Image

പ്രവാസി കേരളാ കോണ്‍ഗ്രസ് സ്വിറ്റ്‌സര്‍ലന്‍ഡ് : ജയിംസ് പ്രസിഡന്റ്, പയസ് സെക്രട്ടറി

Published on 21 December, 2021
പ്രവാസി കേരളാ കോണ്‍ഗ്രസ് സ്വിറ്റ്‌സര്‍ലന്‍ഡ് : ജയിംസ് പ്രസിഡന്റ്, പയസ് സെക്രട്ടറി


സൂറിച്ച്: പ്രവാസി കേരളാ കോണ്‍ഗ്രസ് സ്വിസ് ചാപ്റ്ററിനു പുതിയ ഭാരവാഹികള്‍. സൂറിച്ചില്‍ വച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്.

കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രസിഡന്റായി ജയിംസ് തെക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജയിംസ് കേരള യൂത്ത് ഫ്രണ്ടിന്റെ സാംസ്ഥന ജനറല്‍സെക്രട്ടറിയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റുമാരായി അഡ്വ. ജോജോ വിച്ചിട്ട്. തോമസ് നാഗരൂര്‍.ജിനു കളങ്ങര എന്നിവരെയും ജനറല്‍ സെക്രട്ടറിയായി പയസ് പാലാത്രക്കടവിലിനെയും ജോയിന്റ് സെക്രട്ടറി മാരായി ജസ്വിന്‍ പുതുമന , ആല്‍ബി ഇരുവേലിക്കുന്നേല്‍ , ബോബന്‍ പള്ളിവാതുക്കല്‍ എന്നിവരെയും ട്രഷര്‍ ആയി ജോസ് പെരുംപള്ളിയെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി ജിജി മാധവത്ത് , ടോണി ഐക്കരേട്ട് , ജിജി പാലത്താനം , ടോം കൂട്ടിയാനിയില്‍ , ജോണി കാശാംകാട്ടില്‍ ,ജോസ് പുതിയിടം ,മാത്യം ആവിമൂട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.


ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക