http://www.mathrubhumi.com/story.php?id=365389
വടക്കാഞ്ചേരി: ബി.എസ്സി. നഴ്സിങ് പഠനത്തിന് ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ തെങ്ങുകയറി പണം കണ്ടെത്താനൊരുങ്ങി മൂന്ന് യുവാക്കള്‍. മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പുരുഷ നഴ്സുമാരെ നിയമിക്കുന്നതില്‍ ആസ്പത്രി മാനേജ്മെന്റുകള്‍ വിമുഖത കാട്ടുന്നതാണ് ഇവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്.
ആതുരശുശ്രൂഷാമേഖലയില്‍ മികച്ച വേതനം സ്വപ്നം കണ്ട കൊരട്ടി മഞ്ഞളി ടിജോ പീറ്റര്‍, കരുവന്നൂര്‍ സ്വദേശി ജസ്റ്റിന്, കുണ്ടുകാട് പുത്തന്‍പുരയ്ക്കല്‍ സിന്‍സണ്‍ എന്നിവരാണ് വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ തെങ്ങുകയറ്റ തൊഴിലാളികളാകുന്നത്. വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മിയുടെ പരിശീലനകേന്ദ്രത്തിലാണ് ഇവര്‍ യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റം അഭ്യസിച്ചത്. ശനിയാഴ്ച ഇവരുള്‍പ്പെടുന്ന ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. നാളികേരവികസന ബോര്‍ഡിന്റെ സഹായത്തോടെയായിരുന്നു പരിശീലനം.
ലക്ഷങ്ങള്‍ ചെലവിട്ട് പഠിച്ച കോഴ്സിനുശേഷം തൊഴിലില്ലാതെ അലയാന്‍ തങ്ങള്‍ തയ്യാറല്ലെന്ന്പുതിയ സംരംഭത്തിലൂടെ ഈ യുവാക്കള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ രക്ഷിതാക്കളെ ആശ്രയിക്കാനും ഇവര്‍ തയ്യാറല്ല.
ഗ്രീന്‍ ആര്‍മിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഇരുപതാമത്തെ ബാച്ചാണ് ഇവരുടേത്. ബി.ടെക്. കഴിഞ്ഞവരുള്‍പ്പെടെ ബിരുദ, ബിരുദാനന്തര ബിരുദധാരികളും ഇവിടെ പരിശീലനത്തിനെത്തിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രീന്‍ ആര്‍മിയുടെ വക തെങ്ങുകയറ്റയന്ത്രവും നല്‍കുന്നുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
John Varghese
2013-06-29 14:17:50
<font size="5">There is dignity in every job. It is good to do something than doing nothing. Hope you will one day find your dream job. Good luck</font>
Babu Thekkekara
2013-06-29 06:07:02
If they started this job instead of going for nursing, they could have made lots of money by this time.