Image

യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു

Published on 29 December, 2021
യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു

ലണ്ടന്‍: കെയര്‍ മേഖലയെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തോടെ ഈ മേഖലയിലേക്ക് വന്‍ കുടിയേറ്റത്തിന് സാധ്യത തെളിഞ്ഞു.

ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തന്നെ വലിയ തോതില്‍ ആള്‍ക്ഷാമം നേരിട്ടിരുന്ന മേഖലയില്‍, കോവിഡ് കാലത്ത് ഇതു കൂടുതല്‍ രൂക്ഷമായിരുന്നു. വാക്‌സിനേഷന്‍ നിര്‍ബന്ധിതമാക്കിയതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ജോലി ഉപേക്ഷിച്ചു പോകാന്‍ കാരണമായി. ഇതോടെയുണ്ടായ വന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മേഖലയെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ജനുവരി മുതലാണ് ഇതിനു പ്രാബല്യം.

സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ അസിസ്റ്റന്റുമാര്‍, ഹോം കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്തേക്ക് കുടിയേറുന്നതിനുള്ള ചെലവ് കുറയുകയും ചെയ്യും. കൂടാതെ, തൊഴിലുടമകള്‍ക്ക് ഈ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പമാകും.

20,480 പൗണ്ട് വാര്‍ഷിക ശമ്പളം നിര്‍ബന്ധമായതിനാല്‍ ഇത്തരത്തിലുള്ള ചൂഷണത്തിനും സാധ്യത കുറവായിരിക്കും. 12 മാസത്തേക്കാണ് നിലവില്‍ വീസ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാലാവധി ഇനിയും നീട്ടുമെന്നാണ് സൂചന.

ജോസ് കുമ്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക