Image

കാര്‍ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

Published on 17 January, 2022
കാര്‍ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

പോത്തന്‍കോട്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്. പോത്തന്‍കോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെ നടന്ന അപകടത്തിലാണ് വാവ സുരേഷിന് തലയ്ക്ക് പരിക്കേറ്റത്.

ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാവ സുരേഷിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പോത്തന്‍കോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറില്‍ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഈ കാറില്‍ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിയുമായി മടങ്ങുകയായിരുന്ന ഇവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക