Image

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ബിനോയി കിഴക്കനടി Published on 17 December, 2015
ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ഗുഡലൂപ്പെയില്‍ മാതാവ് 4 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും, മനുഷ്യകരങ്ങളിലൂടെ അല്ലാതെയുള്ള റ്റില്‍മയിലുള്ള മാതാവിന്റെ ചിത്രത്തേപ്പറ്റിയും, 10 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലാത്ത റ്റില്‍മയില്‍, നൂറ്റാണ്ടുകളോളം ആ ചിത്രം നിലനില്‍ക്കുന്നതിനേപ്പറ്റിയും, മെക്സ്സിക്കോയില്‍ നടന്ന അത്ഭുതങ്ങളേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ജോണ്‍ & ത്രേസ്യാമ്മ മുറിപ്പറമ്പില്‍ കുടുംബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. ബഹുമാനപ്പെട്ട വികാരി ഫാദര്‍എബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരേയും, ഈ തിരുന്നാള്‍ ഭംഗിയായി നടത്തുന്നതിന് നേത്യുത്വംനല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പുത്തെന്‍പുരയില്‍ എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.
ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക