Image

ഡാളസ്സിലെ നഴ്‌സസ് സംഗമം അവിസ്മരണീയമായി

പി. പി. ചെറിയാന്‍ Published on 12 May, 2015
ഡാളസ്സിലെ നഴ്‌സസ് സംഗമം അവിസ്മരണീയമായി
ഗാര്‍ലാന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളി നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് പങ്കെടുത്തവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.

മെയ് 9 ശനിയാഴ്ച പത്തുമണിക്ക് ആരംഭിക്കുന്ന ചടങ്ങിലേക്ക് രാവിലെ ഒമ്പതുമുതല്‍ തന്നെ നഴ്‌സുമാരും കുടുംബാംഗങ്ങളും എത്തിചേര്‍ന്ന് കൊണ്ടിരുന്നു. പത്തുമണിയായതോടെ ഇരുന്നൂറു പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. കേരള അസ്സോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ആദരിക്കുന്നതും അംഗീകരിക്കുന്നതുമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ഡാളസിലെ പ്രതികൂല കാലാവസ്ഥാ പ്രവചനംപോലും അവഗണിച്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ഈ തീരുമാനത്തെ പൂര്‍ണ്ണമായും ശരിവക്കുകയായിരുന്നു.

അമേരിക്കന്‍- ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു പങ്കെടുക്കാനെത്തിവരെ അനുമോദിക്കുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് നാഷ്ണല്‍ വൈസ് പ്രസിഡന്റ് ജാക്കി മൈക്കിള്‍, മുന്‍ പ്രസിഡന്റ് ആലീസ് മാത്യു, പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ അവാര്‍ഡിനര്‍ഹരായ നഴ്‌സുമാരെ ഷെര്‍ലികൊടുവത്ത്, ജാക്കിമൈക്കിള്‍ എന്നിവര്‍ പ്രത്യേക  പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ക്ക് പരസ്പരം പരിചയപ്പെടുത്തുന്നതിനുള്ള അവസരം ലഭിച്ചു. അമേരിക്കയില്‍ എത്തിയ ആദ്യകാല നഴ്‌സുമാരുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നത് ശ്രദ്ധിക്കപ്പെട്ടു. ദീപ ജെയ്‌സണ്‍, ആനി തങ്കച്ചന്‍, എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഫൊക്കാനാ കലാതിലകം നാന്‍സി വര്‍ഗ്ഗീസിന്റെ നൃത്തവും ചടങ്ങിന് കൊഴുപ്പേകി. ബോബന്‍ കൊടുവത്ത് നന്ദി പറഞ്ഞു. സിന്ധു സുധീര്‍ എം.സി. ആയി ചടങ്ങുകള്‍ നിയന്ത്രിച്ചു.

ഡാളസ്സിലെ നഴ്‌സസ് സംഗമം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക