Image

അഭിരുചിക്കൊത്തൊരു വിദ്യാഭ്യാസം (മേരി മാത്യു മുട്ടത്ത്)

Published on 07 January, 2022
അഭിരുചിക്കൊത്തൊരു വിദ്യാഭ്യാസം (മേരി മാത്യു മുട്ടത്ത്)
വിദ്യ അഭ്യസനം അഥവാ വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം എന്തെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും . കുട്ടികളെ അവരുടെ കഴിവുകള്‍ മനസിലാക്കി തിരിച്ചു വിടൂ അല്ലെങ്കില്‍ അവരെ അനുവദിക്കൂ .

ജീവിതമാകുന്ന പാലാഴി കടഞ്ഞെടുത്താല്‍ അതില്‍ വിലപിടിപ്പുള്ള രത്‌നങ്ങളും മുത്തുകളും ധാരാളമായി നമുക്ക് കണ്ടെത്താന്‍ സാധിക്കും . എല്ലാവരെയും സൃഷ്ടിച്ചത് ഓരോ കഴിവുകള്‍ അവര്‍ക്ക് കൊടുത്ത കൊണ്ടാണ് അതിനെ കണ്ടെത്തുക എന്നുള്ളതായിരിക്കട്ടെ സ്‌കൂളുകളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും കൃത്യം .

ഇന്നത്തെ വിദ്യാഭ്യാസത്തിനൊരു മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നില്ലേ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു . 

പണ്ടുള്ള മാതാപിതാക്കള്‍ ഇപ്പോഴും മക്കളോട് പഠിക്കൂ പഠിക്കൂ എന്ന് ദിനരാത്രം ഉപദേശം മാത്രം അവരിലുള്ള പ്രതിഭയെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതിന് പകരം . അവര്‍ പള്ളിക്കൂടവും പട്ടികയും ഒക്കെയായി കാലം തള്ളി നീക്കുന്നു . പത്താം ക്ലാസ് പഠനം കഴിയുമ്പോള്‍ കുറെ എ പ്ലസുകളും മറ്റുമായി പുറത്തിറങ്ങുന്നു .ആ പ്ലസുകള്‍ ഒക്കെ കക്ഷത്തില്‍ വച്ചൊരു യാത്ര . മനസ്സില്‍ മുട്ടിട്ടതൊന്നും പൂവണിയാന്‍  സാധിക്കാതെ എന്‍ട്രന്‍സ്‌കോച്ചിങ്ങും മറ്റുമായി വീണ്ടുമൊരു തുടക്കയാത്ര . അവിടെയും തോല്‍വി ഏറ്റുവാങ്ങി മോഹഭംഗങ്ങളുമായി ആരോടും ഒന്നും തുറന്നു പറയാന്‍ പറ്റാതെ ഉഴലുന്ന കുട്ടികള്‍ ധാരാളം 
എല്ലാവര്‍ക്കും മക്കളെ ഡോക്ടര്‍ , എഞ്ചിനീയര്‍ , ലോയര്‍ ഒക്കെ മാത്രം നോട്ടം . ചിലരെങ്കിലും നാട് വിട്ടോടുന്ന കാഴ്ചയും കണ്ടിട്ടുണ്ട് . പാവം കുട്ടികള്‍ ഇതിനൊക്കെ ഒരു അറുതി വരുത്തേണ്ടേ !

മക്കളെ അവരുടെ താല്പര്യങ്ങള്‍ക്ക് വിട്ട് കൊടുക്കൂ അവര്‍ തീര്‍ച്ചയായും നല്ലൊരു തീരത്ത് , അവരുടെ അഭിരുചിക്കൊത്ത് ആയി തീരും തീര്‍ച്ച . അങ്ങനെ അവരുടെ തക്കതായ ചിന്താശൈലിയെ വളര്‍ത്തിയെടുക്കൂ കൂടെ എല്ലാവരുടെയും സഹായവും ആവശ്യമാകും എനിക്കറിയാവുന്ന പല കുട്ടികളും  മുളയിലേ അവരുടെ താല്പര്യങ്ങള്‍ നുള്ളി കളഞ്ഞവരും ഉണ്ട് .

കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് വിട്ട പലരും നല്ല നിലയില്‍ എത്തിയതായും കണ്ടിട്ടുണ്ട് . മക്കള്‍ക്ക് ഫണ്ടമെന്റല്‍ ആയ നല്ല ചിന്താധാരകള്‍ പകര്‍ന്ന് കൊടുത്താല്‍ അവര്‍ അതിനെയൊക്കെ മുറുകെ പിടിച്ചു ജീവിതം മുന്നേറും തീര്‍ച്ച കുഞ്ഞുനാളില്‍ കിട്ടിയ നല്ല കാര്യങ്ങള്‍ അവര്‍ക്ക് കൂട്ടായി എന്നും പിന്തുടരും .

വിദ്യാ സമ്പന്നന്‍ എന്നത് ഒരു ഡിഗ്രി സമ്പാദ്യം കൊണ്ടല്ലാ, പിന്നെയോ അവന്റെ ജീവിതം  എങ്ങനെ അവന്‍ കരുപ്പിടിപ്പിക്കുന്നു എന്നതിലാകട്ടെ . മക്കളെ സ്‌കൂളില്‍ അയക്കാതെ വീട്ടില്‍ തന്നെ കോച്ചിങ് കൊടുത്ത്  പഠിപ്പിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണാനിടയായി . എല്ലാത്തിലും അതിന്റേതായ പ്ലസുകളും മൈനസുകളും ഉണ്ട് താനും എങ്കിലും അവരൊക്കെ  നല്ല നിലയില്‍ അവരുടെ അഭിരുചിക്കൊത്ത് നീങ്ങുന്ന കാഴ്ചയാണ് കണ്ടത് . 


മേരി മാത്യു മുട്ടത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക