Image

മലയാളി നഴ്‌സുമാര്‍ക്ക് കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം

Published on 27 December, 2021
 മലയാളി നഴ്‌സുമാര്‍ക്ക് കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം


ലണ്ടന്‍: ഒമിക്രോണ്‍ വകഭേദം യുകെയില്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൈത്താങ്ങുമായി യുക്മ നഴ്‌സസ് ഫോറം മുന്നോട്ടുവന്നു. നിരവധി മലയാളി നഴ്‌സുമാരാണ് കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. ഈ സാഹചര്യത്തിലാണ് യുക്മ നഴ്‌സസ് ഫോറം എന്‍ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് .

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സര്‍വീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങള്‍ക്കും 111/ 999 നമ്പറുകളില്‍ ബന്ധപ്പെടുക.


യുകെയില്‍ വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആര്‍ സമ്പന്ധമായ സംശയങ്ങള്‍, കരിയര്‍ ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ യുകെ തുടങ്ങി വിഷയങ്ങളില്‍ ഈ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബിനാറുകളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ യുക്മ നഴ്‌സസി (UNF) ന്റെ ഫെയ്‌സ്ബുക് ഗ്രൂപ്പ്/ ട്വിറ്റര്‍ പേജുകള്‍ വഴി അറിയാന്‍ കഴിയും.

വിവരങ്ങള്‍ക്ക്: 07813 624569, 07979123615, 07729 473749, 07946565837, 07985641921, 07503962127,
07960357679.
or
Email - contact.unf@gmail.com

Please contact 111/999 for all health emergencies.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക