Image

ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 May, 2015
ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.
അറ്റ്‌ലാന്റ: ജോര്‍ജിയ ഇന്‍ഡ്യന്‍ നേഴ്‌സസ് അസോസിയേഷന്റെ  (GINA) ആഭിമുഖ്യത്തില്‍ നേഴ്‌സസ് വാരാഘോഷം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജോര്‍ജിയയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ സംരംഭത്തെ ഒരു വന്‍ വിജയമാക്കി.

ഫാ. മാത്യു എളയടത്തുമഠത്തിന്റെ  പ്രാര്‍ത്ഥനയോടെയാണ്‌ പരിപാടികൾ തുടങ്ങിയത്. ഫാ. മാത്യു നിലവിളക്ക് കൊളുത്തി  പരിപാടികളുടെ ഔപചാരിക   ഉദ്ഘാടനം നിർവഹിച്ചു . ജാസ്മിൻ ആനിക്കാട്ട് അമേരിക്കൻ ദേശിയഗാനവും .  സിനി അനൂപ്‌  സീന കുടിലിൽ എന്നിവർ ചേര്‍ന്ന് ഇന്ത്യന്‍ ദേശിയഗാനവും  ആലപിച്ചു.  ജിന യുടെ പ്രസിഡെൻറ്റ്  ലില്ലി ആനിക്കാട് സ്വാഗതം  ആശംസിച്ചു.

മേരി സെലിന്‍ജേര്‍,  ഫാ. മാത്യു എളയടത്തുമഠം, ഡോ. ടാറ്റ, ഡോ. ,സുജാത റെഡ്ഡി എന്നിവർ  വിശിഷ്ട അതിഥികളായിരുന്നു. മുൻ പ്രസിഡൻറ്റ് മേരി ജോസ്  മുഖ്യപ്രഭാഷക  മേരി സെലിന്‍ജേറിനെ സദസിനു പരിച്ചയപെടുത്തി. AACN സംഘടനയുടെ  ഡയരക്ടര്‍ ആയ മേരി സെലിന്‍ജേര്‍ സംഘടനയുടെ വിഷയമായ -  “ആരോഗ്യകരമായ ജോലി സാഹചര്യങ്ങളെ” കുറിച്ചു  വിശദീകരിച്ചു പ്രഭാഷണം നടത്തി.  ഫാ. മാത്യു എളയടത്തുമഠം പ്രാത്ഥനയോടെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്തു.

ഷെര്‍ലി പാറയില്‍  'നഴ്സിംഗ്'  വിഷയമാക്കി സരസമായ വിഡിയോ അവതരിപ്പിച്ചു. 

മാത്യു എളയടത്തുമഠവും  മേരി സെലിന്‍ജേറും ചേർന്ന്  നഴ്സുമാരെ   വേദിയിലേക്ക് ക്ഷണിച്ചു  റോസപ്പൂവ് നൽകി ആദരിച്ചു.  മാതൃദിനമനുസ്മരിച്ച് 'അമ്മ-മകൾ'  ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സ് മനോഹരമായി. സായി ഹെൽത്ത് ഫെയർ ക്ലിനിക്കിന് തുടക്കം കുറിച്ച ഡോ. സുജാത റെഡ്ഡി, നേഴ്സുമാരുടെ   അത്യുത്തമമായ സേവനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു. വിദ്യാഭ്യാസത്തിലും ജോലിയിലും  നേട്ടങ്ങള്‍ കൈവരിച്ചവര്ക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയുണ്ടായി. ജിന യുടെ മുൻവര്‍ഷത്തെ പ്രസിഡെൻറ്റ് .മേരി ജോസിന് ജിനയുടെ പുരസ്കാരമായ  “നഴ്സസ് ഓഫ് ദി ഈയർ  2015” ബഹുമതിക്ക് അര്‍ഹയായി. 

ഗ്രാന്റ് കനിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും  ഉപരിപഠനം പൂര്ത്തിയാക്കി  ബിരുദം നേടിയവരെ ചടങ്ങിൽ പ്രത്യേകം   അനുമോദിച്ചു. പങ്കെടുത്തവർക്കും, വിശിഷ്ട അതിഥികള്‍ക്കും സായാഹ്ന൦ മനോഹരമാക്കിയ കലാകാരികള്‍ക്കും, സെന്റ്‌. തോമസ് ഓർത്തോഡോക്സ് പള്ളി ഭാരവാഹികള്‍ക്കും സെക്രട്ടറി  ജെസി പ്രത്യേകം  നന്ദി പ്രകാശിപ്പിച്ചു.

ജെനി മാത്തനും ദീപ്തി വര്‍ഗീസും എംസി യായിരുന്നു. ജിനയിലെ അംഗങ്ങളും  കുടുംബാഗംങ്ങളും അവതരിപ്പിച്ച  കലാപരിപാടികള്‍  ചടങ്ങുകളെ വർണ്ണാഭമാക്കി.  അത്താഴവിരുന്നിന് ശേഷമാണ് ആഘോഷങ്ങൽക്കു തിരശീല വീണത്‌.  ഈ വർഷത്തെ നേഴ്സസ്സ് ദിനം ജിനക്ക്   അഭിമാനിക്കാവുന്ന സമ്മേളനമായി എന്ന് ചടങ്ങിൽ പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. പബ്ലിക് റിലേഷന് വേണ്ടി  ഷൈനി മൂഞ്ഞേലി അറിയിച്ചതാണിത്.


ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.ജോര്‍ജിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്‌സസ് ദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക