Image

കേളി സ്വിറ്റ്‌സര്‍ലന്‍ഡിന് പുതിയ സാരഥികള്‍

Published on 14 December, 2021
കേളി സ്വിറ്റ്‌സര്‍ലന്‍ഡിന് പുതിയ സാരഥികള്‍


സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ടോമി വിരുത്തിയേല്‍ (പ്രസിഡന്റ്), ടോം കുളങ്ങര (വൈസ് പ്രസിഡന്റ്), ബിനു വാളിപ്ലാക്കല്‍ (സെക്രട്ടറി), ജെയിംസ് സേവ്യര്‍ (ജോയിന്റ് സെക്രട്ടറി), ബിജു ഊക്കന്‍ (ട്രഷറര്‍), ജോയി വെള്ളൂക്കുന്നേല്‍ (പിആര്‍ഒ), ജോണ്‍സന്‍ ഏബ്രഹാം (പ്രോഗ്രാം ഓര്‍ഗനൈസര്‍), ബേബി ചാലക്കല്‍ (ആര്‍ട്‌സ് സെക്രട്ടറി), പയസ് പാലത്രകടവില്‍ (സോഷ്യല്‍ സര്‍വീസ് കോഓര്‍ഡിനേറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെനി മുണ്ടിയാനി, ജോണ്‍ താമരശേരില്‍, ജോസ് കോയിത്തറ, അനീഷ് മുണ്ടിയാനി, നിക്‌സണ്‍ നിലവൂര്‍, സുജീഷ് സുരേന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ഡിസംബര്‍ 4 ന് സൂറിച്ചിലെ ഹിര്‍ഷന്‍ ഹാളില്‍ പ്രസിഡന്റ് ജോസ് വെളിയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ബിനു വാളിപ്ലാക്കല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി കൊട്ടാരത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കോവിഡ് മഹാമാരിക്കിടയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സംഘടനയ്ക്ക് സാധിച്ചതായി യോഗം ഒന്നടങ്കം വിലയിരുത്തി.


കേളിയുടെ അഭിമാന പ്രോജക്റ്റ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ സമാഹരിച്ച തുകയില്‍ നിന്നും 2021 ല്‍ 46,000 സ്വിസ് ഫ്രാങ്ക് കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചതായി കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ കണ്‍വീനര്‍ ഷെറിന്‍ പറങ്കിമാലില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡില്‍ കലാസംസ്‌കാരിക സേവനരംഗത്തു ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ സംഘടനയായ കേളി സില്‍വല്‍ ജൂബിലി ആഘോഷിക്കുവാന്‍ തയാറെടുക്കുമ്പോള്‍, കേളിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേളിയെ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്നു മുന്‍ പ്രസിഡന്റ് ജോസ് വെളിയത്ത് ആശംസിച്ചു.

ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക