Image

ജാഗ്രത ; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു

ജോബിന്‍സ് Published on 18 January, 2022
ജാഗ്രത ; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴിസംഗ് ഓഫീസറായ സരിതയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നലെയാണ് സരിതക്ക് രോഗം സ്ഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സരിത വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല താലൂക്ക് ആശുപത്രിയിലാണ് സരിത ജോലി ചെയ്തിരുന്നത്. അതിനിടയില്‍ കല്ലറയില്‍ ആരംഭിച്ച പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ലഭിക്കുകയായിരുന്നു.

സരിതയ്ക്ക മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. നിലവില്‍ വര്‍ക്കലയിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക