Image

ഇന്റര്‍നാഷണല്‍ കാരള്‍ ഗാന മത്സരം; രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 22

Published on 14 December, 2021
ഇന്റര്‍നാഷണല്‍ കാരള്‍ ഗാന മത്സരം; രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 22

ലണ്ടന്‍: കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ കാരള്‍ ഗാന മത്സരത്തിലേക്ക് ( ഓണ്‍ലൈന്‍- സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 22 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനും വീഡിയോ റിക്കാര്‍ഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.

കാരള്‍ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലും ഗാനങ്ങള്‍ ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിലാണ് മത്സരങ്ങള്‍.

ഭാഷ/രാജ്യം /വയസ് / ആണ്‍ / പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല. ഡിസംബര്‍ 22 വരെ രജിസ്‌ട്രേഷനും റിക്കാര്‍ഡ് ചെയ്ത വീഡിയോകള്‍ ഡിസംബര്‍ 30 വരെയും സ്വീകരിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും കലാഭവന്‍ ലണ്ടന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം കലാഭവന്‍ ലണ്ടന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


ഗ്രൂപ്പ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 1,00,000 രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും സോളോ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍, 2022 ജനുവരി 9 ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഫേസ്ബുക് പേജില്‍ നടക്കുന്ന ലൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവതരിപ്പിക്കും.

പെര്‍ഫോര്‍മന്‍സ് വീഡിയോ പൂര്‍ണമായും ലൈവ് റിക്കാര്‍ഡിംഗ് ആയിരിക്കണം, സ്റ്റുഡിയോ റിക്കാര്‍ഡിംഗ് അനുവദനീയമല്ല. കരോക്കയോ ഓര്‍ക്കസ്‌ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +44 7841613973 എന്ന വാട്ട്‌സ്ആപ്പ് നന്പറിലോ kalabhavanlondon@gmail.com എന്ന ഇമെയിലിലോ കലാഭവന്‍ ലണ്ടന്‍ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക