Image

അബുദാബിയില്‍ ഡ്രോണ്‍ ആ്രകമണം: 2 ഇന്ത്യക്കാരടക്കം 3 മരണം; ഭീകരാക്രമണമെന്ന് യുഎഇ

Published on 17 January, 2022
അബുദാബിയില്‍ ഡ്രോണ്‍ ആ്രകമണം: 2 ഇന്ത്യക്കാരടക്കം 3 മരണം; ഭീകരാക്രമണമെന്ന് യുഎഇ

 

അബുദാബി: അബുദാബിയില്‍ പെട്രോളിയം ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്നും യുഎഇ പ്രതികരിച്ചു. 

ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് മൂന്നു ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരേയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ യുഎഇയോട് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലല്ല സ്‌ഫോടനമെന്ന വ്യക്തമാണ്. യു.്എ.ഇ ഓയില്‍ കമ്പനിയായ അഡ്‌നോകിന്റെ മുസാഫയിലാണ് ഡ്രോണ്‍ പതിച്ചതെന്നാണ് പ്രവഥമിക വിവരം. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക