Image

തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

Published on 17 January, 2022
തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണം. ഇത് സംബന്ധിച്ച്‌ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.

2022 ജനുവരി 13 ന് കുപ്രസിദ്ധ ഗുണ്ടാസംഘം നഹിദ് ഹസന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഹസന്‍്റെ ക്രിമിനല്‍ രേഖകള്‍ എങ്ങും പ്രസിദ്ധീകരിച്ചിരുന്നില്ല. 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ ചരിത്രം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം മറികടന്നായിരുന്നു ഇത്.

കുറ്റവാളികളെ മത്സരിക്കാനും നിയമസഭാംഗമാക്കാനും അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്തം ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്ബോള്‍ തന്നെ അവര്‍ വന്‍തോതില്‍ അനധികൃത പണം ഒഴുക്കുകയും, വോട്ടര്‍മാരെയും എതിരാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക