ജോസ് കുമ്പിളുവേലില്‍Published on 13 January, 2012
ഡ്യൂസല്‍ഡോര്‍ഫ്: ജര്‍മനിയിലെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
ക്രിസ്മസ് ആഘോഷിച്ചു.ഡിസംബര്‍ 26 ന് ഞായറാഴ്ച വൈകുന്നേരം 4.30ന്
ഡ്യൂസ്സല്‍ഡോര്‍ഫ്/ലീറന്ഫെല്ഡ് സെന്റ് മിഖായേല്‍ ദേവാലയത്തില്‍ ഫാ.
ടൈറ്റസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയോടുകൂടി
ആഘോഷം ആരംഭിച്ചു. ഫാ.യേശുദാസ് ഫാ.ജോണി എന്നിവര്‍
സഹകാര്‍മ്മികരായിരുന്നു.
തുടര്‍ന്ന് പാരീഷ് ഹാളില്‍ എല്‍സിഎ
കമ്മറ്റിയംഗങ്ങളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച കള്‍ചറല്‍ പ്രോഗ്രാം
ദൃശ്യവിസ്മയം പകര്‍ന്നു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ ക്രിസ്മസ്
സന്ദേശവും ഗാനാലാപനവും പരിപാടിയ്ക്ക് ആതക്കമീയ ഉണര്‍വു നല്കി. ഫാ. യേശുദാസ് ഒരു
ജര്‍മന്‍ കവിതയിലൂടെ നല്കിയ സന്ദേശം ചിന്തോദ്ദീപകമായിരുന്നു.
അസോസിയേഷന്
പ്രസിഡന്റ് ജോണ്‍ ദാനിയേല്‍ നന്ദി പറഞ്ഞു. ജൂലി യേശുദാസ്, മില്‍വാ ജോണ്‍
എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ
പരിപാടികള്‍ സമാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല