Image

വീണ്ടും വന്നു ഒരു ക്രിസ്മസ് രാവ് (ബ­ഷീര്‍ അഹ്മ­ദ്)

Published on 24 December, 2015
വീണ്ടും വന്നു ഒരു ക്രിസ്മസ് രാവ് (ബ­ഷീര്‍ അഹ്മ­ദ്)
"ഭൂമി­യില്‍ സന്മ­ന­സ്സു­ള്ള­വര്‍ക്ക് സമാ­ധാനം' എന്ന് കുറി­ച്ചു­വെച്ച പുല്‍ക്കൂ­ട്. ആകാ­ശ­ത്തില്‍ ഉണ്ണീ­ശോ­യുടെ പിറ­വി­യുടെ അട­യാ­ള­മായി ഉദിച്ച് നില്‍ക്കുന്ന നക്ഷ­ത്രം. കുന്തി­രി­ക്കവും സുഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളു­മായി പുല്‍ക്കൂ­ടി­ന­രികെ എത്തിയ മൂന്നു രാജാ­ക്ക­ന്മാര്‍. കാലി­ത്തൊ­ഴു­ത്തില്‍ കുഞ്ഞിനു സമീപം അമ്മ, ആട്ടിന്‍കു­ട്ടി­കള്‍, മാലാ­ഖ­മാര്‍, നക്ഷ­ത്ര­ക്കൂ­ട്ട­ങ്ങള്‍ക്കിട­യില്‍ നിന്നും ഇറ­ങ്ങു­വ­ന്നു....

1189­-ാം അധ്യാ­യ­ങ്ങ­ളി­ലായി 31, 173 വാക്യ­ങ്ങ­ളുള്ള ബൈബി­ളില്‍ മനു­ഷ്യ­പു­ത്രന്റെ പിറവി ഉദ്‌ഘോ­ഷി­ക്കുന്ന ഭാഗം പിതാവ് വായി­ക്കു­മ്പോള്‍ പള്ളി മണി­കള്‍ മുഴ­ങ്ങും. ഇന്ന് ക്രിസ്മസ് രാവ്. 

പാതിരാ കുര്‍ബാന കഴിഞ്ഞ് തിരി­ച്ചെ­ത്തു­മ്പോ­ഴുള്ള സന്തോഷം അടുത്ത ക്രിസ്മസ് രാവു വരെ ഊഷ്മ­ള­മായി നില­നില്‍ക്ക­ട്ടെ. വര്‍ത്ത­മാ­ന­കാ­ലത്ത് സ്‌നേഹ­ത്തി­ന്റേയും സഹ­ന­ത്തി­ന്റേയും ഈ ആഘോഷം എന്തു­കൊണ്ടും അനി­വാ­ര്യ­മായ ഒന്നാ­ണ്. 

ലോക­മെങ്ങും കാരു­ണ്യ­ത്തിന്റെ അട­യാ­ള­പ്പെ­ടു­ത്ത­ലാണ് ക്രിസ്മ­സ്. 'ദൈവ­പു­ത്രന്‍ ജനി­ച്ചു. ഒരു താവക നക്ഷത്രം വാനി­ലു­ദി­ച്ചു' എന്ന ക്രിസ്മസ് ഗീതം നമു­ക്കൊ­രു­മിച്ച് ഒരി­ക്കല്‍ക്കൂടി പാടാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക