരിച്ചു നല്‍കി .

സംഘടനയുടെ തുടക്കത്തിന് വിത്തും വളവും പാകിയ മുപ്പത്തിയൊന്നു കുടുംബങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇരുപതാംവര്ഷത്തിലേക്കു പ്രവേശിച്ചപ്പോള്‍ മുപ്പത്തിയൊന്നു അംഗങ്ങളെ കമ്മിറ്റിയിലേക്ക് യോഗം തെരഞ്ഞെടുത്തു.


ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി ജനറല്‍ബോഡി ഏകകണ്‌ഠ്യേന ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രെസിഡന്റായി തെരെഞ്ഞെടുത്തു .സംഘടനയുടെ സെക്രെട്ടറിയായി ശ്രീ ബേബി തടത്തിലിനേയും ട്രഷറര്‍ ആയി വര്‍ഗീസ് പൊന്നാനക്കുന്നേലിനെയും യോഗം തെരെഞ്ഞെടുത്തു .

തുടര്‍ന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡെന്റ് സ്ഥാനത്തേക്ക് പ്രിന്‍സ് കാട്രൂകുടിയില്‍ ,ജോയിന്റ് സെക്രെട്ടറി ആയി ജോസ് പെല്ലിശേരി , ജോയിന്റ് ട്രഷറര്‍ ആയി ബിന്നി വെങ്ങാപ്പിള്ളി ,ആര്‍ട്‌സ് കണ്‍വീനറായി സെബാസ്റ്റിയന്‍ കാവുങ്കല്‍ , സ്പോര്‍ട്‌സ് കണ്‍വീനറായി റെജി പോള്‍ ,വുമണ്‍സ് ഫോറം കണ്‍വീനേഴ്സ് ആയി പുഷ്പാ ജോയ് തടത്തില്‍ ,മേഴ്സി വെളിയന്‍ ,നിഷിത പ്രശാന്ത് നായര്‍ എന്നിവരെയും കൂടാതെ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്ക് ,ജോയ് തടത്തില്‍ ,ജൂബി അലാനി ,അനില്‍ ചക്കാലക്കല്‍ ,അഗസ്റ്റിന്‍ മാളിയേക്കല്‍ ,വര്‍ഗീസ് കരുമത്തി ,ജോമോന്‍ പത്തുപറയില്‍ ,ഡേവിസ് വടക്കുംചേരി ,ജോണ്‍ വെളിയന്‍ ,അനില്‍ വാതല്ലൂര്‍ ,മോനിച്ചന്‍ നല്ലൂര്‍ ,ബാബു വേതാനി ,ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ ,ജോഷി വടക്കുംപാടന്‍ ,ജോസ് വാഴക്കാലയില്‍ ,സെബി പാലാട്ടി ,ജിമ്മി ശാസ്താംകുന്നേല്‍ ,മാത്യു മണികുട്ടിയില്‍ ,സെബാസ്റ്റിയന്‍ അറക്കല്‍ ,ടോണി ഉള്ളാട്ടില്‍ ,രതീഷ് രാമനാഥന്‍ എന്നിവരേയും തെരഞ്ഞെടുത്തു .

ആദ്യകാലം മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവും, സംഘടനയുടെ സ്പന്ദനങ്ങള്‍ അറിയാവുന്നവരുമായ പുതിയ നേതൃത്വത്തില്‍ പ്രവര്‍ത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് എജിഎം വിലയിരുത്തി.

ടോമി തൊണ്ടാംകുഴി മൂന്നാം പ്രാവശ്യവും ബേബി തടത്തില്‍ അഞ്ചാം പ്രാവശ്യവുമാണ് പ്രസിഡന്റും ,സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുന്നത് ..ഇത് ഒരു പക്ഷേ സ്വിസ് മലയാളി സംഘടനകളില്‍ അപൂര്‍വമായിരിക്കാം ..അതുപോലെ കമ്മിറ്റിയിലെ ഓരോ അംഗങ്ങളും വിവിധ സ്ഥാനങ്ങളില്‍ പലപ്രാവശ്യമായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണെന്നുള്ളത് ഇരുപതാം വര്‍ഷത്തിന്റെ മുതല്‍ക്കൂട്ടായി തന്നെ കരുതാം .

ഊര്‍ജസ്വലരും കര്‍മ്മധീരരുമായ പുതിയ ഭാരവാഹികളെ മുന്‍ പ്രസിഡന്റ് പ്രിന്‍സ് കാട്രൂകുടിയില്‍ പ്രത്യേകം അഭിനന്ദിച്ചു .

വിമന്‍സ്ഫോറത്തിനെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍ പുഷ്പാ ജോയ് തടത്തില്‍ സംസാരിച്ചു ...സംഘടനയുടെ എല്ലാ പരിപാടികളിലും കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ശ്രെമവും അതുപോലെ വനിതകള്‍ക്കായി വ്യത്യസ്തയാര്‍ന്ന പ്രോഗ്രാമുകള്‍ അനാവരണം ചെയ്യുവാന്‍ മറ്റുള്ളവരുമായി ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന് യോഗത്തെ അറിയിച്ചു .

മുന്‍വര്‍ഷങ്ങളിലെപ്പോലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സെക്രട്ടറി ബോബ് തടത്തില്‍ എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ചു,മുന്‍ ഭാരവാഹികളെ മാര്‍ഗദര്‍ശികളാക്കികൊണ്ടുതന്നെ പുതിയ ആശയങ്ങളുമായി സംഘടനയുടെ മികവിനായി അടുത്ത രണ്ടുവര്‍ഷം കൈകോര്‍ത്തു ഒരേ മനസ്സോടെ നമ്മള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അതിനായി മനസ്സുകാണിച്ച എല്ലാ സുഹൃത്തുക്കളോടും,അംഗങ്ങളോടും ഈ അവസരത്തില്‍ നന്ദിയും രേഖപ്പെടുത്തുന്നതായി നന്ദി പ്രകാശനത്തില്‍ അറിയിക്കുകയും സൂറിച്ചില്‍ വെച്ച് ജനുവരി 29 നു നടക്കുന്ന ജനറല്‍ ബോഡി മീറ്റിങ്ങിനു എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് താല്‍പ്പര്യപ്പെട്ടുകൊണ്ടു യോഗം പര്യവസാനിച്ചു.

ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക