Image

നേഴ്‌സസ്‌ ലീഡര്‍ഷിപ്‌ കോണ്‍ഫെറന്‍സിന്‌ മികവുറ്റ പ്രൊഫഷണല്‍ തിളക്കം

ജോര്‍ജ്‌ നടവയല്‍ Published on 27 October, 2015
നേഴ്‌സസ്‌ ലീഡര്‍ഷിപ്‌ കോണ്‍ഫെറന്‍സിന്‌ മികവുറ്റ പ്രൊഫഷണല്‍ തിളക്കം
ഫിലഡല്‍ഫിയ: ഇന്ത്യന്‍ നേഴ്‌സുമാരുടെ നാഷണല്‍ ലീഡര്‍ഷിപ്‌ കോണ്‍ഫെറന്‍സിന്‌ മികവുറ്റ പ്രൊഫഷണല്‍ തിളക്കം. നൈന സാരത്ഥ്യം നല്‍കി, പിയാനോയുടെ നേതൃത്വത്തില്‍, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി നേഴ്‌സിങ്ങ്‌ ഡിപ്പാട്ട്‌മെന്റിന്റെ സഹകരണത്തോടെ ഫിലഡല്‍ഫിയയില്‍ നടന്ന ഏകദിന ദേശീയ ലീഡര്‍ഷിപ്‌ സമ്മേളനം നൈനാ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ ഉദ്‌ഘാടനം ചെയ്‌തു. പിയാനോ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍) പ്രസിഡന്റ്‌ ലൈലാ മാത്യു അദ്ധ്യക്ഷയായിരുന്നു.

ബ്രിജിറ്റ്‌ പാറപ്പുറത്ത്‌ (പിയാനോ എ
ഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍) സെമിനാര്‍ നടപടികള്‍ ഏകോപിപ്പിച്ചു.നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക) ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) സ്വാഗതവും പിയാനോ വൈസ്‌ പ്രസിഡന്റ്‌ സാറാ ഐപ്പ്‌ നന്ദിയും പ്രകാശിപ്പിച്ചു. ചിക്കാഗോ, ന്യൂയോര്‍ക്‌, ടെക്‌സസ്‌, അറ്റ്‌ലാന്റാ, ന്യൂജഴ്‌സി, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ നിന്നുമുള്ള നേഴ്‌സ്‌ ലീഡേഴ്‌സ്‌ പങ്കെടുത്തു.

ലൈലാ
മാത്യു, ബ്രിജിറ്റ്‌ പാറപ്പുറത്ത്‌ (സോഫി), മേരി ഏബ്രാഹം (ശാന്തി), സാറാ ഐപ്പ്‌, സെക്രട്ടറി മെര്‍ലിന്‍ പാലത്തിങ്കല്‍, പബ്ലിക്‌ റിലേഷന്‍സ്‌ എക്‌സിക}ട്ടിവ്‌ സൂസന്‍ സാബൂ, ജോയ്‌ന്റ്‌ സെക്രട്ടറി ലീലാമ്മ സാമുവേല്‍, പബ്ലിക്‌ റിലേഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ബ്രിജിറ്റ്‌ വിന്‍സെന്റ്‌, ട്രഷറാര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മറിയാമ്മ ഏബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി.

ആഗ്നസ്‌ തേരാടി (എക്‌സി
ക്യൂട്ടിവ്‌ ഡയറക്ടര്‍ ഓഫ്‌ നേഴ്‌സിങ്ങ്‌ , കുക്ക്‌ കൗണ്ടി ഹെല്‍ത്‌ ആന്റ്‌ ഹോസ്‌പിറ്റല്‍ സര്‍വീസ്‌, ചിക്കാഗോ), ഡോ. ജാക്കീ മൈക്കിള്‍ (ക്ലിനക്കല്‍ അസ്സിസ്റ്റന്റ്‌ പ്രൊഫസ്സര്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ അറ്റ്‌ ആര്‍ളിങ്ങ്‌റ്റണ്‍), ഡോ. ആനീ പോള്‍ (അഡ്‌ജങ്ക്‌ട്‌ പ്രൊഫസ്സര്‍, ഡൊമിനിക്കന്‍ കോളജ്‌, ന} യോര്‍ക്ക്‌), ജോര്‍ജീന ഹേളി (ഡയറക്ടര്‍ ഓഫ്‌ നേഴ്‌സിങ്ങ്‌, പെരിഓപ്പറേറ്റിവ്‌ സര്‍വീസ്സസ്‌, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍, ഫിലഡല്‍ഫിയാ), എലിസബത്ത്‌ മെഷ്‌ണര്‍ (ചീഫ്‌ നേഴ്‌സിങ്ങ്‌ ഓഫിസര്‍ ഓപ്പറേഷന്‍, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി, ഫിലഡല്‍ഫിയാ), ഡോ. അമിതാ അവധാനി (അസ്സിസ്റ്റന്റ്‌ പ്രൊഫസ്സര്‍, റഡ്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റി, ന്യൂജേഴ്‌സി) എന്നീ പ്രഗത്ഭമതികള്‍ നേതൃത്വമേന്മകളുടെ ശാസ്‌ത്രീയ തലങ്ങളെ വിശകലനം ചെയ്‌ത്‌ പഠനങ്ങള്‍ അവതരിപ്പിച്ചു. മുന്‍ നൈനാ പ്രസിഡന്റ്‌ സോളിമോള്‍ കുരുവിള, അറ്റ്‌ലാന്റാ ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ലില്ലീ ആനിക്കാട്ട്‌ എന്നിവര്‍ പാനല്‍ ഡിസ്‌കഷനില്‍ വ്യത്യസത നേതൃഗുണങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചു.

ലീഡര്‍ ഒരുറോള്‍ മോഡല്‍ ആയിരിക്കുക, ലീഡര്‍ക്ക്‌ ഉന്നതമായ ആദര്‍ശങ്ങളും ധാര്‍മ്മിക ചിന്തയും ഉണ്ടായിരിക്കുക, മൂല്യങ്ങളോടും വിശ്വാസപ്രമാണങ്ങളോടും ദൗത്യ ബോധത്തോടും അര്‍പ്പണമുണ്ടായിരിക്കുക, ആത്മവിശ്വാസം പ്രകടമായിരിക്കുക, അനുഗാമികളുടെ ആദരം നിലനിര്‍ത്തുക, അനുഗാമികള്‍ക്ക്‌ പ്രാധാന്യം നല്‍കുക, തുറന്ന സമീപനത്തിനും സ്വാതന്ത്ര്യത്തോടെ ലീഡറെ കാര്യങ്ങള്‍ ധരിപ്പിക്കാനും അവകാശമുള്ളവരാക്കി അണികളെ ബഹുമാനിക്കുക, ലീഡര്‍ക്ക്‌ ദുര്‍ഘടങ്ങളെ നേരിടാനുള്ള മനക്കരുത്തുണ്ടായിരിക്കുക, കാര്യങ്ങളില്‍ തീവ്രാഭിമുഖ്യമുണ്ടായിരിക്കുക, ചഞ്ചലിപ്പില്ലാതിരിക്കുക, ആധികാരികമായിരിക്കുക, ശുഭാപ്‌തിപ്രകടിപ്പിക്കുക, കാര്യ നടത്തിപ്പിന്‌ ആവേശമുണ്ടായിരിക്കുക, അണികളെ ആവേശം കൊള്ളിക്കുന്ന കാഴ്‌ച്ചപ്പാടുകള്‍ പുലര്‍ത്തുക, അനുയായികളെ അലസമായ സുഖ മേഖലയില്‍ നിന്ന്‌ പുറത്തേക്ക്‌ കടക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഭാവി ലക്ഷ്യങ്ങളെക്കുറിച്ച്‌ പ്രതീക്ഷ പകരുക, ലക്ഷ്യങ്ങളെക്കുറിച്ചും അത്‌ നേടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും തികഞ്ഞ അര്‍ത്ഥബോധം അണികള്‍ക്ക്‌ പകരുക, കാഴ്‌ച്ചപ്പാടുകള്‍ വ്യക്തമായും യുക്തമായും ശക്തമായും അണികള്‍ക്ക്‌ ബോധ്യമാക്കുന്നതിനുള്ള ആശയ വിനിമയ സാമര്‍ത്ഥ്യം ഉണ്ടായിരിക്കുക, ഓരോ പ്രവര്‍ത്തകന്റെയും പ്രവര്‍ത്തകയുടെയും ആവശ്യങ്ങളോട്‌ സഹാനുഭൂതിയും അനുഭാവവും പിന്തുണയും ഉണ്ടായിരിക്കുക, അവര്‍ക്ക്‌ പരിശീലനം നല്‌കാന്‍ കഴിയുക, അണികളുടെ പ്രവര്‍ത്തങ്ങളെ വിലമതിക്കുക, അണികളെ സൃഷ്ടിന്മുഖരും നവീനാശയദായകരുമാക്കാന്‍ കഴിയുക, അണികളുടെ വീഴ്‌ച്ചകളെ ഒരിക്കലും പരസ്യമായി വിമര്‍ശിക്കാതിരിക്കുക, വിജയം ആഘോഷിക്കാന്‍ അണികള്‍ക്ക്‌ അവസരം നല്‍കുക, സാംസ്‌കാരിക വൈവിധ്യം സാധ്യമാക്കുക, ആശ്രയിക്കാവുന്ന ഘടനകള്‍ ആവിഷ്‌കരിക്കുക, ലീഡര്‍ക്ക്‌ അണികളോട്‌ തുറന്ന മനസ്സുണ്ടായിരിക്കുക, ഉപഭോക്താവിനെക്കൂടി ഉള്‍ക്കൊള്ളിക്കുന്ന സമീപനമെടുക്കുക, വിജയം അണികളുമായി പങ്കു വയ്‌ക്കുക എന്നിങ്ങനെ വിവിധ തലങ്ങളെ?സെമിനാര്‍ വിശകലനം ചെയ്‌തു.

ഒക്ടോബര്‍ 24 ശനിയാഴ്‌ച്ച ഫിലഡല്‍ഫിയയിലെ ഫോര്‍ പോയിന്റ്‌ ഷെറാട്ടണ്‍ ഹൊട്ടെലിലായിരുന്നൂ നാഷണല്‍ നേഴ്‌സസ്‌ ലീഡര്‍ഷിപ്‌ സെമിനാര്‍.?അഭൂതപൂര്‍വമായ പങ്കാളിത്തം കൊണ്ട്‌ സെമിനാര്‍ സജീവമായി. ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഓരോ പഠിതാവിനും 6.5 സി ഈ യൂ (കണ്ടിന്യൂയിങ്ങ്‌ എഡ്യൂക്കേഷന്‍ യൂണിറ്റ്‌) സമ്മാനിച്ചു.
നേഴ്‌സസ്‌ ലീഡര്‍ഷിപ്‌ കോണ്‍ഫെറന്‍സിന്‌ മികവുറ്റ പ്രൊഫഷണല്‍ തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക