Image

യാത്രാവിമാന സുരക്ഷ: ഓള്‍ നിപ്പോണ്‍ ഒന്നാമത്‌

Published on 13 January, 2012
യാത്രാവിമാന സുരക്ഷ: ഓള്‍ നിപ്പോണ്‍ ഒന്നാമത്‌
ബര്‍ലിന്‍: ലോകമെമ്പാടുമുള്ള അറുപത്‌ യാത്രാവിമാന കമ്പനികളുടെ സുരക്ഷയെ കുറിച്ച്‌ ജര്‍മനിയിലെ ഹാംബുര്‍ഗ്‌ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെറ്റ്‌ എയര്‍ലൈനര്‍ ക്രാഷ്‌ ഡാറ്റ ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. ജാക്‌ഡക്‌ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സ്‌ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒന്നാം സ്‌ഥാനം ജപ്പാന്റെ ഓള്‍ നിപ്പോണ്‍ യാത്രാവിമാനത്തിനാണ്‌.

റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനം ഫിന്‍ലന്‍ഡിന്റെ ഫിന്‍എയറും മൂന്നാം സ്‌ഥാനം ഹോങ്കോങ്ങിന്റെ കാത്തി പസഫിക്‌ എയര്‍വെയ്‌സും നേടി. ഇന്ത്യന്‍ യാത്രാവിമാന കമ്പനിയായ എയര്‍ ഇന്ത്യ അന്‍പത്തിയേഴാം സ്‌ഥാനത്താണ്‌.

ജാക്ക്‌ഡക്‌ നടത്തിയ പഠനത്തില്‍ 2011ല്‍ 498 യാത്രക്കാരാണ്‌ വിമാനയാത്രയ്‌ക്കിടയില്‍ കൊല്ലപ്പെട്ടതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷമാണ്‌ രണ്ടാം ലോകമഹാ യുദ്ധത്തിനുശോഷം ഏറ്റവും കുറഞ്ഞ വിമാനയാത്രക്കാരുടെ മരണനിരക്ക്‌. 2010ല്‍ മരണമടഞ്ഞവര്‍ 829 പേരാണ്‌.

റഷ്യന്‍ വ്യോമ മേഖലകളാണ്‌ ഏറ്റവും അപകടകാരികളും കൂടുതല്‍ പേര്‍ കൊല്ലപ്പെടുവാന്‍ ഇടയായതും എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 2011ല്‍ ഇന്ത്യയിലും ചൈനയിലും വ്യാജ പൈലറ്റുമാര്‍ പിടിക്കപ്പെട്ടത്‌ കറുത്ത അധ്യായങ്ങളാണ്‌ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക