Image

ഓര്‍മ്മകളുടെ വസന്തം വിരിയിച്ച്‌ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 04 July, 2015
ഓര്‍മ്മകളുടെ വസന്തം വിരിയിച്ച്‌ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഷിക്കാഗോ: 27 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ബി.എസ്‌.സി നേഴ്‌സിംഗ്‌ 1984- 88 ബാച്ച്‌ ഷിക്കാഗോയില്‍ നടത്തിയ അപൂര്‍വ്വ സംഗമം അവിസ്‌മരണീയമായി. ഷിക്കാഗോ റോസ്‌മൗണ്ടിലുള്ള മാരിയറ്റ്‌ ഹോട്ടലില്‍ രണ്ടു ദിനരാത്രങ്ങള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ 27 വര്‍ഷം വെറും 27 ദിനങ്ങളായി മാറി. ഓര്‍മ്മകളുടെ വസന്തം വിരിയിച്ച ഈ സംഗമത്തിന്‌ ഷിക്കാഗോ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ എല്‍സമ്മ അറയ്‌ക്കല്‍ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷവും ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച ഇത്തരത്തിലുള്ള സംഗമത്തിന്‌ നേതൃത്വം നല്‍കിയത്‌ പ്രസന്ന ചക്കാലപ്പടവില്‍, വത്സമ്മ ഈട്ടിക്കല്‍, ബിന്‍സി കുര്യന്‍ എന്നിവരാണ്‌. ജൂണ്‍ 22,23 തീയതികളില്‍ ഇന്ത്യ, അയര്‍ലന്റ്‌, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കൂട്ടുകാര്‍, അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും എത്തിച്ചേര്‍ന്ന സഹപാഠികളോടൊത്ത്‌ കളിച്ച്‌ ചിരിച്ച ജീവിതത്തിലെ പല ഘട്ടങ്ങളെ അനുസ്‌മരിച്ചു. ഇനിയും ഇത്തവണ വരാന്‍ സാധിക്കാത്ത മറ്റ്‌ സഹപാഠികളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ 2017-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാണാം എന്ന പ്രതീക്ഷയോടെ ഒരുപിടി നല്ല ഓര്‍മ്മകളുമായി അവര്‍ മടങ്ങി. പ്രസന്ന ചക്കാലപ്പടവില്‍ അറിയിച്ചതാണിത്‌.
ഓര്‍മ്മകളുടെ വസന്തം വിരിയിച്ച്‌ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക