Image

ബ്രിട്ടനിലെത്താന്‍ പങ്കാളിക്കും ഇംഗ്ലീഷ്‌ പരിജ്ഞാനം നിര്‍ബന്ധമെന്ന്‌ കോടതി

ജോസ്‌ കുമ്പിളുവേലില്‍ Published on 13 January, 2012
ബ്രിട്ടനിലെത്താന്‍ പങ്കാളിക്കും ഇംഗ്ലീഷ്‌ പരിജ്ഞാനം നിര്‍ബന്ധമെന്ന്‌ കോടതി
ലണ്‌ടന്‍: ജീവിതപങ്കാളിക്കൊപ്പം കഴിയാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു യുകെയിലെത്തുന്നവര്‍ക്ക്‌ ഇംഗ്ലീഷ്‌ പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുന്നു. പുതിയ നിയമനിര്‍മാണത്തെ ചോദ്യം ചെയ്‌തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി യുകെ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണിത്‌.

2010 നവംബറിലാണ്‌ ഈ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, ഈ നിയമം നീതിപൂര്‍വകമുള്ളതല്ലെന്നും വംശീയ വിവേചനമുള്ളതാണെന്നും ചൂണ്‌ടിക്കാട്ടി മൂന്നു ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്‌ ഈ നിയമമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഹര്‍ജിക്കാരുടെ വാദങ്ങള്‍ ജഡ്‌ജി അപ്പാടെ തള്ളി.

വിധി തികച്ചും സ്വാഗതാര്‍ഹമാണെന്നന്ന്‌ യുകെ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പ്രതികരിച്ചു. ഇംഗ്ലീഷ്‌ സമൂഹവുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കാന്‍ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക ഐക്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിയമനിര്‍മാണമെന്നു ഹോം സെക്രട്ടറി തെരേസ മേയും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക