ഇറാക്കില്‍ ജോലിചെയ്യുന്ന മലയാളി നേഴ്സുമാരുടെ സുരക്ഷ എത്രയും വേഗം
ഉറപ്പുവരുത്തണമെന്നും, അവരെ സുരക്ഷിതരായി ഇന്ത്യയില്‍ എത്തിയ്ക്കണമെന്നും
അമേരിക്കയിലെ നേഴ്സുമാരുടെ ദേശീയ സംഘടനാ പ്രസിഡന്റ് വിമല ജോര്‍ജ് കേന്ദ്ര
വിദേശകാര്യ മന്ത്രിസുഷമ സ്വരാജിനയച്ച സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.
കോടിക്കണക്കിന് വിദേശനാണ്യം ഇന്ത്യയ്ക്ക് നേടിത്തരുന്ന ആതുരസേവനത്തിന്റെ സാദ്ധ്യതകള്‍ അറിയുന്ന കേരള മുഖ്യമന്ത്രി ഈ വിഷയം കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചത് സ്വാഗതാര്‍ഹമാണു. ഇന്ത്യയിലെ നാഷണല്‍ ന്യൂസ് ചാനലിലെല്ലാം ഇതൊരു പ്രധാന വിഷയമായി എന്നതും അഭിനന്ദന്മ് അര്‍ഹിക്കുന്നു.
പണ്ട് സദ്ദാം ഹുസൈന് ഹോട്ടലായി ഉപയോഗിച്ച് പിന്നീട് ആശുപത്രിയാക്കിയ സ്ഥാപനത്തിലാണ് ഇവര്‍ ആറാം നിലയില്‍ പേടിച്ചരണ്ടു ജീവിക്കുന്നത്. എല്ലാ ഇറാക്കി സ്വദേശികളും സ്ഥലം വിടുന്നത് നിസ്സഹായരായി നോക്കി നില്ക്കാന് മാത്രമാണ് ഈ സഹോദരിമാര്‍ക്കു കഴിഞ്ഞത്. ഇതില്‍ ഭീമമായ ലോണ്‍ എടുത്ത് വിദേശത്ത് പോയ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല.
ഫിലാഡല്‍ഫിയയിലെ പിയാനോ എന്ന നേഴ്സിംഗ് സംഘടനയുടെ പ്രസിഡന്റ് മേരി എബ്രഹാമാണ് ഈ വിവരം ഒരു പത്രകുറിപ്പിലൂടെ അറിയിച്ചത്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല