Image

സഹോദരന്മാരുടെ സംഘര്‍ഷത്തിന്റെ കഥ `വേട്ടൈ'

Published on 09 January, 2012
സഹോദരന്മാരുടെ സംഘര്‍ഷത്തിന്റെ കഥ `വേട്ടൈ'
തമിഴ്‌ സിനിമയിലെ സൂപ്പര്‍ താരം മാധവനും ആര്യയും, നടി സമീര റെഡ്ഡിയും, അമലാ പോളും പ്രധാന വേഷത്തില്‍ എത്തുന്ന വേട്ടൈ ലിംഗുസ്വാമി സംവിധാനം ചെയ്യുന്നു.

തൂത്തുക്കുടിലെ രണ്ട്‌ സഹോദരന്മാരുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. ഇവരില്‍ ഒരാള്‍ പോലീസ്‌ ഓഫീസറാണ്‌. മാധവനാണ്‌ പോലീസ്‌ ഓഫീസറുടെ വേഷത്തിലെത്തുന്നത്‌. സഹോദരനായി എത്തുന്ന ആര്യ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ക്വട്ടേഷന്‍ സംഘത്തില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ്‌ വേട്ടൈ പറയുന്നത്‌.

യുവന്‍ശങ്കര്‍രാജയാണ്‌ സംഗീതം പകരുന്നു. യു.ടിവി മോഷന്‍ പിക്‌ച്ചേഴ്‌സ്‌ ചിത്രം തീയേറ്ററുകളിലെത്തിക്കും. സമീരറെഡ്ഡിയാണ്‌ മാധവന്റെ നായികയാരുന്നത്‌. അമലാപോള്‍ ആര്യയുടെ ജോഡിയായി എത്തുന്നു.
സഹോദരന്മാരുടെ സംഘര്‍ഷത്തിന്റെ കഥ `വേട്ടൈ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക