Image

ഭ­ക്­തി­നിര്‍­ഭ­രമാ­യ അ­ന്ത­രീ­ക്ഷത്തില്‍ ശ­ബ­രീശ­ന് കര്‍­പ്പൂ­രാ­ഴി

അനില്‍ പെണ്ണു­ക്കര Published on 22 December, 2015
ഭ­ക്­തി­നിര്‍­ഭ­രമാ­യ അ­ന്ത­രീ­ക്ഷത്തില്‍ ശ­ബ­രീശ­ന് കര്‍­പ്പൂ­രാ­ഴി
ശ­ബ­രീശ­ന് കാണി­ക്ക അര്‍­പ്പി­ച്ച് ദേ­വസ്വം ജീ­വ­നക്കാര്‍ സ­ന്നി­ധാന­ത്ത് ന­ടത്തി­യ കര്‍പ്പൂ­ര ദീ­പ­ക്കാ­ഴ്­ച­യ്­ക്ക് ആ­യിര­ങ്ങള്‍ സാ­ക്ഷി­യായി. ദീ­പാ­രാ­ധ­ന­യ്­ക്കു ശേ­ഷം ത­ന്ത്രിയും മേല്‍­ശാ­ന്തിയും ചേര്‍ന്നു ഓ­ട്ടു­രു­ളി­യി­ലെ കര്‍പ്പൂ­ര കു­ണ്­ഡ­ത്തി­ലേ­ക്ക് അ­ഗ്‌­നി പ­കര്‍­ന്ന­തോ­ടെ ച­ട­ങ്ങു­കള്‍ ആ­രം­ഭിച്ചു. സ­ന്നി­ധാന­ത്തെ ഭ­ക്­തി­ല­ഹ­രിയില്‍ ആ­റാ­ടി­ച്ച് തി­രു­മുറ്റ­ത്തെ കൊ­ടി­മ­ര­ച്ചു­വട്ടില്‍ നിന്നും താ­ള­മേളം, പ­ഞ്ച­വാ­ദ്യം, ക­ര­കാട്ടം, മ­യി­ലാട്ടം, കാ­വടി, ശി­ങ്കാ­രി­മേ­ളം, നെ­യ്യാ­ണ്ടി­മേ­ളം എ­ന്നി­വ­യു­ടെ അ­ക­മ്പ­ടി­യോ­ടെ ശ്രീ­കോ­വി­ലി­ന് പ്ര­ദ­ക്ഷി­ണം വ­ച്ച് മാ­ളി­ക­പ്പു­റം ക്ഷേ­ത്ര­ത്തി­ലെത്തി. ഇ­വി­ടെ നി­ന്ന് വാ­വര്‍­ന­ട­യി­ലൂ­ടെ പ­തി­നെ­ട്ടാം­പ­ടി­ക്കു മു­ന്നി­ലെ­ത്തി അയ്യ­നെ വ­ണങ്ങി. തു­ടര്‍­ന്ന് വ­ലി­യ നട­പ്പ­ന്ത­ലി­ലെ ശ്രീ­ധര്‍­മ്മ­ശാ­സ്താ ഓ­ഡി­റ്റോ­റി­യ­ത്തി­ലെത്തി­യ സം­ഘം വിവി­ധ ക­ലാ­പ­രി­പാ­ടി­കള്‍ അ­വ­ത­രി­പ്പിച്ചു. പു­ലി­വാ­ഹ­നനാ­യ അ­യ്യപ്പ­ന്റെ വേ­ഷത്തില്‍ കു­ഞ്ഞയ്യ­പ്പന്‍ ക­ട­ന്നു­വ­ന്ന­പ്പോള്‍ തീര്‍­ത്­ഥാ­ട­കരില്‍ നി­ന്ന് ശ­ര­ണം­വി­ളി മു­ഴങ്ങി. പ­ന്ത­ളം രാ­ജാവ്, രാ­ജ്ഞി, വെ­ളി­ച്ച­പ്പാട്, ശി­വ­പാര്‍­വതി, മ­ഹര്‍ഷി, ഗ­ണ­പതി, ത്രി­മൂര്‍­ത്തികള്‍, ദേ­വീ­ദേ­വന്‍­മാര്‍ എ­ന്നി­വ­രു­ടെ വേ­ഷം ധ­രിച്ചവര്‍ അ­ക­മ്പ­ടി­യാ­യു­ണ്ടാ­യി­രുന്നു. ഭ­ക്­തര്‍­ക്കൊപ്പം തി­രു­വി­താംകൂര്‍ ദേ­വസ്വം ബോര്‍­ഡം­ഗം അജ­യ് ത­റ­യില്‍, ദേ­വസ്വം ബോര്‍­ഡി­ലെ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍, വിവി­ധ വ­കു­പ്പു­ത­ല ഉ­ദ്യോ­ഗ­സ്­ഥര്‍ എ­ന്നി­വര്‍ ച­ട­ങ്ങു­കള്‍­ക്ക് സാ­ക്ഷി­യായി.

പരി­ക്കേ­റ്റ­വര്‍­ക്ക് ചി­കിത്‌­സ നല്‍­കി

സ­ന്നി­ധാന­ത്തെ തി­ര­ക്കില്‍­ പ­രി­ക്കേ­റ്റ­വര്‍­ക്ക് ഉ­ടന­ടി ചി­കിത്‌­സ നല്‍­കി. സ­ന്നി­ധാന­ത്തെ സ­ഹാ­സ് ആ­ശു­പ­ത്രി­ക്ക് മുന്നില്‍ വ­ച്ചാ­ണ് തി­ര­ക്കില്‍­പെ­ട്ട് തീര്‍­ത്­ഥാ­ട­കര്‍­ക്ക് പ­രി­ക്കേ­റ്റത്. ഗു­രു­ത­ര­മാ­യി പ­രിക്കേ­റ്റ ആ­ന്­ധ്ര സ്വ­ദേ­ശി ശ്രീ­നി­വാ­സി­ന് സ­ന്നി­ധാ­ന­ത്ത് അ­ടി­യ­ന്ത­ര ശു­ശ്രൂ­ഷ നല്‍­കി­യ ശേ­ഷം കോട്ട­യം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രിയില്‍ പ്ര­വേ­ശി­പ്പിച്ചു. തു­ള­സീ­ധരന്‍, ആ­റു വ­യ­സു­കാ­രി അ­നാമി­ക എ­ന്നിവ­രെ സ­ന്നി­ധാ­നം ആ­ശു­പ­ത്രിയില്‍ ചി­കിത്‌­സ ല­ഭ്യ­മാക്കി­യ ശേ­ഷം വി­ദഗ്­ധ ചി­കി­ത്‌­സ­യ്­ക്കാ­യി പ­മ്പ, പ­ത്ത­നംതി­ട്ട ആ­ശു­പ­ത്രി­കളില്‍ പ്ര­വേ­ശി­പ്പിച്ചു. തു­ള­സീ­ധര­ന്റെ കൈ­ക്ക് ഒ­ടി­വുണ്ട്. 15 ഓ­ളം ഭ­ക്­തര്‍­ക്ക് നിസാ­ര പ­രി­ക്കേറ്റു. എല്ലാ­വര്‍ക്കും അ­ടിയ­ന്ത­ര ശു­ശ്രൂ­ഷ നല്‍­കി. 

കൂട്ടം­തെ­റ്റിയ സ്വാ­മി­മാര്‍ക്ക് ആശ­്വാ­സ­മായി അനൗണ്‍സ്‌മെന്റ് സെന്റര്‍

സന്നി­ധാ­നത്ത് കൂട്ടം­തെ­റ്റിയ തീര്‍ത്ഥാ­ട­കര്‍ക്ക് സഹായഹസ്ത­വു­മായി അനൗണ്‍സ്‌മെന്റ് സെന്റര്‍. ശബ­രി­മ­ല­യിലെ കന­ത്ത­തി­ര­ക്കില്‍ കൂട്ടം­തെ­റ്റുന്ന തീര്‍ത്ഥാ­ട­കര്‍ ആദ­്യ­മെ­ത്തുന്നത് വലി­യ­ന­ട­പ്പ­ന്ത­ലിലെ അനൗണ്‍സ്‌മെന്റ് സെന്റ­റി­ലാണ്. വിവിധ ഭാഷ­കള്‍ കൈകാ­ര്യം ചെയ്യു­ന്ന­വര്‍ അനൗണ്‍സ്‌മെന്റ് സെന്റ­റി­ലു­ണ്ട്. ഇത­ര­സം­സ്ഥാ­ന­ങ്ങ­ളില്‍ നിന്നെ­ത്തുന്ന തീര്‍ത്ഥാ­ട­കര്‍ക്ക് ഇത് വളരെ ആശ­്വാ­സ­മാ­ണ്. മല­യാളം,ത­മി­ഴ്,­ഹി­ന്ദി, തെലുങ്ക് എന്നീ ഭാഷ­ക­ളില്‍ സന്നി­ധാ­നത്തെ വിവിധ കാര­്യ­ങ്ങളെ സംബ­ന്ധി­ക്കുന്ന അറി­യി­പ്പു­കളും ഇവിടെ നല്‍കുന്നു. ശബരി­മ­ല­യിലെ നട­തു­റ­ക്കല്‍, അട­യ്ക്കല്‍, ഭക്തര്‍ക്ക് സ്വാ­ഗ­ത­മ­രു­ളല്‍, അന്ന­ദാ­നം, ക്ഷേത്ര­വ­ഴി­പാടുകള്‍ എന്നിവ സംബ­ന്ധിച്ച അറി­യി­പ്പു­കള്‍, അയ്യ­പ്പ­ന്മാര്‍ പാലി­ക്കേണ്ട നിര്‍ദേ­ശ­ങ്ങള്‍, മുന്‍ക­രു­ത­ലു­കള്‍ തുടങ്ങിയ വിവ­ര­ങ്ങളും ഇവിടെ നിന്നും ഉച്ച­ഭാ­ഷി­ണി­യി­ലൂടെ വിളം­മ്പരം ചെയ്യു­ന്നു. ഹരി­വ­രാ­സന സമയം സംബ­ന്ധിച്ച അറി­യിപ്പും ഹരി­വ­രാ­സന സംഗീ­തവും ഇവിടെ നിന്നാണ് ഉച്ച­ഭാ­ഷി­ണി­യി­ലൂടെ ഭക്ത­രില്‍ എത്തു­ന്ന­ത്. ബാംഗ്ലൂര്‍ സ്വ­ദേ­ശി­യായ ആര്‍.­എം.­ശ്രീ­നി­വാസ് എന്ന അയ്യ­പ്പ­ഭ­ക്ത­നാണ് മല­യാ­ള­മൊ­ഴി­കെ­യുള്ള ഭാഷ­കളി­ലുള്ള അറി­യി­പ്പു­കള്‍ പ്രധാ­ന­മായും കൈകാ­ര്യം ചെയ്യു­ന്ന­ത്. കഴിഞ്ഞ പതി­നേഴ് വര്‍ഷ­മായി മണ്ഡ­ല­-­മ­ക­ര­വി­ളക്ക് കാല­ത്ത് അദേഹം സന്നി­ധാ­നത്ത് സേവ­ന­മ­നു­ഷ്ഠി­ക്കുന്നു. മല­യാ­ള­ത്തി­ലുള്ള അറി­യി­പ്പു­കള്‍ കൈകാ­ര്യം ചെയ്യു­ന്നത് കോഴ­ഞ്ചേരി സ്വ­ദേശി ഗോപാ­ല­കൃ­ഷ്ണ­നാ­ണ്. ആന്ധ്ര­യില്‍ നിന്നുള്ള ഭക്തരെ സഹാ­യി­ക്കാന്‍ ഹൈദ­രാ­ബാദ് കരിം­ന­ഗര്‍ സ്വ­ദേ­ശി മഹേഷ് സ്വാ­മിയും ഉണ്ട്. ദേവ­സ്വം പി.­ആര്‍.ഒ മുര­ളീ­കോ­ട്ട­യ്ക്ക­ക­ത്തിന്റെ ചുമ­ത­ല­യിലുള്ള സന്നി­ധാ­നത്തെ പ­ബ്ലി­സിറ്റി കം ഇന്‍ഫര്‍മേ­ഷന്‍ ഓഫീ­സിന്റെ ഭാഗ­മാ­യാണ് അനൗണ്‍സ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്.

ശബ­രി­മല: സീസ­ണില്‍ ചികിത്സ തേടി­യത് 104985 പേര്‍

ഇത്ത­വണ സീസണ്‍ ആരം­ഭിച്ച ശേഷം ശബ­രി­മ­ല­യിലും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലു­മുള്ള സര്‍ക്കാര്‍ അലോ­പ്പതി ആശു­പ­ത്രി­ക­ളില്‍ ചികിത്സ തേടി­യത് 104985 തീര്‍ത്ഥാ­ട­കര്‍. ഹൃദ­യാ­ഘാ­ത­ത്താല്‍ 21 പേരും റോഡ­പ­ക­ട­ത്തില്‍ ഒരാളും മരി­ച്ചു. ഹൃദ­യ­സം­ബ­ന്ധ­മായ അസു­ഖ­ങ്ങള്‍ക്ക് 8487 പേരും ശ്വ­സ­ന­സം­ബ­ന്ധ­മായ അസു­ഖ­ങ്ങള്‍ക്ക് 37934 പേരും വയ­റി­ള­ക്ക­ത്തിന് 1063 പേരും ചികിത്സ തേടി. 16248 പേര്‍ സര്‍ജി­ക്കല്‍ ചികിത്സ തേടി­യി­ട്ടു­ണ്ട്. പമ്പ,നീ­ലി­മ­ല, അപ്പാ­ച്ചി­മേ­ട്, സന്നി­ധാനം ,നി­ല­യ്ക്കല്‍ ഡിസ്‌പെന്‍സ­റി­ക­ളിലും ചരള്‍മേട് മെഡി­ക്കല്‍ സെന്റര്‍, കരി­മല ഡിസ്‌പെന്‍സ­റി, സഹാസ്,പ­മ്പ­യി­ലെയും നില­യ്ക്ക­ലി­ലേയും മൊബൈല്‍ യൂണി­റ്റു­കള്‍, പത്ത­നം­തിട്ട, റാന്നി-പെ­രി­നാ­ട്, എരു­മേ­ലി, പെരു­വ­ന്താനം വണ്ടി­പ്പെ­രി­യാര്‍, കുമ­ളി, പീരു­മേ­ട്, സത്രം, പുല്ലു­മേ­ട്, പന്ത­ളം,ചെങ്ങ­ന്നൂര്‍ ആശു­പ­ത്രി­ക­ളി­ലു­മാണ് തീര്‍ത്ഥാ­ട­കര്‍ ചികിത്സ തേടി­യ­ത്. ഇതിന് പുറമേ ഹോമിയോ, ആയുര്‍വേദ ആശു­പ­ത്രി­ക­ളിലും നിര­വ­ധി­പേര്‍ ചികി­ത്സയ്ക്ക് എത്തു­ന്നു­ണ്ട

കട­ക­ളില്‍ പരി­ശോ­ധ­ന: 3.16 ലക്ഷം രൂപ പിഴയീടാക്കി

സന്നി­ധാ­നത്തെ ഹോട്ട­ലു­കള്‍, വിരി­കള്‍, മറ്റ് കട­കള്‍ എന്നി­വി­ട­ങ്ങ­ളില്‍ ഡ്യൂട്ടി മജി­സ്‌ട്രേറ്റ് ആര്‍.വി­ജ­യ­കു­മാ­റിന്റെ നേതൃ­ത­്വ­ത്തില്‍ നട­ത്തിയ പരി­ശോ­ധ­ന­യില്‍ 3.16 ലക്ഷം രൂപ പിഴ ഈടാ­ക്കി. ക്രമ­ക്കേ­ടു­കള്‍ കണ്ടെ­ത്തിയ 44 സ്ഥാപ­ന­ങ്ങ­ളില്‍ നിന്നാണ് പിഴ ഈടാ­ക്കി­യ­ത്. ഈ മാസം 13 മുതല്‍ 20 വരെ ആയി­രുന്നു പരി­ശോ­ധന. എക്‌സി­ക­്യൂ­ട്ടീവ് മജി­സ്‌ട്രേറ്റ് പി.­ഉ­ണ്ണി­കൃ­ഷ്ണന്‍ നായര്‍, ഡെപ­്യൂട്ടി തഹ­സില്‍ദാര്‍ ശശി­കു­മാര്‍, അളവ് തൂക്ക ഇന്‍സ്‌പെ­ക്ടര്‍ രതീ­ഷ്, അസി­സ്റ്റന്റ് രാജേ­ഷ്, റേഷ­നിംഗ് ഇന്‍സ്‌പെ­ട­ക്ടര്‍ പി.­ഹ­രി­ദാസ്, ഹെഡ് സര്‍വ്വേ­യര്‍ മണി­യന്‍പി­ള്ള, ഹെല്‍ത്ത് ഇന്‍സ്‌പെ­ക്ടര്‍ ഗോവി­ന്ദന്‍ എന്നി­വര്‍ പരി­ശോ­ധനാ സംഘ­ത്തി­ലു­ണ്ടാ­യി­രു­ന്നു.
ഭ­ക്­തി­നിര്‍­ഭ­രമാ­യ അ­ന്ത­രീ­ക്ഷത്തില്‍ ശ­ബ­രീശ­ന് കര്‍­പ്പൂ­രാ­ഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക