-->

nursing ramgam

ബ്രിട്ടനിലെ വ്യാജ ഫോണ്‍ സന്ദേശം: ജീവനൊടുക്കിയത് ഇന്ത്യാക്കാരി നേഴ്സ്

Published

on

ലണ്ടന്‍: വില്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് മിഡില്‍ട്ടണിന്റെ അസുഖ വിവരങ്ങള്‍ ഫോണിലൂടെ അബദ്ധത്തില്‍ കൈമാറിയ നഴ്‌സ് മരിച്ച നിലയില്‍. ഗര്‍ഭിണിയായ കെയ്റ്റിനെ പരിശോധനകള്‍ക്കായി ഇവിടെയാണു പ്രവേശിപ്പിച്ചിരുന്നത്.
എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരനും എന്ന വ്യാജേന ഓസ്‌ട്രേലിയന്‍ റേഡിയോയുടെ അവതാരകര്‍ ഫോണിലൂടെ ബന്ധപ്പെട്ടതാണ് ജസീന്ത സല്‍ദാ(46) എന്ന മംഗലാപുരം സ്വദേശി നഴ്‌സിന്റെ ആത്മഹത്യയില്‍ കലാശിച്ചത്.
കിംഗ് എഡ്വേഡ് സെവന്‍ത് ഹോസ്പിറ്റലിലെ ദാരുണ സംഭവം ലോകത്തെയാകെ നടുക്കി. നാലുവര്‍ഷമായി ആശുപത്രിയില്‍ സകലരുടെയും പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞിരുന്ന ജസീന്തയുടെ മരണത്തില്‍ വില്യം രാജകുമാരനും കേറ്റും നടുക്കം രേഖപ്പെടുത്തി.
കെയ്റ്റിന്റെ വിവരം അറിയാന്‍ എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരുമെന്ന വ്യാജേന വിളിച്ച രണ്ടു റേഡിയോ ജോക്കികള്‍ക്കാണ് ജസീന്ത അസുഖ വിവരങ്ങള്‍ കൈമാറിയത്. ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികളായ മെല്‍ ഗ്രെഗ്, മൈക്കല്‍ ക്രിസ്റ്റിയന്‍ എന്നിവരാണ് ജസീന്ത വഴി കെയ്റ്റിന്റെ വിവരങ്ങള്‍ ചോര്‍ത്തിയത്.
ഭര്‍ത്താവ് ബെനഡിക്ട് എന്ന ബെന്‍ ബാര്‍ബോസോയും മക്കളായ ജൂണാല്‍ (16), ലിഷ (14) എന്നിവര്‍ക്കുമൊപ്പം ബ്രിസ്‌റ്റോളില്‍ താമസിച്ചു വന്നിരുന്ന ജെസീന്ത ഡ്യൂട്ടിയ്ക്ക് വേണ്ടി മാത്രമാണ് സെന്‍ട്രല്‍ ലണ്ടനിലെ ഹോസ്പിറ്റലിലെത്തിയിരുന്നത്. തുടര്‍ച്ചയായി ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ ഹോസ്പിറ്റല്‍ അക്കൊമഡേഷനില്‍ തൊട്ടടുത്തുള്ള ഫ്‌ളാറ്റിലാണ് താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് ബെനഡിക്ട് ഹോസ്പിറ്റല്‍ അക്കൗണ്ടന്റ് ആണ്.
രാജ്ഞിയും രാജകുമാരനും എന്ന വ്യാജേന ആശുപത്രിയിലെത്തിയ കോള്‍ ആ സമയത്ത് റിസപ്ഷനിലുണ്ടായിരുന്ന ജെസീന്ത കേറ്റിന്റെ മുറിയിലേക്ക് കണക്ട് ചെയ്യുകയായിരുന്നു. അവിടെയുണ്ടായിരുന്ന നഴ്‌സ് അത് കേറ്റിനും നല്‍കി. ബ്രട്ടീഷ് ശൈലിയിലാണ് അവതാരകര്‍ സംസാരിച്ചിരുന്നുവെന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.
കബളിക്കപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജെസീന്ത ഞെട്ടിത്തരിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണെ്ടന്നും റിപ്പോര്‍ട്ടുകളുണ്ട്. അബോധാവസ്ഥയിലാണ് ജസീന്തയെ കണെ്ടത്തിയത്. എങ്ങനെയാണ് അബോധാവസ്ഥയിലായതെന്ന് വ്യക്തമല്ല.
കെയ്റ്റിന്റെ ആരോഗ്യനിലയെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ഫോണിലൂടെ ചര്‍ച്ച ചെയ്തില്ലെങ്കിലും തങ്ങളെ കണ്ടുപിടിക്കാന്‍ നഴ്‌സിനു സാധിച്ചില്ലെന്നുള്ളതായിരുന്നു ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികള്‍ പ്രചരിപ്പിച്ചതും. ലോകമെങ്ങുമുള്ള മാധ്യമങ്ങളും നഴ്‌സ് കബളിപ്പിക്കപ്പെട്ടു എന്നുള്ളതിനാണ് പ്രാധാന്യം നല്‍കിയത്.
സംഭവത്തെത്തുടര്‍ന്ന് 2ഡേ എഫ് എം റേഡിയോയുടെ അവതാരകരായ മെല്‍ ഗ്രെഗിനോടുും മൈക്കല്‍ ക്രിസ്റ്റിയനോടും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പുറത്തുനില്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് സ്‌കോട്ട്‌ലന്റ് യാര്‍ഡ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി.
ജസീന്തയുടെ മരണം ആത്മഹത്യയെന്ന്‌ പോലീസ്‌.
സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന 2ഡേ എഫ്‌എം നിലയത്തിലെ റേഡിയോ ജോക്കികളായ മെല്‍ ഗ്രേയ്‌ഗും മൈക്കിള്‍ ക്രിസ്റ്റ്യനുമാണ്‌ ശബ്ദം മാറ്റി ജസീന്തയെ കബളിപ്പിച്ചത്‌. എലിസബത്ത്‌ രാജ്ഞിയാണെന്നും ചാള്‍സ്‌ രാജകുമാരനാണെന്നും പറഞ്ഞ്‌ ആശുപത്രിയിലേക്കു വിളിച്ചാണ്‌ ജസീന്തയില്‍നിന്നു കാതറിന്‍ രാജകുമാരിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞത്‌.
വ്യാജഫോണ്‍ വന്നതായി ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും സംഭവത്തില്‍ രാജകുടുംബത്തോട്‌ ക്ഷമചോദിക്കുകയും ചെയ്‌തിരുന്നു.
അതേസമയം സംഭവത്തെ കുറിച്ച്‌ രാജകുടുംബം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വ്യാജഫോണ്‍ വിളിയുടെ ബലിയാടാണ്‌ ജസീന്തയെന്ന്‌ കിംഗ്‌ എഡ്വേര്‍ഡ്‌ ആശുപത്രി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജോണ്‍ ലോഫ്‌ത്‌ഹൗസ്‌ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മംഗലാപുരം: ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയിലെ നഴ്‌സായ ജസീന്ത സല്‍ദാനയുടെ അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചുനില്‍ക്കുകയാണ് മംഗലാപുരവും ഉഡുപ്പിക്കടുത്ത ഷിര്‍വ ഗ്രാമവും.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ലണ്ടനിലെ ആശുപത്രിഅധികൃതര്‍ ഷിര്‍വയിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ജസീന്തയുടെ മരണവിവരം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വ്യാഴാഴ്ച ജസീന്തയും ഭര്‍ത്താവ് ബന ഡിക്ടും മിക്ക ദിവസങ്ങളിലും ഫോണില്‍ വിളിച്ചിരുന്നുവെന്നും വ്യാഴാഴ്ച വിളിച്ചപ്പോള്‍ ആശുപത്രിയിലുണ്ടായ സംഭവത്തേക്കുറിച്ച് യാതൊന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഷിര്‍വയിലെ വീട്ടിലുള്ള ജസീന്തയുടെ ഭര്‍തൃമാതാവ് കാര്‍മിന്‍ സല്‍ദാന കണ്ണീര്‍ തുടച്ചുകൊണ്ടു പറഞ്ഞു.

മംഗലാപുരത്തിനടുത്ത വന്‍സിയ സ്വദേശിനിയായ ജസീന്ത 1993-ലാണ് ഷിര്‍വ സ്വദേശിയായ ബനഡിക്ട് ബാര്‍ബോസയെ വിവാഹം ചെയ്തത്. മംഗലാപുരം ഫാ. മുള്ളേഴ്‌സ് കോളജിലായിരുന്നു നഴ്‌സിംഗ് പഠനം. വിവാഹശേഷം ദമ്പതികള്‍ കുറച്ചുനാള്‍ മസ്‌കറ്റില്‍ ജോലി ചെയ്തു.

പത്തുവര്‍ഷം മുമ്പാണ് ലണ്ടനിലെത്തിയത്. നോര്‍ത്ത് ബ്രിസ്‌റ്റോളിലെ എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രിയിലാണ് ജസീന്ത ആദ്യം ജോലി ചെയ്തത്.

നാലുവര്‍ഷംമുമ്പാണ് കിംഗ് എഡ്വേര്‍ഡ്-ഏഴാമന്‍ ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നത്. ലണ്ടനില്‍ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റാണ് 49കാരനായ ബനഡിക്ട്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. 16 കാരിയായ ജുനാലും 14 കാരിയായ ലിഷയും.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ ജസീന്തയും ബനഡിക്ടും മക്കള്‍ക്കൊപ്പം വീട്ടിലെത്താറുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നാട്ടിലെത്തിയത്. ജസീന്തയുടെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍.

Read in New York Times:

Photos below:
Jacintha
Prince William and Kate Middleton
Mel Greg
Michael Christian

To her neighbours she was known as the nurse to the Queen - a hard-working mother who moved to the UK from India ten years ago.

Jacintha Saldanha died at King Edward VII hospital staff lodgings yesterday in what is believed to have been a suicide.

Tributes poured in praising the 46-year-old nurse, describing her as a 'lovely' person who was devoted to her family.

Only three days before her tragic death, the nurse had transferred a hoax call from two Australian DJs who obtained intimate details about Kate Middelton who was staying at the hospital.

Mrs Saldanha lived in Bristol with her partner Benedict Barboza, a 49-year-old hospital accountant, known as Ben.

The pair moved to Britain from the Mangalore region of India more than ten years ago, having previously spent time in the Middle East.

She has two children, Junal, 16, and daughter, believed to be 14.

The woman is thought to have split her time between the family home and the London hospital, where she stayed in staff lodgings close to the main building.

News of Mrs Saldanha's death caused shockwaves both internationally and locally.

A neighbour said the family lived in their £130,000 terraced home in Bristol for about eight years.

The neighbour said: 'They're a lovely family - Ben gives my lad a lift when he goes refereeing at Bristol Rovers with Junal.

'It's so so tragic, she was such a lovely woman.

She was always so smartly dressed and well presented.

'I think her kids are secondary school age, she definitely has one boy and one girl.'

A former neighbour fought back tears as she described Mrs Saldanha as a 'nice, lovely lady'.

She said: 'What a terrible tragedy - just before Christmas as well. Oh those two young boys - they'll be heartbroken. Her and Ben were a lovely couple.

'They didn't live here very long, but they were such nice neighbours - they invited us in for a curry when they moved in.

'They lived here seven or eight years ago, if not more. They kept themselves to themselves mostly.

'They bought their own house and moved on - they were just renting here I think.

'I can't believe what happened. It's so sad, so tragic. They always spoke to us - she was such a nice lady.


It's devastating to hear she's gone - and in such circumstances that could be so easily avoided.

A neighbour revealed that she was called a 'nurse for the Queen' because of her employment at the prestigious London hospital used by the Royal family.

A neighbour, known as Maxine, said: 'She was a lovely woman, just so smiley and bubbly.

'We used to joke with her that she was a nurse for the queen, she was just so nice.

'She'll be much missed, her family will be absolutely devastated. It's so tragic.'

Mrs Saldanha's driving instructor Jeff Sellick said he was in 'complete shock' at her death.


He told Sky News: 'It's just such a shame, she was such a nice person.

'I can only imagine what happened would have played heavily on her mind and I just feel for the family at this point because she must have been obviously deeply traumatised about what happened to her.

'It's just such a shame that it's happened to such a nice person.'

He described her as a 'private' person

Nurse Jacintha Saldanha was found dead days after taking the hoax call from an Australian radio station and putting it through to a nurse on the Duchess of Cambridge's ward, who divulged private information about her treatment.

The body of the 46-year-old mother-of-two was discovered at an address near King Edward VII's hospital in London - where she had worked for four years - on Friday morning.

Kate, who is understood to be well under 12 weeks pregnant, was admitted to the hospital on Monday with severe morning sickness and released again on Thursday.

The storm over 2Day FM's prank is growing; major firms have pulled advertising while presenters Mel Greig and Michael Christian have been taken off air.

Speaking at a news conference in Melbourne, Rhys Holleran, CEO of 2Day FM's parent company Southern Cross Austereo said the "shocked and devastated" DJs had been offered help dealing with the tragedy.

He said: "This is a tragic event that could not have been reasonably foreseen and we're deeply saddened by it.

"I spoke to both presenters early this morning and it's fair to say they're completely shattered.

"These people aren't machines, they're human beings. We're all affected by this."

Supermarket giant Coles and telecoms firm Telstra both announced they are withdrawing their business from the station at the earliest opportunity, while Australian media are reporting that media company Optus is also reviewing its position.

The station later announced that it would pull all advertising from its airwaves with immediate effect

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More