Image

അർമേനിയൻ കൂട്ടക്കൊല അഥവ ക്രിസ്ത്യൻ നരഹത്യയിലേക്ക് ഒരു തിരിഞ്ഞു നോട്ടം (ടോം ജോസ് തടിയംപാട് )

Published on 28 December, 2021
അർമേനിയൻ കൂട്ടക്കൊല അഥവ ക്രിസ്ത്യൻ നരഹത്യയിലേക്ക് ഒരു തിരിഞ്ഞു നോട്ടം (ടോം ജോസ് തടിയംപാട് )

ടർക്കിയിലെ  ഇസ്താംബുൾ  അഥവാ പഴയ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിക്കാൻ കഴിഞ്ഞപ്പോൾ അവിടുത്തെ മഹാരഥന്മാരായ രാജാക്കന്മാർ താമസിച്ചിരുന്ന ടോപ് കോപ്പി പാലസിലെ രാജാവിന്റെ സ്ത്രീകൾ താമസിച്ചിരുന്ന  (ഹാരം) കാണാനിടയായി. അവിടെ അർമേനിയൻ ക്രിസ്ത്യൻ വെപ്പാട്ടികൾ താമസിച്ചിരുന്ന ഒരു ഹാൾ ഉണ്ട്,  അതിന്റെ കാരണം അന്വഷിച്ചാൽ എത്തപ്പെടുന്നതു ഒരു വലിയ കൂട്ടക്കൊലയുടെ ബാക്കിപത്രത്തിലേക്കാണ്. റോം സന്ദർശിച്ചപ്പോൾ തെരുവിൽ  കണ്ട  അർമേനിയൻ വേശ്യകളെപ്പറ്റിയും യാചകരെപ്പറ്റിയും അന്വേഷിച്ചപ്പോൾ എത്തിപ്പെട്ടതും ഈ കൂട്ടക്കൊലയിലേക്കാണ്.  

കൊഴിഞ്ഞുപോയ ഇരുപതാം നൂറ്റാണ്ടിൽ ലോകസമൂഹത്തിനു എന്നും വേദന നൽകികൊണ്ടു ചരിത്ര കുതുകികളെ വീണ്ടും വീണ്ടും അന്വഷണ ത്വരതയിയിലേക്ക് തള്ളിവിടുന്ന രണ്ടു കൂട്ടകൊലപാതകങ്ങളാണ്  അർമേനിയൻ കൂട്ടകൊലപാതകവും യഹൂദ കൂട്ടകൊലപാതകവും. യഹൂദ കൊലപാതകം സാമൂഹിക മനഃസാക്ഷിക്കുമുൻപിൽ  കൊണ്ടുവരാൻ ചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടുണ്ട് എന്നാൽ അർമേനിയൻ കൊലപാതകം അഥവാ ക്രിസത്യൻ  നരഹത്യ വെളിച്ചംകാണാതെ  ഇന്നും മണ്മറഞ്ഞു കിടക്കുകയാണ്. എന്നാൽ 2021 ൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ  അർമേനിയൻ കൊലപാതകത്തെ ചരിത്രത്തിലെ ഏറ്റവും വലിയ genocide എന്ന് വിശേഷിച്ചപ്പോൾ  ആ പഴയ ചരിത്രം ആളുകൾ പൊടിതട്ടിയെടുക്കാൻ തുടങ്ങി.  നിലവിൽ   31  രാഷ്ടങ്ങൾ ഈ കൂട്ടക്കൊലയെ genocide ആയി അംഗീകരിച്ചു കഴിഞ്ഞു .

BC 6 ൽ മുതൽ ഇന്നത്തെ കിഴക്കൻ തുർക്കിയിലെ അനോട്ടോളിയ പ്രദേശത്തു ജീവിച്ചിരുന്ന ജനവിഭാഗമായിരുന്നു അർമീനിയക്കാർ. അതായതു ടർക്കുകൾ എത്തപ്പെടുന്നതിനു  1500 വർഷം  മുൻപ്  അവിടെ താമസമാക്കിയവർ . ലോകത്തെ ആദ്യ കത്തോലിക്ക രാഷ്ട്രം അർമേനിയയാണ്. AD 301 അർമീനിയ കത്തോലിക്ക രാഷ്ട്രമായി അന്നത്തെ രാജാവ് പ്രഖ്യപിച്ചു എന്നുപറഞ്ഞാൽ റോം  കത്തോലിക്കാ മതം സ്വികരിക്കുന്നതിനു മുൻപ് കത്തോലിക്കാമതം സ്വികരിച്ച രാഷ്ട്രം എന്നർത്ഥം .

1453-ൽ  ഇസ്ലാമിക അധിനിവേശത്തിന്റെയും  പിടിച്ചടക്കലിന്റെയും ഭാഗമായി കോൺസ്റ്റേറ്റിനോപ്പോൾ മുഹമ്മദ് രണ്ടാമൻ പിടിച്ചെടുത്ത ശേഷം അർമേനിയൻ പ്രദേശം അദ്ദേഹം തുർക്കിയോട് കൂട്ടിച്ചേർത്തു. ആ കാലത്തു ആർമിനിയക്കാരെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. കഠിനാധ്വാനം കൊണ്ട്  അവർ ടർക്കുകളേക്കാൾ ജീവിതനിലവാരം ഉയർന്നവരായിമാറി. അവർക്കു സ്വന്തം ഭാഷയും ലിപിയും സംസ്കാരവും ഉണ്ടായിരുന്നു .

കാലക്രമേണ ഇസ്ലാമിക പുരോഹിതരുടെ സമ്മർദ്ദത്തിൽ അവരെ ഇസ്ലാമിക ഭരണകൂടം രണ്ടാം തരം പൗരന്മാരായി മാറ്റുകയും ഇസ്ലാമിക നികുതി ചുമത്തുകയും (ജസിയ )ചെയ്തു .19 -ആം   നൂറ്റാണ്ടിന്റെ അവസാനത്തോടെ തുല്യ അവകാശത്തിനുവേണ്ടി അർമേനിയക്കാർ മുറവിളികൂട്ടാൻ തുടങ്ങിയിരുന്നു .
1876 ബാൽക്കൻ  യുദ്ധത്തിൽ റഷ്യ ബാൽക്കൻ രാജ്യങ്ങളെ സഹായിക്കുകയും ടർക്കി യുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ റഷ്യക്കുവേണ്ടി ചാരപ്പണി ചെയ്തു എന്നാരോപിച്ചു അർമേനിയക്കാരുടെ ഭൂമി കണ്ടുകെട്ടാൻ തുടങ്ങിയിരുന്നു.

അതോടൊപ്പം അനോട്ടോളിയയിൽ  കുടിയേറി താമസിച്ചിരുന്ന കുർദിഷ് മുസ്ലിമുകളുടെ ഒരു പാരാമിലിട്ടറി രൂപപ്പടുത്തി  അർമേനിയൻ സമൂഹത്തെ കൊള്ളയടിക്കാനും അവരെ കൊന്നൊടുക്കാനും തുടങ്ങി. ഇതിനെതിരെ അർമേനിയൻ സംഘടനകൾ (അർമേനിയൻ റെവല്യൂഷനറി ഫെഡറേഷൻ) തുർക്കിയെ ആക്രമിക്കുകയും ചെയ്തു .

1876 ൽ സുൽത്താൻ അബ്ദുൽ മജീദ്  രണ്ടാമൻ   ഭരണഘടന സസ്‌പെൻഡ് ചെയ്യുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. ഇതിൽ പ്രതിക്ഷേധിച്ചു ഉണ്ടായ ജാനകിയ മുന്നേറ്റമായിരുന്നു യുവ തുർക്കി  മൂവ് മെന്റ് .

തുർക്കി സമ്രാജ്യത്തിൽ നിന്നും പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടുകയും രാജ്യ൦  സാമ്പത്തികമായി തകരുകയും ചെയ്ത സാഹചര്യത്തിൽ 1908-ൽ    രാജാവ് പാർലമെന്റും ഭരണഘടനയും പുനഃസ്ഥാപിക്കാൻ നിര്ബന്ധിതമാകുകയും ഈ സമരത്തിൽ രാജാവിനെതിരെ നിന്ന എല്ലാവരും അണിനിരക്കുകയും ചെയ്തു .
പാർലാമെന്റ് പുനസ്ഥാപിച്ചതോടെ പ്രധാന സ്ഥാനങ്ങളിൽ എത്തിയ  മൂന്നു പാഷമാർ യുവ തുർക്കി  മുന്നേറ്റത്തിലെ  വലതുപക്ഷ വിഭാഗമായിരുന്നു. കടുത്ത ടർക്കി ദേശീയവാദികൾ ആയിരുന്ന തലത് പാഷ , ഇൻവെർ പാഷ, ജമാൽ പാഷ, എന്നിവരായിരുന്നു സർക്കാരിനെ നയിച്ചിരുന്നത്. 

ഇവർ വളരെ വലിയ ക്രൂരതയാണ് അർമേനിയൻ സമൂഹത്തിനെതിരെ നടത്തിയത്. 1911-ൽ  നടന്ന യുദ്ധത്തിൽ ലിബിയ നഷ്ട്ടപെട്ടു. 1912 ൽ നടന്ന ബാൽക്കൻ യുദ്ധത്തിൽ യൂറോപ്പിലുള്ള എല്ലാ അസ്തിത്വവും ടർക്കിയുടെ തകർന്നടിഞ്ഞു. ബാൽക്കൻ രാജ്യങ്ങളെ സഹായിച്ച റഷ്യയ്ക്കുവേണ്ടി   ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു അർമേനിയക്കാർക്കു നേരെ ക്രൂരമായ ആക്രമണവും ബലാൽസംഗവുമാണ് നടന്നത് . 

ലേഖകൻ ടർക്കിയിലെ ടോപ്‌കോപ്പി  പാലസിനു മുൻപിൽ 

കൂടാതെ 2 ലക്ഷം പേരെ നിർബന്ധിത മത പരിവർത്തനവും നടത്തി. കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി  കൊന്നുകളഞ്ഞു. യുവതികളെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി. ടർക്കി സൈന്യത്തിൽ ജോലിചെയ്തിരുന്ന അർമേനിക്കാരെ നിരായുധരാക്കി കൊന്നുകളഞ്ഞു .

1914-ൽ  പൊട്ടിപുപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിൽ ടർക്കി ജർമ്മനിയോടൊപ്പം ചേർന്നു. എതിർപക്ഷത്തു നിന്ന  റഷ്യ തുർക്കിയുടെ കിഴക്കൻ മേഖല ആക്രമിക്കുകയും റഷ്യൻ സൈന്യത്തെ സഹായിക്കാൻ കുറച്ചു അർമേനിയക്കാർ തയാറാക്കുകയും ചെയ്തതിന്റെ ഫലമായി  തുർക്കിയിൽ നിന്നും അർമേനിയക്കാരെ തുരത്തിഓടിക്കാനും ഇല്ലായ്മ ചെയ്യാനും മൂന്ന് പാഷ മാർ തീരുമാനിച്ചു. ഇതിനു കാരണം ടർക്കി അർമേനിയക്കാർക്കു വേണ്ടി വിഭജിക്കേണ്ടിവരും എന്ന ഭയമായിരുന്നു .

1915 ഏപ്രിൽ മാസം 24  നു അർമേനിയൻ സമൂഹത്തിലെ പ്രഗൽഭരായ 200 പേരെ ടർക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റു ചെയ്തു കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവന്നു കൊലചെയ്തു. ഇതിൽ രാഷ്ട്രീയക്കാർ, ഡോക്ടർമാർ, വക്കിലന്മാർ, അടങ്ങുന്ന അർമേനിയൻ സമൂഹത്തിലെ മുഴുവൻ പ്രതിഭാശാലികൾ  ഉൾപ്പെട്ടിരുന്നു.  ഇതായിരുന്നു അർമേനിയൻ  നരഹത്യയുടെ   തുടക്കം.

പിന്നീട് നടന്ന കൂട്ടക്കൊലയിൽ ശവ ശരീരങ്ങൾ നദികളിൽ നിറഞ്ഞു. വെള്ളം രക്തനിറത്തിൽ ഒഴുകാൻ തുടങ്ങി. നദിയിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ  നദിയിൽ ഒഴുക്കുന്നത് നിർത്തി ശവങ്ങൾ മലയിടുക്കുകളിൽ കൊണ്ടുപോയി തള്ളി.  അവിടെനിന്നും അസ്ഥികൂടങ്ങളുടെ നീണ്ടനിര പിന്നീട് കണ്ടെത്തി. വാൻ എന്ന ഒരു വില്ലേജിൽ നിന്നുമാത്രം റഷ്യൻ സൈന്യ൦  55000 ശവശരീരങ്ങൾ കണ്ടെത്തി . കൊല്ലപ്പെടാതിരിക്കാൻ ഒരു മാർഗം മാത്രം- ഇസ്ലാം സ്വികരിക്കുക.

ഏകദേശം 15 ലക്ഷം ആളുകളെ തുർക്കിയിൽ നിന്നും 1000 കിലോമീറ്റെർ അകലെ  സിറിയിയിലേക്കു ടെസിർ മരുഭൂമിയിലൂടെ നടത്തി കൊണ്ടുപോയി. ഇതിനെ ഡെത്ത്  മാർച്ച് എന്നാണ് അറിയപ്പെടുന്നത് .  പോയവഴിയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ രോഗം ബാധിച്ചു ഒട്ടനേകം പേർ മരിച്ചു, കൂടാതെ   കൊള്ളയും ബലാൽസംഗവും  കൊണ്ട് മരിച്ചവർ വേറെയും. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങൾ തിന്നാൻ കഴുകന്മാർ പറന്നടുത്തു 

1000  കിലോമീറ്റെർ നടന്നു   സിറിയയിൽ തടങ്കൽ പാളയത്തിൽ എത്തിച്ചേർന്നത്    പത്തു ശതമാനം. മനുഷ്യ രൂപങ്ങൾ മാത്രം .ഈ നരനായാട്ടിൽ മാത്രം  10  ലക്ഷം  മനുഷ്യരാണ് കൊല്ലപ്പെട്ടത്. എന്നാൽ ടർക്കി ഈ കൊലപാതകത്തെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നും  ഇതൊരു  genocide അല്ലായെന്നും വാദിക്കുന്നു. കൂടതെ മൂന്നു ലക്ഷം പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നും അവകാശപ്പെടുന്നു . അമേരിക്കൻ പ്രസിഡണ്ട് റൂസ് വെൽറ്റ്  ഈ കൊലപാതകത്തെ വിവക്ഷിച്ചതു ലോകം  കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റം എന്നാണ്.

1915 ൽ ടർക്കിയിലെ അമേരിക്കൻ അംബാസഡർ ആയിരുന്ന ഹെൻറി മോർഗൻ ഈ കൊലപാതകത്തെപ്പറ്റി അമേരിക്കൻ സർക്കാരിനു നൽകിയ റിപ്പോർട്ടിലൂടെയാണ് ഈ ദുരന്തം  പുറംലോകം അറിഞ്ഞത്. പിന്നട് 1943 ൽ ഒരു പോളിഷ് അഭിഭാഷകൻ  റാഫേൽ ലെംകിൻ, ഈ കൊലപാതകത്തെ പഠിച്ചു ലോകം കണ്ട ഏറ്റവും വലിയ നരഹത്യയാണിതെന്നു പറഞ്ഞു പുസ്തകം എഴുതി.  ഇതിലൂടെയാണ്   ഈ ക്രൂരതയെപ്പറ്റി  ലോകം കൂടുതൽ അറിഞ്ഞത് 

ഒന്നാം ലോക യുദ്ധം വസാനിച്ച ശേഷം 1919 മെയ് 28 നു അർമീനിയൻ  റിപ്പബ്ലിക്ക് പിറവിയെടുത്തു .3 കോടിയിൽ താഴെ ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ് ഇന്നും  അർമേനിയ. 1919 ൽ ബ്രിട്ടീഷുകാരുടെ  സമ്മർദ്ദപ്രകാരം യുദ്ധ കോടതികൾ സ്ഥാപിക്കുകയും യുദ്ധകുറ്റവാളികളെ വിചാരണ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ  മുകളിൽ പറഞ്ഞ മൂന്നു പാഷമാരെയും മരണ ശിക്ഷ നൽകി. അവർ കോടതി മുറിയിൽനിന്നും രക്ഷപെട്ടെങ്കിലും  അവരെ പിന്നീട് ജർമനിയിലും ഇറ്റലിയിലും ജോർജിയയിലും   വച്ച് അർമേനിയൻ യുവാക്കൾ കൊന്നുകളഞ്ഞു .

അർമേനിയൻ നരഹത്യയിൽ നിന്നും രക്ഷപെട്ടവർ പിന്നീട് അവരുടെ അനുഭവങ്ങൾ ലോകത്തോട് പങ്കുവച്ചു. അത് ശ്രവിച്ചവരുടെ  കണ്ണുകൾ നിറഞ്ഞു. അവരിൽ പലരും അവരെ ആട്ടിയോടിച്ച അവരുടെ വില്ലേജുകളിൽ തിരിച്ചുപോയി ഓർമ്മകൾ പങ്കിട്ടു, അവരുടെ വില്ലേജുകൾ മുഴുവൻ നശിപ്പിച്ചു  അവരുടെ വളരെ പഴക്കം ചെന്ന ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. വൈദികർ മുഴുവൻ കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന അർമീനിയക്കാർ അവരുടെ പിതാമഹന്മാരുടെ വീടുകളുടെയും അവർ പ്രാർത്ഥിച്ച പള്ളിയുടെ അവശിഷ്ട്ടങ്ങൾ കാണാൻ ടർക്കിയിൽ എത്താറുണ്ട് 

200 അർമേനിയൻ ചിന്തകരെയും പ്രൊബേഷനനുകളെയും കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുപോയി കൊന്നുകളഞ്ഞ   ഏപ്രിൽ 24  ആണ്  അർമേനിയൻ നരഹത്യയുടെ ഓർമ്മ ദിനമായി ആചരിക്കുന്നത്.   1967-ൽ ആർമിനിയായുടെ തലസ്ഥമായ യെറുവാനിൽ നിന്നും 6 കിലോമീറ്റർ അകലെ കൂട്ടക്കൊലയിൽ മരിച്ചവരെ ഓർമിക്കാൻ   സ്മാരകം ഉയർന്നു.  ഇന്നതൊരു  തീർത്ഥടനകേന്ദ്രമായി മാറിക്കഴിഞ്ഞു .
ഇത്തരം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് അർമേനിയൻ കൂട്ടക്കൊല ഒരു പാഠമാകട്ടെ .

 

Join WhatsApp News
JACOB 2021-12-28 17:57:20
Prophet Muhammad set the example of genocide of Jewish settlers in Arabia. He killed the men, raped the women and enslaved women and children. Turkey just followed Muhammad's commands to kill Christians and Jews. Even though World War I was terrible, it put and end to the Ottoman empire. Islamic countries demand absolute freedom for Muslims in the West, they only want Islamic rule in their countries, no freedoms for Non-Muslims. America has a few Muslims in Congress. In their hearts, they want Shariah law in America. Most Americans are not grasping these issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക