Image

സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് അന്തരിച്ചു

Published on 17 January, 2022
 സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് അന്തരിച്ചു

 

പ്രശസ്ത സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് (87) അന്തരിച്ചു. മധുര കാമരാജ് യൂണിവേഴ്‌സിറ്റി മുന്‍ മലയാള വിഭാഗം മേധാവിയും മുന്‍ മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായിരുന്നു.  

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.


കോട്ടയം പുതുപ്പള്ളി ചാത്തമ്പടം ജോസഫിന്റെ മകനായി 1935 ജൂലൈ 13-നു ജനിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മലയാളം, ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം സമ്പാദിച്ചു. 1970-ല്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. കുറെക്കാലം പത്രപ്രവര്‍ത്തനം നടത്തി. പിന്നീടു കോളേജ് ലക്ചററായി. മധുര കാമരാജ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗം സ്ഥാപകനും ഡയറക്ടറുമായിരുന്നു. 

മലയാളത്തില്‍ നാലു ഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ മൂന്നു ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. എ. ആര്‍. രാജവര്‍മ്മയുടെ കേരളപാണിനിയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ചെയര്‍മാന്‍, മെംബര്‍ എന്നീ നിലകളില്‍ നിരവധി അക്കാദമിക് സമിതികളിലും വിവിധ സാംസ്‌കാരിക സംഘടനകളുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക