Image

യുകെയിലെ ഏകീകൃത പുരോഗമന കലാസാംസ്‌കാരിക സംഘടന കൈരളി യുകെ യാഥാര്‍ഥ്യമാവുന്നു

Published on 21 December, 2021
 യുകെയിലെ ഏകീകൃത പുരോഗമന കലാസാംസ്‌കാരിക സംഘടന കൈരളി യുകെ യാഥാര്‍ഥ്യമാവുന്നു

ലണ്ടന്‍: യുകെയിലെ മുഴുവന്‍ പുരോഗമന കലാസാംസ്‌കാരിക സംഘടനാപ്രവര്‍ത്തകരെയും ഒരുകുടക്കീഴില്‍ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരില്‍ സംഘടന നിലവില്‍ വരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന കര്‍ഷകസമരത്തിന്റെ വിജയാഹ്‌ളാദ യോഗത്തിലാണ് എളമരം കരീം എംപി യുകെയിലെ പുരോഗമന കലാസാംസ്‌കാരികപ്രസ്ഥാനങ്ങളുടെ യോജിപ്പിലൂടെ രൂപീകൃതമാവുന്ന സംഘടനയുടെ പേര് പ്രഖ്യാപിച്ചത്.

സംഘടനയുടെ ഫേസ്ബുക് പേജ് ( https://www.facebook.com/KairaliUK) ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍(IWA) വൈസ് പ്രസിഡന്റ് ഹര്‍സെവ് ബെയ്ന്‍സ് പ്രകാശനം ചെയ്തു. മന്ത്രി പി. പ്രസാദ് , ജോസ് കെ. മാണി എംപി, ഇടതുപക്ഷ ജനാധിപത്യമുന്നണി യുകെ കണ്‍വീനര്‍ രാജേഷ് കൃഷ്ണ, പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ തുടങ്ങിയവര്‍ പുതിയ സംഘടനയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. യുകെയില്‍ ഒരു ഏകീകൃത പുരോഗമന കലാസാംസ്‌കാരികപ്രസ്ഥാനമായി കൈരളി യുകെ രൂപീകൃതമായതിന്റെ സാഹചര്യവും അതിലേക്കുള്ള നാള്‍വഴികളും രാജേഷ് ചെറിയാന്‍ വിശദീകരിച്ചു.


കൈരളി യുകെയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനും അംഗമാവുവാനും സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാമെന്ന് കൈരളി യുകെ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഫേസ്ബുക്ക് പേജ് : https://www.facebook.com/KairaliUK

ബിജു ഗോപിനാഥ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക