Image

കെ.­എ­ച്ച്.­എന്‍.എ "തത്വ­മസി' പുര­സ്കാരം നല്‍കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 16 December, 2015
കെ.­എ­ച്ച്.­എന്‍.എ "തത്വ­മസി' പുര­സ്കാരം നല്‍കുന്നു
ഷിക്കാഗോ: സനാ­തന ധര്‍മ്മ­ത്തിന്റെ ഉറച്ച ഭൂമി­ക­യില്‍ നിന്നു­കൊണ്ട് സാഹി­തീ­പുജ നട­ത്തു­കയും സങ്കീര്‍ണ്ണമായ ലൗകീക വ്യാപാ­ര­ങ്ങളെ വൈകാ­രിക ശാക്തീ­ക­ര­ണ­ത്തി­ലൂടെ അതി­ജീ­വി­ക്കുന്ന പത്ര­സൃ­ഷ്ടി­കള്‍ നടത്തി സര്‍ഗ്ഗാ­ത്മ­കത തെളി­യി­ച്ചു­കൊ­ണ്ടി­രി­ക്കു­കയും ചെയ്യുന്ന ഒരു മല­യാളി സാഹി­ത്യ­കാ­രനെ "തത്വ­മസി' പുര­സ്കാരം നല്കി ആദ­രി­ക്കു­വാന്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ ഭര­ണ­സ­മിതി തീരു­മാ­നി­ച്ചു. 

വിശ്വ­മാ­ന­വീ­ക­ത­യില്‍ നിന്നും സങ്കു­ചിത രാഷ്ട്രീയ ലക്ഷ്യ­ങ്ങ­ളി­ലേക്കും നിക്ഷിപ്ത മത­താ­ത്പ­ര്യ­ങ്ങ­ളി­ലേക്കും എഴു­ത്തു­കാരെ ആകര്‍ഷി­ക്കു­വാന്‍ നട­ക്കുന്ന ശ്രമ­ങ്ങള്‍ക്കെ­തിരേ സന്മ­ന­സു­കള്‍ ജാഗ്രത പുലര്‍ത്തി സാമൂ­ഹ്യ­നന്മ ലക്ഷ്യ­മി­ടുന്ന എഴു­ത്തു­കാരെ പ്രോത്സാ­ഹി­പ്പി­ക്കേ­ണ്ടത് അനി­വാ­ര്യ­മാ­ണെന്നു പ്രസി­ഡന്റ് സുരേ­ന്ദ്രന്‍ നായ­രുടെ അധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന യോഗം വില­യി­രു­ത്തി. 

ഒരു­ലക്ഷം രൂപയും പ്രശ­സ്തി­പ­ത്രവും അട­ങ്ങുന്ന പുര­സ്കാരം 2015- 16 വര്‍ഷ­ങ്ങ­ളില്‍ പ്രസി­ദ്ധീ­ക­രിച്ച /പ്രസി­ദ്ധീ­ക­രി­ക്കുന്ന കൃതി­ക­ളില്‍ നിന്നും തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടുന്ന കൃതി­കര്‍ത്താ­വായ എഴു­ത്തു­കാ­ര­നാ­യി­രിക്കും നല്‍കു­ക. ജാതി­മത ചിന്ത­കള്‍ക്ക­തീ­ത­മായി എല്ലാ സാഹി­ത്യ­രൂ­പ­ങ്ങ­ളേയും പരി­ഗ­ണി­ക്കുന്ന മല­യാ­ള­ത്തിലെ ഉന്നത പുര­സ്കാ­ര­ങ്ങ­ളി­ലൊ­ന്നായ "തത്വ­മസി'യുടെ ജേതാ­ക്കളെ തെര­ഞ്ഞെ­ടു­ക്കുന്ന വിധി­നിര്‍ണ്ണയ സമി­തി­യുടെ അധ്യ­ക്ഷന്‍ മല­യാ­ള­ത്തിലെ പ്രശ­സ്ത­നായ കഥാ­കാ­രനും വൈജ്ഞാ­നിക സാഹി­ത്യ­കാ­ര­നു­മായ സി. രാധാ­കൃ­ഷ്ണന്‍ ആയി­രി­ക്കും. 

കൂടാതെ മല­യാള സാഹി­ത്യ­ത്തിലെ സൈദ്ധാ­ന്തിക സംവാ­ദ­ങ്ങ­ളിലെ സജീവ സാന്നി­ധ്യ­മായ ആഷാ മേനോ­നും, പ്രസിദ്ധ കവിയും സാഹി­ത്യ­കാ­ര­നു­മായ പി. നാരാ­യ­ണ­ക്കു­റു­പ്പു­മാ­യി­രിക്കും മറ്റു വിധി­കര്‍ത്താ­ക്കള്‍. 

മാന­വ­ച­രി­ത്ര­ത്തിലെ ആദ്യത്തെ ചിന്താ­പ­ദ്ധ­തി­യായ വേദ­സാ­ഹി­ത്യ­ത്തേയും ആദി­കാ­വ്യ­ത്തേയും അമേ­രി­ക്കന്‍ സാഹി­ത്യ­ലോ­ക­ത്തില്‍ കൂടു­തല്‍ പരി­ച­ത­മാ­ക്കു­വാന്‍ ലക്ഷ്യ­മി­ടുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രിക്ക അടുത്ത രണ്ടു­വര്‍ഷ­ത്തേ­യ്ക്കുള്ള സാഹിത്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്കും, പുര­സ്കാര സമര്‍പ്പ­ണ­ത്തിന്റെ തുടര്‍ന­ട­പ­ടി­കള്‍ക്കു­മായി രാധാ­കൃ­ഷ്ണന്‍ നായര്‍ (ഷി­ക്കാ­ഗോ), ഡോ. വേണു­ഗോ­പാല്‍ മേനോന്‍ (ഹൂ­സ്റ്റണ്‍), ഗോവി­ന്ദന്‍കുട്ടി നായര്‍ (കാ­ലി­ഫോര്‍ണി­യ), ഡോ. സുശീല രവീ­ന്ദ്ര­നാഥ് (ഫ്‌ളോ­റി­ഡ), ഡോ. എ.­കെ.ബി പിള്ള (ന്യൂ­യോര്‍ക്ക്) എന്നി­വര്‍ അട­ങ്ങിയ ലിറ്റ­ററി കമ്മി­റ്റി­യേയും തെര­ഞ്ഞെ­ടു­ത്ത­തായി സെക്ര­ട്ടറി രാജേഷ് കുട്ടി അറി­യി­ച്ചു. സതീ­ശന്‍ നായര്‍ ഒരു വാര്‍ത്താ­കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.
കെ.­എ­ച്ച്.­എന്‍.എ "തത്വ­മസി' പുര­സ്കാരം നല്‍കുന്നു
Join WhatsApp News
Secular 2015-12-17 11:21:41
ഇതും പതിവ് പോലെ നാട്ടിലെ
എഴുത്തുകാര്ക്ക് ഉള്ളതായിരിക്കുമല്ലോ
ഇവിടെ (അമേരിക്കയിൽ) മലയാളി  എഴുത്തുകാർ
ഇല്ലെന്നല്ലേ നമ്മൾ എവിടെയും വായിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക