Image

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ക്രിസ്മസ് കരോള്‍ ഡിസം­ബര്‍ 20­-ന് ടിവി­യില്‍

പി.­പി. ചെറി­യാന്‍ Published on 18 December, 2015
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ക്രിസ്മസ് കരോള്‍ ഡിസം­ബര്‍ 20­-ന് ടിവി­യില്‍
ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സി ബ്രാഞ്ച്) ഗായ­ക­സംഘം ആല­പിച്ച ക്രിസ്മസ് ഗാന­ങ്ങള്‍ ഡിസം­ബര്‍ 20­-ന് ഞായ­റാഴ്ച ടെക്‌സസ് സമയം വൈകിട്ട് 6 മണിക്ക് ഏഷ്യാ­നെറ്റ് ന്യൂസ് ചാന­ലില്‍ ടെലി­കാസ്റ്റ് ചെയ്യു­ന്നു. എം. തോമസ് തോമ­സ്, റ്റി.­വി. ചെറി­യാ­ന്‍, ചാക്കോ ശാസ്ത്രി തോമസ് ജേക്കബ് എന്നി­വര്‍ രചിച്ച് സംഗീതം നിര്‍വ­ഹിച്ച ഗാന­ങ്ങ­ളാണ് പരി­പാ­ടി­യില്‍ ഉള്‍ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്ന­ത്. ജോസ് ചെറി­യാന്‍ ഡയ­റ­ക്ട­റും, സിബി തല­ക്കു­ളം, രവി എടത്വ എന്നി­വര്‍ കാമ­റ­യും, എഡി­റ്റിഗ് മഹേഷ് ന്യൂയോര്‍ക്കും നിര്‍വ­ഹി­ച്ചി­രി­ക്കു­ന്നു. നിര്‍മ്മാണം ബിജിലി ജോര്‍ജ്, ജോസഫ് ജോര്‍ജ് മാവേ­ലി­ക്ക­ര.

ഇട­വക വികാ­രി­മാ­രായ റവ. സജി പി.­സി, റവ. മാത്യു സാമു­വേല്‍ എന്നി­വര്‍ അറി­യി­ച്ച­താ­ണി­ത്.
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ക്രിസ്മസ് കരോള്‍ ഡിസം­ബര്‍ 20­-ന് ടിവി­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക