Image

മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി

Published on 21 December, 2021
 മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി


ഡബ്ലിന്‍: ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ 'മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോര്‍ മ്യൂസിക്‌സ് ഈണമിട്ട, ശ്രീജിത് കൂത്താളി രചന നിര്‍വഹിച്ച 'മഞ്ഞുതുള്ളിയോടും'എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലന്‍ഡിലുള്ള ഈഫ വര്‍ഗീസും റിയ നായരും ചേര്‍ന്നാണ്. ചടുലവും കുസൃതി നിറഞ്ഞതുമായ ആലാപനവും, അയര്‍ലന്‍ഡിന്റെ ദൃശ്യഭംഗിയും ഒത്തു ചേര്‍ന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ മ്യൂസിക് മഗിന്റെ അയര്‍ലന്‍ഡ് എപ്പിസോഡിലൂടെയാണ് ഈഫയെയും റിയയെയും ഫോര്‍ മ്യൂസിക്‌സ് കണ്ടെത്തിയത്. സംഗീതരംഗത്ത് മുന്നേറാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ന്ധന്ധമ്യൂസിക് മഗ്''ലൂടെ അയര്‍ലന്‍ഡില്‍ നിന്നുള്ള പത്തൊന്‍പതോളം പുതിയ പാട്ടുകാരെയാണ് ഫോര്‍ മ്യൂസിക്‌സ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.

ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്.

അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് അലന്‍ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവന്‍, ടോബി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്.കിരണ്‍ വിജയ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.


തങ്ങളുടെ സ്വപ്നലോകത്തു തുള്ളിച്ചാടി പാറി നടക്കുന്ന കുട്ടികളുടെ കാഴ്ചകളാണ് ന്ധമഞ്ഞുതുള്ളിയോടുംന്ധ എന്ന മനോഹരമായ ഗാനത്തിന്റെ ഇതിവൃത്തം. കളിച്ചു ചിരിച്ചു നടന്ന കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകള്‍ റീലീസ് ആയിരിക്കുന്നത്.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് 'മ്യൂസിക് മഗ്' എന്ന പ്രോഗ്രാം അയര്‍ലന്‍ഡില്‍ പരിചയപ്പെടുത്തുന്നത്. കൂടുതല്‍ പുതുമകളോടെ 'മ്യൂസിക് മഗ്' രണ്ടും മൂന്നും സീസണുകള്‍ 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അയര്‍ലന്‍ഡിലും യുകെയിലുമായി നടക്കുന്നതാണ്.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക