Image

ഡബ്‌ള്യുഎംസി ഗ്ലോബല്‍ ഓ.സി.ഐ ഫോറം സിമ്പോസിയം സംഘടിപ്പിക്കുന്നു

Published on 17 December, 2021
 ഡബ്‌ള്യുഎംസി ഗ്ലോബല്‍ ഓ.സി.ഐ ഫോറം സിമ്പോസിയം സംഘടിപ്പിക്കുന്നു

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓ.സി.ഐ ഫോറം, ഡിസംബര്‍ 18 - ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓണ്‍ലൈന്‍ സിമ്പോസിയം നടത്തുന്നു. ഡിസംബര്‍ 18 - ന് (ശനി) ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സമയം ഒന്നിനാണ് സൂമിലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സിമ്പോസിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന International Institute of Migration and Development (IIMAD) സ്ഥാപക ചെയര്‍മാനും സ്‌കോളറുമായ പ്രഫ. എസ്. ഇരുദയ രാജന്‍. ചടങ്ങില്‍ നോര്‍ക്ക സിഇഒ , ഡബ്ല്യൂഎംസി ഗ്ലോബല്‍ ഭാരവാഹികള്‍, ഡബ്‌ള്യുഎംസി റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടി ഫേസ്ബുക്ക് ലൈവിലും തത്സമയം ലഭ്യമാകും..


ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക