Image

നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

Published on 17 January, 2022
നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു. 3 ആഴ്ച പ്രായമുള്ള കുഞ്ഞിനു മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം വൈറസ് ബാധിച്ച് ഖത്തറില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്‌സീനും ബൂസ്റ്ററും എടുത്തും മാസ്‌ക് ധരിച്ചും അകലം പാലിച്ചും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 

രോഗലക്ഷണമുള്ളവര്‍ പരിശോധന നടത്തി ഉറപ്പുവരുത്തുകയും ഐസലേഷനില്‍ പ്രവേശിക്കുകയും ചെയ്യണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക