Image

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അരിസോണയില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 December, 2015
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അരിസോണയില്‍
അരിസോണ: വീണ്ടും ഒരു ക്രിസ്മസ് , ലോകമെമ്പാടും ലോക രക്ഷിതാവിന്റെ ജനനം ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലായിടവും വര്‍ണ്ണമനോഹരമായ ദീപാലങ്കാരങ്ങള്‍. മാളുകളും, വീടുകളും , ഓഫീസുകളും എല്ലാം . അരിസോണ ലോകത്ഭുതത്തിന്റെ നാടാണ്­, ഗ്രാന്‍ഡ്­ കാനിഒന്‍ അതില്‍ പ്രധാനം. ഈ വര്‍ഷം അരിസോണയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല്­ കൂടി. അമേരിക്കയിലെ തന്നെ ഉയരം കൂടിയ ക്രിസ്മസ് ട്രീ അരിസോണയില്‍ തന്നെ. ചുമ്മാ കൃത്രിമ മരമൊന്നും അല്ല , യഥാര്‍ത്ഥ മരം. അരിസോണയിലെ ആന്തം എന്ന സ്ഥലത്താണ് ഈ മരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മനോഹരമായി ഡെക്കറേറ്റ് ചെയ്ത ഈ മരത്തിനു ഒത്തിരി പ്രത്യേകതകള്‍ ഉണ്ട് . ഉയരം നൂറ്റി പതിനഞ്ചു അടി.

കാലിഫോര്‍ണിയയിലുള്ള ശാസ്ത ട്രിനിറ്റി കാടില്‍ നിന്നും ഫ്രഷ്­ ആയി വെട്ടിയെടുത്ത ഈ മരം എഴുനൂറ്റി അമ്പതു മൈല്‍ സഞ്ചരിച്ചാണ് അരിസോണയില്‍ എത്തിയത് , അത് കൊണ്ടുവന്ന ട്രെക്ക്‌ന്റെ നീളം എഴുപത്തി അഞ്ചു അടി . 1800 വരി ലെഡ് ബള്ബ് , 25000 ഒര്‍നമെന്റ്‌സ് , അലങ്കാരത്തിനു ചിലവായി . സ്റ്റാന്റ് ഉണ്ടാകിയത് കോപ്പേര്‍ ഉപയോഗിച്ച് , അതില്‍ അരിസോണ സ്‌റ്റേറ്റ് എംബ്ലം കൊത്തിയിട്ടുമുണ്ട് . എന്തായാലും അരിസോണയുടെ അഭിമാനമായി തലയുയര്‍ത്തി നിക്കുന്ന ഇവനെ കാണാന്‍ വിവിധ സംസ്ഥാനങ്ങളില നിന്ന് വരെ ആളുകള്‍ തിക്കിതിരക്കുകയാണ് .
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അരിസോണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക