ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്ഗനൈസേഷന്) ആഭിമുഖ്യത്തില്‍ എന്‍ ക്ലെക്സ് NCLEX ക്ലാസ്സുകള്‍ നടത്തുന്നു. സെപ്റ്റംബര്‍ 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ആരംഭിക്കും. മാസം തോറുംആദ്യ ഞായറാഴ്ച്ചകളിലും അവസാന ഞായറാഴ്ച്ചകളിലും രണ്ടു മണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിങ്ങ് ക്ലാസ്സാണുണ്ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേഴ്സ് പ്രാക്ടീഷണര്‍മാരും നേഴ്സ് മാനേജര്‍മാരുമാണ് ക്ലാസ് എടുക്കുന്നത്്.ഇന്ത്യാ ഹെരിറ്റേജ് സെന്റര്‍, 5858, കാസ്റ്റര്‍ അവന്യൂ, ഫിലഡല്‍ഫിയ 19149 എന്നാണ് ക്ലാസ്വേദിയുടെ മേല്‍വിലാസം. കൂടുതല്‍ വിവരങ്ങള്‍ക്ക്:610 850 2246 മേരി ഏബ്രാഹം (പ്രസിഡന്റ്, പിയാനോ), ബ്രിജിറ്റ് വിന്‍സന്റ്, ലൈലാ മാത്യൂ, സൂസന് സാബൂ, മറിയാമ്മ ഏബ്രഹാം, 215 494 6753 (സോഫി നടവയല്‍, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍).
PIANO embem.
PIANO Executive committy
PIANO NCLEX Team



അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല