Image

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

Published on 17 January, 2022
കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ പൊതുസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സജാദ് ഗുല്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ സജാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം പ്രതിയെ മൂന്ന് മുതല്‍ ആറുമാസം വരെ വിചാരണ കൂടാതെ തടവിലിടാനുള്ള വകുപ്പുണ്ട്.

സജാദ് ഗുല്‍ ഒരു ന്യൂസ് പോര്‍ട്ടലിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ട് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ ആക്ഷേപകരമായ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സജാദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരാണെന്നും പൊലീസ് ആരോപിച്ചു.

ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസില്‍ ഇന്നലെ സജാദിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചെങ്കിലും പൊലീസ് വിട്ടയക്കാന്‍ വിസമ്മതിക്കുകയും തുടര്‍ന്ന് പി.എസ്‌.എ പ്രകാരം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം വധശ്രമം നടത്തിയെന്നാരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സജാദിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക