Image

അയര്‍ലന്‍ഡ് നാഷണല്‍ മാതൃവേദി ഉദ്ഘാടനം ചെയ്തു

Published on 20 December, 2021
 അയര്‍ലന്‍ഡ് നാഷണല്‍ മാതൃവേദി ഉദ്ഘാടനം ചെയ്തു


ഡബ്ലിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ മാതൃവേദി പ്രവര്‍ത്തനോദ്ഘാടനം സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിര്‍വഹിച്ചു.

'സാല്‍വേ റെജീന' എന്നപേരില്‍ സൂംമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നാനൂറോളം കുടുബങ്ങള്‍ പങ്കെടുത്തു.

അയര്‍ലന്‍ഡ് മാതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തി. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഇന്റര്‍നാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡണ്ട് ഡോ. കെ. വി. റീത്തമ്മ, എസ്എംവൈഎം യൂറോപ്പ് ഡയറക്ടര്‍ റവ. ഡോ. ബിനോജ് മുളവരിക്കല്‍, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അല്‍ഫോന്‍സാ ബിനു, മാതൃവേദി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഷേര്‍ളി ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ലിഷ രാജീവ് എന്നിവര്‍ പങ്കെടുത്തു. മാതൃവേദിയുടെ ലോഗോ പ്രകാശനവും തദവസരത്തില്‍ നടത്തപ്പെട്ടു. പരിശുദ്ധ മാതാവിന്റെയും വി. ജിയാന്നയുടെയും ചിത്രങ്ങള്‍ ചേര്‍ന്നതാണ് ലോഗോ.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക