Image

കെ.പി.ആന്‍ഡ്രൂസിനു പുരസ്‌കാരം നല്‍കി ആദരിച്ചു

Published on 03 August, 2015
കെ.പി.ആന്‍ഡ്രൂസിനു പുരസ്‌കാരം നല്‍കി ആദരിച്ചു
ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റെ്‌റില്‍വച്ച്‌ നടന്ന ഇന്‍ഡ്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌്‌ ന്യൂയോര്‍ക്കിന്റെ (ഐനാനി) പത്താമത്‌ വാര്‍ഷിക ആഘോഷ പരിപാടികളില്‍വച്ചു്‌ കുന്നുപറമ്പില്‍ ഫൗഡേഷന്‍ ചെയര്‍മാന്‍ ശ്രീ. കെ. പി. ആന്‍ഡ്രൂസിന്‌ വൈശിഷ്‌ട്യ കമ്മൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റേ്‌ സെനറ്റര്‍ ഹോണറബിള്‍ ജാക്ക്‌്‌ മാര്‍ട്ടിന്‍ നല്‍കി ആദരിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിനും ഐനാനിക്കും നല്‍കിയ സാമൂഹിക സാംസ്‌കാരിക സഹായ സഹകരണങ്ങളെ വിലയിരിത്തിയാണ്‌ ഈ പ്രശസ്‌തമായ അവാര്‍ഡ്‌ നല്‍കുന്നതെന്നു്‌ സംഘടനാ പ്രസിഡന്റെ്‌ ശ്രീമതി ഉഷാ ജോര്‍ജ്‌ പ്രസ്‌താവച്ചു.

ശ്രീ കെ.പി. ആന്‍ഡ്രുൂസ്‌ അമേരിക്കന്‍ മലയാളികളെപ്പറ്റി വിജ്‌ഞാനത്തിന്റെ അപൂര്‍വശേഖരമായ എകേരളയിറ്റ്‌ ഇന്‍ അമേരിക്കാ എന്ന കമ്മൂണിറ്റി റഫറന്‍സ്‌ ഗ്രന്‌ഥം 1975-ലും2001 ലും മലയാളി വരുംതലമുറയെ ഉദ്ദേശിച്ചു മൂന്നു്‌വര്‍ഷംകൊണ്ടു്‌ മലയാളഭാഷആവശ്യത്തിനു്‌ ഉപയോഗിക്കതക്കരീതിയില്‍ എ ടെസ്‌റ്റു ബുക്കു്‌ ടു ലേണ്‍ മലയാളം എന്ന സ്‌റ്റഡി ഗൈഡും 2007 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ പ്രാഥമീക ജോലിയില്‍നിന്നും വിരമിച്ചു്‌ കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചു്‌ പ്രവര്‍ത്തിക്കുന്നു. മലയാളികുട്ടികളെ വിദ്യാഭ്യാസരംഗത്തു്‌ പ്രോസ്‌ാല്‍ഹിപ്പിക്കുന്നതിനായി സെ്‌പല്ലിഗ്‌ ബീ നടത്തുക, സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുക, മാനസീകവും മാരാരോഗത്തിലും വിഷമിക്കുന്നവരെ ആശ്വുസിപ്പിുക, മാത്യഭാഷയും കേരളീയസംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക, ആശുപത്രികളിലും അനാഥാലയങ്ങളിലും കഴിയുന്ന അവശരെ പരിഗണിച്ചു്‌ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക, ആരോഗ്യപരമായിട്ടുള്ള ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക എന്നീ ഫൗഡേഷന്റെ ദൗത്യംനിലനിര്‍ത്തുവാന്‍ ഇപ്പോള്‍ സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നു.

ഫോക്കാനായുടെ ആദ്യകാലസംഘാടകന്‍, കേരളാ കള്‍ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റെ്‌, സെക്രട്ടറി, ബോര്‍ഡ്‌ മെംബര്‍, ജോസ്‌ ജോസഫ്‌ മലയാളം സ്‌കൂളിന്റെ്‌ പ്രിന്‍സിപ്പാള്‍, നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ കമ്മൂണിറ്റി സെന്ററിന്റെ ആദ്യകാല സംഘാടകന്‍, ഓഡിറ്റര്‍, പബ്‌ളിക്കേഷന്‍ കമ്മറ്റി മെംബര്‍, ബോര്‍ഡ്‌ മെംബര്‍, ലോംഗ്‌ ഐലന്‍ഡ്‌ സെയിന്റെ്‌ ജോസഫ്‌ ഇടവകയുടെ സെക്രട്ടറി, ഫോക്കാന റീജിണല്‍ ആന്‍ഡ്‌ കെസിഎന്‍എ ജൂബലി സമ്മേളനങ്ങളുടെ കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ്‌ സെയിന്റെ്‌ ഇഗ്‌നാത്തിയോസു്‌ ഇടവകയുടെ ഷ്രെറര്‍ധ ഏഷ്യ ബുക്കു്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടര്‍, കേരളാറി സേര്‍ച്ച്‌ ആന്‍ഡു്‌ മാര്‍ക്കറ്റിംഗ്‌ സര്‍വീസിന്റെ്‌ പ്രസിഡന്റെ്‌ എന്നിങ്ങനെ പല ഔദ്യോഗിക പദവികള്‍ ഈ കാലയിളവില്‍ അലങ്കരിച്ചിട്ടുണ്ട്‌.

അമേരിക്കയിലെ മലയാളി സമൂഹത്തിനും, സാമൂഹ്യ സാംസ്‌കാരിക മതസംഘടനകള്‍ക്ക്‌്‌ തന്റെ്‌ കഴിവനുസരിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഈ പുരസ്‌കാരം ലഭിച്ചെതെന്നും, ഇങ്ങനെയൊരു പുരസ്‌കാരം നല്‍കി ആദരിച്ചെതിനുള്ള കടപ്പാടും, സന്തോഷവും, നന്ദിയും ശ്രീ കെ.പി.ആന്‍ഡ്രൂസ്‌ രേഖപ്പെടുത്തി.
കെ.പി.ആന്‍ഡ്രൂസിനു പുരസ്‌കാരം നല്‍കി ആദരിച്ചുകെ.പി.ആന്‍ഡ്രൂസിനു പുരസ്‌കാരം നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക