Image

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

Published on 17 January, 2022
എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

ഞാൻ ആരാവുന്നു എന്നും, എന്തിനാവും ഈ കത്ത്  എഴുതുന്നത് എന്നും അങ്ങ് അറിയുമെല്ലോ. എങ്കിലും എൻറ്റെ സങ്കടങ്ങൾ ഒന്ന് ബോധിപ്പിക്കുന്നു. അങ്ങയുടെ മണവാട്ടിയായി ഞാൻ ജീവിച്ചു. അനീതിക്കെതിരെ ഞാൻ പ്രതികരിച്ചു. പക്ഷെ  # അവൾക്കൊപ്പം എന്തൊക്കെയോ ആരൊക്കെയോ പറഞ്ഞു . ഒടുവിൽ തെമിസ്സ്പോലും “# അവനൊപ്പെം” ആയി കർത്താവെ...

 തെമിസ്, അവൾ നീതിയുടെ ദേവതയാണുപോലും. കണ്ണുമൂടികെട്ടിയ നീതിദേവത, തുല്യനീതിക്ക് വേണ്ടി പോരാടുന്നവൾ . നീതിക്കുവേണ്ടി പോരാടുവാൻ തെമിസിന് വാൾ ഒക്കെ ഉണ്ട്  കേട്ടോ കർത്താവെ, പക്ഷെ അതിൽ പൂശിയിരിക്കുന്ന സ്വർണം മാത്രം കാണുന്നുള്ളോ  എന്നൊരു തോന്നൽ. പ്രത്യേകിച്ച് അങ്ങയുടെ പിതാവിൻറ്റെ സ്വന്തം നാട് എന്ന് പറയുന്നിടത്തു  അവൾക്ക് നീതി കാണുവാൻ  പറ്റുന്നില്ല, കാരണം  സമ്പന്നരെ അവർ ഭയപ്പെടുന്നു . തുല്യനീതിയുടെ തുലാസ് വിറ്റുപോയി . നിഷ്കളങ്കരുടെ കണ്ണുനീരിന് എന്ത് വില . അധികാരവും പണവും ഉണ്ടെങ്കിൽ എന്തു നീതി. 

എന്നാലും ഞാൻ ആ തെമിസിനെ വീണ്ടും ഓർത്തു പോവുന്നു. തെമിസിന്റ്റെ തുലാസ് -കോടതിയിൽ ഹാജരാക്കിയ തെളിവുകൾ തൂക്കിനോക്കാനുള്ള നിയമത്തിൻറ്റെ  നിഷ്പക്ഷതയും ബാധ്യതയും ഇവ പ്രതിനിധീകരിക്കുന്നു. ഒരു നിയമപരമായ കേസിൻറ്റെ  ഓരോ വശവും നോക്കേണ്ടതും നീതി നടപ്പാകുമ്പോൾ താരതമ്യം ചെയ്യേണ്ടതുമാണ്.

കർത്താവെ, എൻറ്റെ കേസിനു തെളിവില്ലായിരുന്നു . പിന്നെ ഞാൻ ഏതു ആദ്യമേ  പറഞ്ഞുമില്ല. തെറ്റ് എൻറ്റെ യാണ്. അല്ല  കർത്താവു ഒന്ന് പറഞ്ഞെ ഞാൻ ഇതിനു തെളിവ് എങ്ങനെ കാണിക്കും, എൻറ്റെ വാക്ക്, ഞാൻ അനുഭവിച്ചത്‌ അതിലും വലിയ തെളിവ് എന്തിനു കർത്താവെ ? പിന്നെ ഒരു മണവാട്ടി കോട്ടയത്തു കിണറ്റിൽ പോയത് അങ്ങ് ഓർക്കുന്നുണ്ടാവുമെല്ലോ അല്ലെ? അവർക്ക് ഒരു കള്ളൻ എങ്കിലും ഉണ്ടായിരുന്നു സാക്ഷി. എനിക്ക് ആരുമില്ല , ആരും ... എൻറ്റെ കണ്ണീർ കണ്ടിട്ട് കർത്താവിനു മനസ്സ് അലിഞ്ഞില്ലേ  ? തെമിസ്ൻറ്റെ മൂടികെട്ടിയ കണ്ണുകൾ ഒരുപക്ഷെ കണ്ണുനീർ പൊഴിക്കുണ്ടാവുമോ? എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ  മാത്രമേ ഉള്ളു കർത്താവെ .

പ്രത്യക്ഷത്തിൽ, തെമിസ് കണ്ണടയ്ക്കുന്നത് നിയമത്തിന്റെ നിഷ്പക്ഷതയെയും വസ്തുനിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു, മാത്രമല്ല അത് രാഷ്ട്രീയമോ സമ്പത്തോ പ്രശസ്തിയോ പോലുള്ള ബാഹ്യഘടകങ്ങളെ അതിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കുന്നില്ല. പക്ഷെ അതാണോ കർത്താവെ എൻറ്റെ കേസിൻറ്റെ വിധിയിൽ നടന്നത്?. 

അനാഥർക്കും , പീഡിതർക്കും , കണ്ണുനീർ വാർക്കുന്നവർക്കും ഒപ്പം ഞങ്ങൾ എന്ന് കർത്താവിനെ കൂട്ടുപിടിച്ചു പറഞ്ഞവർ പോലും എന്റ്റെ കണ്ണുനീരിന് മീതെ കതിന പൊട്ടിച്ചു ആഘോഷിച്ചു  .അത് സഹിക്കാൻ പറ്റുന്നില്ല കർത്താവെ. # അവൾക്കൊപ്പെം പെട്ടെന്ന് ദൈവത്തിനു സ്തുതി പാടി # പീഢകനൊപ്പെം ആയി .  തെമിസ് നീ കണ്ണ് തുറന്നു ഒന്ന് യാഥാർത്ഥ്യം നോക്കി കാണൂ .ഞാൻ കെഞ്ചുകയാണ് നീതിക്കുവേണ്ടി...  തെമിസ് ആ വാൾ എന്തിനാണ് നിങ്ങൾക്ക് ? നിങ്ങളുടെ പവിത്രമായ നീതിയുടെ ആലയത്തിൽ നിരപരാധികളായ സ്ത്രീകളുടെ ശരീരവും കണ്ണീരും അനുദിനം ചൊരിയുമ്പോൾ നിങ്ങൾ എന്തിനാണ് അധികാരത്തിന്റെ വാൾ ഉയർത്തുന്നത്.

ഇവിടെ നീതിയും നിയമവും  ഒരു കണ്ടെത്തലിനുമേലുള്ള ഒരു യാത്രയാണ്, കുറ്റംചെയ്തവന്‌ ഒരു പ്രതിഫലമായി  അനുകൂല വിധി നൽകപ്പെടുന്നു.  എനിക്ക്, എന്നെ പോലെ ഉള്ള അനേകം പേർക്ക്, കണ്ണുനീരും പ്രഹസനവും മാത്രം ഫലം . പക്ഷെ  ഞാൻ തളരില്ല . ഞാൻ പോരാടും..എൻറ്റെയൊപ്പം വിവേകം ഉള്ളവരും ഹൃദയപരമാർത്ഥികളും ഉണ്ടാവും  പിന്നെ കർത്താവും കട്ടയ്ക്കു  കൂടെ ഉണ്ടാവണം.  അനീതി തടയാൻ നമുക്ക് ശക്തിയില്ലാത്ത സമയങ്ങളുണ്ടാകാം, പക്ഷേ പ്രതിഷേധിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു സമയവും ഉണ്ടാകരുത്. വേദന  അനുഭവിച്ചവർക്കൊപ്പം  അനുഭവിക്കാത്തവരും  പ്രകോപിതരാകുന്നത് വരെ നീതി ലഭിക്കില്ല. എനിക്ക് നീതി വേണം , തെളിവ് എന്റ്റെ അനുഭവം ആണ് , അത് വെളിപ്പെടുത്തുവാൻ ഞാൻ കാണിച്ച ധൈര്യം അതാണ് തെളിവ് , തെമിസ് അത് മാത്രം മതി തെളിവ് ....ഒന്ന് കണ്ണ് തുറക്കൂ. അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണ്..ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി എല്ലാവരെയും ബാധിക്കുന്നു.പ്രത്യേകിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അനീതി ...

കർത്താവു കട്ടക്ക് ഇനിയും ഉണ്ടാവും (എൻറ്റെ ഒപ്പം  അങ്ങ് കൂടെ ഉണ്ട് എന്നുള്ള തെളിവാണ് ഞാൻ ഇന്ന് ജീവനോട് ഉള്ളത്), തെമിസിന്റ്റെ കണ്ണിൻറ്റെ തിമിരം ഭേദമാകും എന്ന് പ്രതീക്ഷയോടെ, പ്രത്യാശയോടെ കത്ത് ചുരുക്കുന്നു ..

……….എന്ന് നീതിക്കു വേണ്ടി കേഴുന്ന അങ്ങയുടെ സ്വന്തം മണവാട്ടിയും എനിക്കൊപ്പം ഉള്ളവരും. # അവൾക്കൊപ്പം      
 
by Milly Philip

Join WhatsApp News
Reader 2022-01-17 14:42:05
Very good
വിദ്യാധരൻ ഫാൻസ് അസിസിയേഷൻ 2022-01-17 14:52:46
പ്രിയ വിദ്യാധര, താങ്കൾ ഇല്ലാതെ ഞങ്ങൾ അനാഥരായി. തിരിച്ചു വരൂ. ജ്ഞാനത്തിന്റെ മൊഴിമുത്തുകൾ പകർന്നു തരൂ. ഇനിയും മറഞ്ഞിരിക്കരുതെ.
The Spirit and The Bride .. 2022-01-17 15:46:46
Bride and Groom - deep and mysterious terms , a relationship first hinted at in The Garden - Lord's desire to bless Adam with a partner and helper , to be together to fulfill their God given role , to reflect the glory and goodness in God , in the Power of The Spirit - who moved over the waters , bringing order in the midst of chaos ; the rebellious spirits had been thrown down after The Fall ; well, we know that they allowed those rebellious spirits to rule over them , instead of living in the glory and goodness in the Divine Will that they had been blessed with . The Redemption having been the occasion when humanity is given the grace in abundance to help restore the relationship with God , equated as that of Bride and Groom - God as the Inifinite Giver of the Goodness and holiness - humanity , as children in The Mother , to ever more receive and cooperate with the graces and holiness .. There is plenty in every life , as acts of rebellion against God ..every occasion of hearing of failures of any , even when one may not know the full truth in the brief moment of life in this world , to be thus occasion to ask for His mercy for all , including for protection from powers of evil . Reading up bios of Sts , there are mention of enough occasions of demonic entities that appear in human forms ..our own lands too , in the midst of flood waters of evils - it is a miracle of His mercy that there are not more evil incidents , in spite of the demonic sacrifices of shedding much innocent blood and other evils .. bio of St.Faustina - an occasion of demons telling her to commit suicide and ofcourse , she sought help of God , thus adding to her merit ..to help others too .. ' Can you trust the bible ' - good find of a book that is on line - author - the reputed bible Scholar Frances Hogan may cherishing such truths be what we yearn for , to help open the eyes ever more to The Light of His Goodness and ask for same for all ..
മാലാഖ 2022-01-18 18:34:29
മില്ലീ, ഞാൻ ദൈവം പറഞ്ഞിട്ട് വന്ന മാലാഖയാണ്. നിനക്കൊരു കത്ത് തന്നയച്ചിട്ടുണ്ട്. വായിച്ചോളൂ. "മോളേ, കത്ത് കിട്ടി. നിന്റെ വിഷമം എനിക്ക് മനസ്സിലാകും. എനിക്ക് മാത്രം. കാരണം ഈ ഞാനും ഇതുപോലെ ഒരു വിചാരണ നേരിട്ടതാണ്. അന്ന് തിമിസും ത്രാസ്സും ഒന്നുമില്ലായിരുന്നു. ഇന്നത്തെപ്പോലെ അപ്പീലിന് സാധ്യതയുമില്ലായിരുന്നു. ന്യായാധിപനു മനസ്സിലായി ഞാൻ നിരപരാധിയാണെന്ന്. പക്ഷേ ജനക്കൂട്ടം അട്ടഹസിച്ചു, "അവനെ തൂക്കിക്കൊല്ലണം". ന്യായാധിപൻ അവന്റെ നിലനിൽപ്പു നോക്കി. എന്നെ തൂക്കികൊല്ലാൻ വിട്ടുകൊടുത്തു. അന്ന് എന്നെ കൊല്ലണമെന്നു പറഞ്ഞവരുടെ പിന്തലമുറയാണു മോളേ ഇന്ന് കുറ്റവിമുക്തനായി പ്രഖ്യാപിച്ച പിതാവിനെ ഹാരമണിയിച്ചു നടക്കുന്നത്. ഇവിടെ ന്യായത്തിനു വേണ്ടി നിലകൊള്ളേണ്ടവൻ ന്യായത്തെയും സത്യത്തെയും കഴുത്തുഞെരിച്ചു കൊന്നിട്ട് ഭൂരിപക്ഷത്തിന്റെ കൂടെ പോയി. അവരുടെ പ്രിയങ്കരനായി. 2000 വര്ഷങ്ങള്ക്കു ശേഷം ഒരു നാടകത്തിന്റെ തനിയാവർത്തനം. പക്ഷെ, അവർക്കു തെറ്റി. മൂന്നാം നാൾ സത്യം ഉയർത്തെഴുന്നേറ്റു. ന്യായാസനങ്ങൾ ഞെട്ടി വിറച്ചു. അത്രയും ശക്തനായ ദൈവപുത്രന് ഈ ഭൂമിയിലേക്കു വരാൻ ഒരു പെണ്ണിന്റെ ആവശ്യമുണ്ടായിരുന്നു. ഇപ്പോൾ നിനക്കു മനസ്സിലായോ എന്റെ പിതാവ് പെണ്ണിനു കൊടുത്തിരിക്കുന്ന ശക്തി! ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതെന്നു ഞാൻ പറഞ്ഞു. എന്നാൽ ളോഹയിട്ട എല്ലാവരെയും നിങ്ങൾ പിതാവെന്നു വിളിക്കുന്നു. അങ്ങാടിയിൽ വന്ദനവും സഭയിൽ മുഖ്യാസനവും മാത്രം നോക്കി സുഖലോലുപരായി കഴിയാൻ മാത്രമാണ് അവർ കാംക്ഷിക്കുന്നത്. ഏഴയല്പക്കത്തുപോലുമില്ലാത്ത എന്നെ അവർ കീശയിൽ കൊണ്ടു നടക്കുന്നതായി സാക്ഷിക്കുന്നു. ഞാൻ അനീതിക്കെതിരെ ചാട്ടവാർ എടുത്തവനാണ്. എന്റെ പിന്നാലെ വരാൻ പ്രതിജ്ഞയെടുത്ത നിങ്ങൾ പ്രതികരിക്കണം. വഴിയിൽ കഷ്ടപ്പാടും അവഹേളനവും ഉണ്ടാകും. തളരരുത്! കുറെ കഴിയുമ്പോൾ അവനൊക്കെ ഇവിടെ വരും. അപ്പോൾ മാത്രമേ അവർ അറിയൂ, ഞാൻ ആരാണെന്ന്! കത്തെഴുതിയതിനു നന്ദി. നല്ലതു വരട്ടെ.
കേരളത്തിലെ അടിമ വ്യാപാരം 2022-01-23 14:21:03
കൊച്ചിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആഴ്ചയില്‍ ആറ് ദിവസവും അടിമകളെ കെട്ടിയിടാനാണ് ഉപയോഗിച്ചിരുന്നത് എന്ന് വിനില്‍ പോള്‍ എഴുതിയത് ഞെട്ടലോടെയാണ് വായിച്ചത്. ഞായറാഴ്ച മാത്രമേ ആത്മീയവൃത്തിക്ക് പള്ളി ഇടമായിരുന്നുള്ളൂ. ബാക്കി നേരം കെട്ടിയിടപ്പെട്ട കറുത്ത മനുഷ്യരുടെ തടങ്കല്‍ പാളയമായി കിടക്കുന്ന പള്ളികള്‍. കുരിശില്‍ കിടക്കുന്ന യേശു മുകളില്‍, ചങ്ങലയില്‍ കിടക്കുന്ന മനുഷ്യര്‍ താഴെ എന്ന മട്ടിലെ ഒരു ചിത്രമാണ് ആ പുസ്തകം വായിച്ച ശേഷം അക്കാലങ്ങളിലെ പള്ളികളുടേതായി മനസ്സില്‍ വരുന്നത്. വിനില്‍ പോളിന്റെ അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം കഴിഞ്ഞ കൊല്ലം വായിച്ച ഏറ്റവും മികച്ച പുസ്തകമായത് നമ്മുടെ ചരിത്രത്തെപറ്റി ഇങ്ങനെ കുറേ ഞെട്ടിക്കുന്ന പുതിയ വിവരങ്ങളുള്ളത് കൊണ്ട് കൂടെയാണ്. ചങ്ങനാശ്ശേരിയിലെ ചന്തയില്‍ കുട്ടികളടക്കമുള്ള അടിമകളെ നിസ്സാരതുകയ്ക്ക് ലേലം വിളിച്ച് വില്‍ക്കുന്നതിനെ കുറിച്ച് നേരത്തെ റോബിന്‍ ജെഫ്രിയുടെ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ""മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയില്‍ രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വില്‍പ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.അടിമകളായി വില്‍ക്കാനാണ്. 6 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില''. റവ . ഹെന്റി ബേക്കര്‍ ജൂനിയര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. (പേജ് 51, നായര്‍ മേധാവിത്വത്തിന്റെ പതനം. റോബിന്‍ ജെഫ്രി. വിവര്‍ത്തനം -പുതുപ്പള്ളി രാഘവന്‍). വിനിലിന്റെ പുസ്തകത്തില്‍ അത് വളരെ വിശദമായാണ് കാണുക.-ചാണക്യന്‍ [തുടരും]
കേരള അടിമകള്‍ 2022-01-23 14:27:09
ഡെച്ച്, പോര്‍ച്ചുഗീസ് അധിനിവേശകാലങ്ങളില്‍ ഇന്നാട്ടിലെ മനുഷ്യര്‍ പതിനഞ്ചോ പതിനാറോ വയസ്സാകുമ്പോഴേക്ക് കെട്ടിയിട്ട് വില്‍ക്കപ്പെട്ടിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍ അടിമക്കച്ചവടത്തിലെ പ്രധാനികളായിരുന്നു എന്ന് വിനിലിന്റെ പുസ്തകത്തില്‍ കാണാം. കേരളത്തിനകത്തെ അടിമക്കച്ചവടത്തിന്റെയും വില്‍പ്പനയുടെയും വിശദാംശങ്ങള്‍ ഉണ്ട്. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം ആ നാട്ടുകാരനെന്ന നിലയില്‍ വേറെ ഒന്നായിരുന്നു ഈ പുസ്തകം വായിക്കും വരെ എനിക്ക്. അവിടവുമായി ബന്ധപ്പെട്ടുള്ള അടിമപ്പണിയുടെയും അവിടെ നിന്നുള്ള അടിമകളുടെ ഒളിച്ചോട്ടത്തിന്റെയും ഔദ്യോഗിക രേഖകള്‍ വിനില്‍ പുസ്തകത്തില്‍ ചേര്‍ത്ത് വെച്ചത് വായിച്ചപ്പോള്‍ ആ തോട്ടത്തെ പഴയ പോലെ ഒരിക്കലും ഇനി കാണാന്‍ പറ്റാത്ത പോലെയായി. മുണ്ടക്കയം വളരെ പരിചയമുള്ള സ്ഥലനാമം. ഒളിച്ചോടി വരുന്ന അടിമകളുടെ അഭയകേന്ദ്രമായിരുന്നു അത് പതിനേഴാം നൂറ്റാണ്ടിലൊക്കെ എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതവും, ഭൂതകാലത്തെപ്പറ്റി നമ്മളറിയാത്തവ എന്തൊക്കെയാണ് ബാക്കി എന്ന അമ്പരപ്പുമായി. കേരളത്തിനകത്തെ അടിമകൈമാറ്റത്തെക്കുറിച്ച് മാത്രമല്ല, പുറത്തേക്കുള്ള കച്ചവടത്തെയും കടത്തിനെയും കുറിച്ചും ഉണ്ട് പുസ്തകത്തിനകത്ത്.-"1753- 54 വര്‍ഷത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 161 അടിമകളെയാണ് കൊച്ചിയില്‍ നിന്ന് ഡച്ച് കോളനിയായ കേപ്പിലേക്ക് അയച്ചത് ''എന്ന് പുസ്തകത്തില്‍ വായിക്കാം. ""ഇതില്‍ 53 പുലയര്‍ (39 പുരു. 14 സ്ത്രീ), 49 ചോഗര്‍ (34 പുരു.15 സ്ത്രീ) 10 വേട്ടുവര്‍ (6 പുരു. 4 സ്ത്രീ) രണ്ട് മുക്കുവ സ്ത്രീകള്‍, പറയര്‍ രണ്ട്, ഒരു നായര്‍ പുരുഷന്‍, ഒരു ഉള്ളാട പുരുഷന്‍ എന്നിവരെ കൊച്ചിയില്‍ നിന്ന് കയറ്റുമതി ചെയ്‌തെന്ന്.'' ഇതടക്കം നിരവധി കണക്കുകള്‍ വഴി പുസ്തകം നല്‍കുന്ന വിവരമനുസരിച്ച് എത്രയോ മലയാളി അടിമകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ അക്കാലങ്ങളില്‍ നരകപ്പണിയെടുത്ത് ജീവിച്ചിരുന്നു, അവരുടെ പിന്‍തലമുറകള്‍ അന്നാടുകളോട് കലര്‍ന്ന് ഇപ്പോഴും ജീവിക്കുന്നുമുണ്ട്. കേരളത്തില്‍ നിന്ന് അടിമകളെ ഇങ്ങനെ വിദേശത്തേക്ക് വിറ്റ് കയറ്റി അയച്ചിരുന്നെന്ന് മുമ്പ് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. വിനില്‍ പോള്‍ ഇത് വരെയുണ്ടായിരുന്നിട്ടില്ലാത്ത ഒരു ഇടത്തേക്കാണ് വെളിച്ചമെടുത്ത് വീശിയിരിക്കുന്നത്. ആ വെളിച്ചത്തില്‍ നമ്മള്‍ കാണുന്നതോ, അറിയാത്ത ഭാഷയും സംസ്‌കാരവും ഉള്ളിടത്തേക്ക് , കലി തുള്ളുന്ന കടലില്‍ നീങ്ങുന്ന പ്രാകൃതയാനത്തില്‍ , കുനിഞ്ഞ ശിരസ്സും ചങ്ങലയിട്ട കൈകാലുകളുമായി കൂനിയിരിക്കുന്ന നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെ. അമ്പരപ്പും വേദനയുമുണ്ടാക്കുന്ന ചിത്രം. ചരിത്രത്തിന്റെ പുതിയ തുറസ്സ്. ഇവിടെ നിന്ന് വിറ്റ് പോയ അക്കൂട്ടര്‍ എവിടങ്ങളിലൊക്കെയാകും, എങ്ങനെയൊക്കെയാകും പുലര്‍ന്നിട്ടുണ്ടാവുക? അവരുടെ സന്താനപരമ്പരകള്‍ എവിടങ്ങളിലൊക്കെയാകും ഇപ്പോള്‍ ? -ചാണക്യന്‍
കോട്ടയത്തും അടിമകച്ചവടം 2022-01-23 14:42:59
കോട്ടയത്തും അടിമ ചന്ത കേരളത്തിലെ സമാനതകൾ ഇല്ലാത്ത അടിമ കച്ചവടത്തെ സംബന്ധിച്ച് ആദ്യമായി വിളിച്ചു പറഞ്ഞത് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവനാണ്. മനുഷ്യരെ താണജാതി എന്നും ഉയർന്ന ജാതി എന്നു വേര് തിരിച്ചു താണ ജാതികാരെ അടിമകളായി ബദധിച് വില്പന നടത്തിയിരുന്നു .കോട്ടയം നഗരത്തിൽ ഇന്ന് കാണുന്ന തിരുനക്കര മൈതാനം അന്നത്തെ അടിമചതദയായിരുനു .തകിടിപുരം എന്നപേരിൽ അന്ന് അരിയപെടിരുനത്. മട്ടാഞ്ചേരി ജൂതപ്പള്ളി അടിമകളെ വിലയക്ക് വാങ്ങി സൂഷികുനന ഗോഡൗൺ ആയിരുന്നു. വെള്ളിയാഴ്ച ദിവസം അടിമകളെ ചങ്ങലയിട്ട് ബദധിച് കപ്പൽ കയറ്റി വിദേശ രാജ്യങ്ങളിൽ അടിമകളായി അയക്കപ്പെടിരുനു. ഞായറാഴ്ച പള്ളി വൄത്തിയാകി ആരാധനയും കുമ്പസാരവും നടത്തിയിരുന്നു. അനീതി നടത്തിയവർ ആദരിക്കപെടുകയും ഇരകൾ അവഗണിക്കപെടുകയും ചെയ്യുന്നു.- suresh kalluthara, Kottayam
Ninan Mathulla 2022-01-23 16:22:17
Looks like Sanghis very active in propaganda.
Savithri K. NY 2022-01-23 18:09:07
ചൊറിച്ചിൽ, മാന്തൽ, നീരിസരൻ, atheist, സങ്കി, sangi ഇതൊക്കെയുള്ളോ വൊക്കാബുലറിയിൽ? ഒരു ഇ സ് ൽ ക്‌ളാസിൽ ചേരുന്നത് നല്ലതല്ലേ?
Ninan Mathulla 2022-01-24 12:22:45
Savithry , NY asked a good question. Other words used in my vocabulary, why Savithry has no eyes to see those words. This is a link to the articles that came in ‘emalayalee’ on different subjects. https://emalayalee.com/writer/116. Savithy gave the right prescription for the intolerance (asihishnatha) you are suffering from- take it easy. It is a well known fact that an army of Sanghi comment writers are active in social media and News paper columns to shape public opinion. As Kodiyeri recently revealed, they could get into Kerala police under a communist government where many levels of control are there. It is very easy for them to control social media and News paper comment columns as there is no control there. So if the article writer or comment writer is anonymous try not to believe a word from it as ulterior motives behind it. Most people think don’t think critically or independently and are influenced. About this article here, many ‘sancharikal’ has written about Kerala and the life here and none of them mentioned that it is the Christians doing the slave trade here. Prof. A Sreedharamenon wrote a history of Kerala referring all the available history books. He didn’t mention this that Christians were in slave trade here. Now forged documents can be in circulation. If slave trade was here, it happened under the nose of the rulers here. Christians were not rulers here. So the profit from the trade must have gone to the rulers or accumulated in some temples. Stop spreading such misinformation and propaganda. Sanghis are famous for rewriting history. They say now that Aryans didn’t come from anywhere and that they were here. They divide communities based on religion and race and convert that to votes. Same is tried in comments here. The article has nothing to do with slavery. Any article they write comments to shape public opinion. They present themselves as the protector of the lower caste by injecting poison in their minds towards Christian community. Those who know history wrote of the hundreds or thousands of years of discrimination such people of skin suffered all over India, and how things changed under Mogul and British rule. If I say that God sent the Moguls and British to India to protect Dharma or to save the lower caste from the slavery prevalent in India, will Savithry or Sanghis refute that statement?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക