Image

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രകാശനവും

Published on 12 December, 2021
 ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രകാശനവും


ചെങ്ങുന്നൂര്‍ : ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന്‍ (സാഹിത്യ സമഗ്ര സംഭാവന), മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

ഡിസംബര്‍ 13 ന് വൈകുന്നേരം നാലിനു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് ദാനവും, കാരൂര്‍ സോമന്‍ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിക്കും. ആദ്യമായാണ് ഒരു വേദിയില്‍ ഒരു ഗ്രന്ധകര്‍ത്താവിന്റെ 34 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്.

ചെങ്ങുന്നൂര്‍, പെണ്ണുക്കര വിശ്വഭാരതി ഗ്രന്ധശാലയില്‍ സഹൃദയകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങില്‍ മാവേലിക്കര എംഎല്‍എ എം.എസ്.അരുണ്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

ഫ്രാന്‍സിസ് ടി.മാവേലിക്കര. ബീയാര്‍ പ്രസാദ്, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, വിശ്വന്‍ പടനിലം,മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍, മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍ ഡോ.എല്‍.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാര്‍ തുടങ്ങിയവരാണ്.

ഫ്രാന്‍സിസ് ടി.മാവേലിക്കര, ബീയാര്‍ പ്രസാദ്, ചുനക്കര ജനാര്‍ദ്ധനന്‍ നായര്‍, വിശ്വന്‍ പടനിലം, ഷാജ് ലാല്‍, മിനി സുരേഷ്, ജഗദിശ് കരിമുളക്കല്‍, ഡോ.എല്‍.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാര്‍, അനി വര്ഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആര്‍.മുരളീധരന്‍ നായര്‍, എല്‍സി വര്ഗീസ്, ഗീരീഷ് ഇലഞ്ഞിമേല്‍, സോമന്‍ പ്ലാപ്പള്ളി, കൃഷ്ണകുമാര്‍ കാരയ്ക്കാട് എന്നിവര്‍ പ്രസംഗിക്കും.

പുസ്തകപ്രകാശനത്തോടനുബന്ധിച്ചു് ആര്‍ട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ചിത്രപ്രദര്‍ശനo, കവിയരങ്ങ്, സാഹിത്യ സദസ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ടം ചെയര്‍മാന്‍ ആലാ രാജന്‍ അറിയിച്ചു.

ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ), സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക