Image

യുക്മ ദേശീയ കലാമേളക്ക് 18 നു തിരിതെളിയും; സാറാ ജോസഫ് ഉദ്ഘാടക

Published on 16 December, 2021
 യുക്മ ദേശീയ കലാമേളക്ക് 18 നു തിരിതെളിയും; സാറാ ജോസഫ് ഉദ്ഘാടക

ലണ്ടന്‍: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 18 നു (ശനി) നെടുമുടി വേണു നഗറില്‍ (വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം) രാവിലെ 11.30 നു നടക്കും.

പ്രശസ്ത കഥാകാരി സാറാ ജോസഫ് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ 11.30 (ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനു) നായിരിക്കും ഉദ്ഘാടന സമ്മേളനം . യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നന്ദി പറയും തുടര്‍ന്നു വിവിധ കലാപരിപാടികളും കലാമേളയുടെ ഏതാനും മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും.

കലാമേളയുടെ ഉദ്ഘാടനത്തിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാമേളയിലെ മത്സരാര്‍ഥികളുടെ പ്രകടനങ്ങള്‍ യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യും. തുടര്‍ന്നു വിധി നിര്‍ണയം പൂര്‍ത്തിയാക്കി വിജയികള്‍ക്ക് സമ്മാനം വിതരണവും നടത്തും.


ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശിയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തില്‍, തുടര്‍ച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് പതിനെട്ടിന് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിന്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തില്‍ പോലും യുക്മ കലാമേളകള്‍ക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാര്‍ഹമായ കാര്യമാണ്.

യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന പരിപാടിയിലേക്ക് യുകെയിലേയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്‌നേഹികളേയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക