അഞ്ചുവര്‍ഷമായി തുടര്‍ന്ന കാന്‍സര്‍ ചികില്‍സ കിടപ്പാടം പോലും
നഷ്ടപ്പെടുത്തിയിട്ടും ബാക്കിവച്ച ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയിലാണ്
ഷൈനി ജേക്കബും(46) കുടുംബവും. തെള്ളകം മൂത്തേടുത്തുമാലി ജേക്കബ് സൈമണിന്റെ ഭാര്യ
ഷൈനിയ്ക്കാണ് അഞ്ചുവര്‍ഷമായി അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍
കഴിയുന്നത്. ഇതുവരെ 12,000 രൂപ പ്രകാരം 48 കീമോ ചികില്‍സയാണ് നടത്തിയത്.
ഇതുകൂടാതെ ബാക്കി മരുന്നുകള്ക്കെല്ലാകൂടി ഇതുവരെ അഞ്ച് ലക്ഷത്തോളം രൂപയാണ്
ചെലവായത്. തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ഒരോ മാസവും കീമോ തെറാപ്പി
ചെയ്തുകൊണ്ടിരിക്കുകയാണ്.
അകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് അതില്‍
നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയും ഷൈനിയുടെ ചികില്‍സയ്ക്കായി
വിനയോഗിക്കുകയായിരുന്നു. ഒരു കടയില്‍ സെയില്സ്മാന് ആയി ജോലിചെയ്ത് ലഭിക്കുന്ന
വരുമാനം കൊണ്ടും നാട്ടുകാരുടെ സഹായം കൊണ്ടുമാണ് ഇപ്പോള്‍ ചികില്‍സകള്‍ മുന്നോട്ട്
കൊണ്ടുപോകുന്നത്. രണ്ട് പെണ്മക്കളില് മൂത്ത കുട്ടി നഴ്സിങ്ങും രണ്ടാമത്തെ അള്
പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഇരുവരെയും പഠിപ്പിക്കുന്നതിനും നാട്ടുകാരുടെ
സഹായമുണ്ട്. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതോടെ വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍
ജേക്കബിനും ജോലിക്ക് പോകാനാകുന്നില്ല. തുടര്‍ ചികില്‍സകള്‍ക്ക് എങ്ങനെ പണം
കണ്ടെത്തുമെന്ന് അറിയാതെ ഇവര്‍ കഷ്ടപ്പെടുകയാണ്.
വിലാസം
ഷൈനി
ജേക്കബ്,
മൂത്തേടത്തുമ്യാലി,
(കെയര്‍ ഓഫ് ആന്റണി, മാളോത്ത് വീട്,
തെള്ളകം)
ഫോണ്‍: 9847994953
അക്കൗണ്ട്
എസ്ബിഐ കോട്ടയം
ബ്രാഞ്ച്
ബ്രാഞ്ച് കോഡ് : 1891
അക്കൗണ്ട് നമ്പര്‍ :
20114164701
എസ്ബിഐഎന്‍ 0001891