Image

കല്യാണം നീളുന്നു: തിരിച്ചുവരാന്‍ നയന്‍താര.

Published on 12 January, 2012
കല്യാണം നീളുന്നു: തിരിച്ചുവരാന്‍ നയന്‍താര.
ചെന്നൈ: പ്രണയത്തിന്റെ ചൂടുനഷ്ടപ്പെട്ടതോടെ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര സിനിമയിലേക്കു മടങ്ങിവരാനൊരുങ്ങുന്നു. തിരുമണം നീണ്ടു പോയതോടെ ഇനി നടക്കുമോയെന്ന ആശങ്കയും താരത്തിനുണ്ട്. ഏതായാലും വ്യക്തിജീവിതത്തെക്കുറിച്ചു ചോദിക്കാതിരുന്നാല്‍ സിനിമയിലേക്കു തിരിച്ചുവരാനും തയ്യാറാണെന്നാണ് നയന്‍സ് പറയുന്നത്. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തോടെ തന്റെ അഭിനയജീവിതത്തിന് വിരാമമിട്ടിരിക്കുകയാണ് നയന്‍താര. ഇനി ഏതുസമയം വേണമെങ്കിലും വിവാഹമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ വിവാഹം എന്നുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കാന്‍ നയന്‍സോ പ്രഭുദേവയോ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം ശ്രീരാമരാജ്യത്തിന്റെ അമ്പതാം ദിനാഘോഷത്തില്‍ നയന്‍താര പങ്കെടുത്തു. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് നയന്‍സ് ആവശ്യപ്പെട്ടത് സ്വകാര്യ ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഒന്നും ചോദിക്കരുതെന്നാണ്. ഇതേ ആവശ്യം നയന്‍സ് സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കുമുന്നിലും വച്ചിരിക്കുകയാണ്.

ഇതിനിടെയാണ് നയന്‍താര സിനിമാലോകത്തേക്ക് മടങ്ങിവരാനുള്ള സാധ്യതയുണെ്ടന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാം ഗോപാല്‍ വര്‍മയുടെ തെലുങ്ക് ചിത്രത്തില്‍ മണ്ഡോദരിയുടെ വേഷം ചെയ്തുകൊണ്ട് നയന്‍സ് മടങ്ങിയെത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം റിലീസായ 'ബോസ് എങ്കിറ ഭാസ്‌കരന്‍' ആണ് നയന്‍താര അഭിനയിച്ച അവസാന തമിഴ് സിനിമ.

കല്യാണം നീളുന്നു: തിരിച്ചുവരാന്‍ നയന്‍താര.
കല്യാണം നീളുന്നു: തിരിച്ചുവരാന്‍ നയന്‍താര.
കല്യാണം നീളുന്നു: തിരിച്ചുവരാന്‍ നയന്‍താര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക