Image

കെ.ആനന്ദകുമാര്‍ മലയാളം വിഷ്വല്‍ മീഡിയ സൊസൈറ്റി ചെയര്‍മാൻ 

Published on 17 January, 2022
കെ.ആനന്ദകുമാര്‍ മലയാളം വിഷ്വല്‍ മീഡിയ സൊസൈറ്റി ചെയര്‍മാൻ 


തിരുവനന്തപുരം; മലയാളം വിഷ്വല്‍ മീഡിയ ഇൻഡസ്‌ട്രിയല്‍ കോ-ഓ പ്പറേറ്റീവ്‌  സൊസൈറ്റിയുടെ തിരുവനന്തപുരത്ത്‌ ചേര്‍ന്ന വാര്‍ഷിക
പൊതുയോഗം കേരള സംഗീത നാടക അക്കാദമി മുൻ  സെക്രട്ടറി
കെ. ആനന്ദകുമാര്‍ ചെയര്‍മാനായി 2022- 2027 ലെ ഡയറക്‌ടര്‍
ബോര്‍ഡിനെ തെരഞ്ഞെടുത്തു.


ചലച്ചിത്ര-ടെലിവിഷൻ  മേഘലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന
ങ്ങള്‍ നടത്തുന്ന സൊസൈറ്റിയുടെ വൈസ്‌ ചെയര്‍മാനായി
ജെ. ഹേമചന്ദ്രൻ  നായര്‍, ഓണററി സെക്രട്ടറിയായി ആര്‍.രജിത,
ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായി മണക്കാട്‌ ഗോപൻ , ജയൻ 
ചെമ്പഴന്തി, ഡി.എസ്‌. സജികുമാര്‍, എല്‍.ആര്‍. ഷിബുരാജ്‌,
കെ. ജയദേവൻ  എന്നിവരെ തെരഞ്ഞെടു ത്തു.

കാരുണ്യ ചികിത്സാ പദ്ധതി മുൻ  സംസ്ഥാന കോഡിനേറ്ററായും
ഫിലിം സെൻസര്‍ ബോര്‍ഡ്‌ അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള
കെ. ആനന്ദകുമാര്‍ പ്രമുഖ സാംസ്‌ക്കാരിക സംഘടനയായ
കേരള കലാകേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക