-->

nursing ramgam

നൈന അവാര്‍ഡ്‌ അച്ചാമ്മ കൊക്കോത്ത്‌, ഡോ. ഷൈനി വര്‍ഗീസ്‌, ലില്ലി ആനിക്കാട്ട്‌ എന്നിവര്‍ക്ക്‌

Published

on

ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്കയുടെ (നൈന) ചരിത്രംകുറിച്ച `കണ്‍വന്‍ഷന്‍ അറ്റ്‌ സീ'യില്‍ വെച്ച്‌ വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച നേഴ്‌സുമാര്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. അവാര്‍ഡ്‌സ്‌ കമ്മിറ്റി ചെയര്‍ സോളി മണ്ണാകുളത്തില്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

നൈനയുടെ നൈറ്റിംഗ്‌ഗേ
ല്‍ അവാര്‍ഡ്‌ ജോര്‍ജിയയില്‍ നിന്നുള്ള അച്ചാമ്മ കൊക്കോത്തിന്‌ നൈനാ സ്ഥാപക പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ സമ്മാനിച്ചു. 45 വര്‍ഷമായി നേഴ്‌സിംഗ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അച്ചാമ്മ 42 വര്‍ഷവും യു.എസിലാണ്‌ സേവനം അനുഷ്‌ഠിച്ചത്‌. അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ ചാര്‍ജ്‌ നേഴ്‌സായിരുന്ന അവര്‍ കഴിഞ്ഞവര്‍ഷം റിട്ടയര്‍ ചെയ്‌തുവെങ്കിലും സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമാണ്‌. ജോര്‍ജിയ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ സജീവാംഗം.

ഹൂസ്റ്റണില്‍ നിന്നുള്ള ഡോ. ഷൈനി വര്‍ഗീസിന്‌ നേഴ്‌സസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ പ്രാക്‌ടീസ്‌ ആര്‍.എന്‍, നൈനയുടെ കഴിഞ്ഞതവണത്തെ പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള സമ്മാനിച്ചു. നേഴ്‌സിംഗ്‌ അസി. പ്രൊഫസറും നേഴ്‌സ്‌ പ്രാക്‌ടീഷണറുമായ ഡോ. ഷൈനി നേഴ്‌സിംഗ്‌ സ്ഥാപനവും നടത്തുന്നു. രോഗികള്‍ക്ക്‌ ഏറ്റവും മികവുറ്റ സേവനങ്ങള്‍ ലഭ്യമാക്കുക വഴി സമൂഹത്തില്‍ തന്നെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അവര്‍ക്കായി. യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ മെഡിക്കല്‍ ബ്രാഞ്ച്‌-ഗാല്‍വസ്റ്റണില്‍
നിന്നു നേഴ്‌സിംഗില്‍ ഡോക്‌ടറേറ്റ്‌ നേടിയ അവര്‍ക്ക്‌ ഈവര്‍ഷം തന്നെ എ.പി.എന്‍ നേഴ്‌സിംഗ്‌ എക്‌സലന്‍സ്‌ അവാര്‍ഡും ലഭിച്ചു. നേഴ്‌സ്‌ ഡോട്ട്‌കോമിന്റെ ജം അവാര്‍ഡും അടുത്തയിടയ്‌ക്ക്‌ അവര്‍ക്ക്‌ ലഭിക്കുകയുണ്ടായി.

അനിതരസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്‌ ഡോ. ഷൈനി എന്ന്‌ സോളി മണ്ണാകുളത്തില്‍ ചൂണ്ടിക്കാട്ടി.

നേഴ്‌സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഫോര്‍ ക്ലിനിക്കല്‍ സ്റ്റാഫ്‌ ആര്‍.എന്‍ അവാര്‍ഡ്‌ ജോര്‍ജിയയില്‍ നിന്നുള്ള ലില്ലി ആനിക്കാട്ടിന്‌ നൈന പ്രസിഡന്റ്‌ വിമല ജോര്‍ജ്‌ നല്‍കി. മികച്ച പേഷ്യന്റ്‌ അഡ്വക്കേറ്റായ ലില്ലി ആനിക്കാട്ട്‌ സഹപ്രവര്‍ത്തകര്‍ക്കും പുതുതലമുറയ്‌ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാരില്‍ ഒരാളാണ്‌. വൂണ്ട്‌ ആന്‍ഡ്‌ സ്‌കിന്‍ കെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അവര്‍ `സ്‌കിന്‍ ഫെയര്‍' എന്ന പ്രോഗ്രാമിന്റെ പോസ്റ്ററുകള്‍ക്ക്‌ രൂപംകൊടുത്തു. ഇതുവഴി പ്രസ്‌തുത യൂണീറ്റിനു സ്റ്റേറ്റ്‌ തലത്തിലും ദേശീയ തലത്തിലും അംഗീകാരം ലഭിക്കാന്‍ വഴിയൊരുക്കി. സിസ്റ്റിക്‌ ഫൈബ്രോസിസ്‌ രംഗത്തെ വിദഗ്‌ധയുമാണവര്‍. ക്രിട്ടിക്കല്‍ കെയര്‍ നേഴ്‌സിംഗില്‍ സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്‌.

നോര്‍ത്ത്‌ ടെക്‌സസില്‍ നിന്നുള്ള അഡ്രിയാനാ ലാല്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ആന്‍ഡ്രിയ കാരന്‍ കാര്‍വലോ എന്നീ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്‌തു. ഏലിയാമ്മ മാത്യു, റോസി നരിക്കാട്ട്‌ എന്നിവരാണ്‌ സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥി
കള്‍ അനുമോള്‍ ഏബ്രഹാം, അഞ്‌ജുമോള്‍ ഏബ്രഹാം എന്നിവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു. ബ്ലഡ്‌ ഡൊണേഷന്‍ ഗ്രൂപ്പ്‌ യു.എസ്‌.എ, മണ്ണാകുളത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയുടെ ഡയറക്‌ടര്‍ രാജു മണ്ണാകുളത്തില്‍ ആണ്‌ സ്‌കോളര്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More