ന്യൂജേഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2015 ഡിസംബര്‍ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലര മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ പള്ളി. (34 ഡ്യൂഫോര്ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.
ന്യൂയോര്‍ക്കിലെ ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമ്മാ. ചര്‍ച്ച് വികാരി റവ. യോഹന്നാന് ജോര്‍ജ്ജ് ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. ഈ പ്രദേശത്തെ എല്ലാ മലയാളി ക്രിസ്ത്യന്‍ പള്ളികളെയും പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും. സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും. 1986-ല്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന് ആരംഭിച്ച ഫെലോഷി പ്പില്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ്ലാന്‍ഡ് പാര്‍ക്ക് വികാരി റവ. ഫാ. ബാബു കെ. മാത്യു, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര് ച്ച് ടീനെക്ക് വികാരി റവ. റോയി മാത്യു, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. റെജി പോള്‍, റവ. ഡോ. പോള്‍ പതിക്കല്‍, സെന്റ് ജോര്‍ജ് സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് വികാരി റവ. ഫാ. ജേക്കബ് ക്രിസ്റ്റി, സെന്റ് മേരീസ് ജാക്കബൈറ്റ് ചര് ച്ച് വികാരി റവ. ഫാ. ജോസഫ് വര്‍ഗീസ് എന്നിവര്‍ പേട്രണ്‍മാരായി പ്രവര്‍ത്തിക്കുന്നു.
സഭകളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി എല്ലാ മലയാളി ക്രിസ്ത്യാനികള്‍ക്കും ഒ ത്തുചേരുവാനും, ദൈവ െത്ത മഹത്വ െപ്പടു ത്തുവാനും ക്രിസ്തുമസ് ആഘോഷിക്കുവാനും കൂട്ടായ്മയുടെ അനുഭവം പങ്കിടുവാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സുഹൃ ത്തുക്കളും കുടുംബാംഗങ്ങളുമൊ ത്ത് കടന്നുവന്ന് ഈ ആഘോഷം മംഗളമാക്കണമെന്നും എല്ലാവരെയും കര് ത്തൃനാമത്തില് അതിലേക്ക് ക്ഷണിക്കുന്നുവെന്നും ബി. സി. എം. സി. ഫെലോഷി പ്പിനുവേണ്ടി പ്രസിഡന്റ് ടി. എസ്. ചാക്കോ, സെക്രട്ടറി സജി റ്റി. മാത്യു, ട്രഷറര്‍ പ്രസാദ് മാത്യു, വൈസ് പ്രസിഡന്റ് പോള്‍ ജോണ്‍ എന്നിവര്‍ അറിയി ച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ടി. എസ്. ചാക്കോ (201) 262 5979 , സജി റ്റി. മാത്യു (201) 925 5763 പ്രസാദ് മാത്യു (201) 233 1351 പോള്‍ ജോണ്‍ (646) 413 1131